ലിഫ്റ്റുകൊടുത്തതിന് 2000 രൂപ പിഴ ഈടാക്കി മുംബൈ പോലീസ്

  • 28
    Shares

സ്വകാര്യ വാഹനങ്ങളിൽ അപരിചിതർക്ക് ലിഫ്റ്റ് കൊടുത്താൽ പോലീസിന് ഫൈൻ അടിക്കാമെന്ന നിയമമുണ്ടെന്ന് ആർക്കും അറിയില്ല. മോട്ടർവെഹിക്കിൾ ആക്ടിലെ സെക്ഷൻ 66 പ്രകാരം സ്വകാര്യവാഹനങ്ങളിൽ യാത്രക്കാരെ കയറ്റുന്നത് കുറ്റകരമാണ്. നിയമത്തിലെ ആ പഴുതു വെച്ച് ആളുകൾക്ക് ലിഫ്റ്റ് കൊടുത്താലും വേണമെങ്കിൽ പൊലീസിന് ഫൈൻ അടിക്കാം.

അപരിചിതരെ വാഹനത്തിൽ കയറ്റുന്നത് അപകടമാണെന്ന് നമുക്കെല്ലാവർക്കും അറിയാമെങ്കിലും ചിലപ്പോഴൊക്കെ ചിലർ ലിഫ്റ്റ് കൊടുക്കാറുണ്ട്. പക്ഷെ, ലിഫ്റ്റ് കൊടുത്തപ്പോൾ കിട്ടിയ പണിയാണ് മുംബൈയിൽ താമസക്കാരനായ നിധിൻ നായർ എന്ന യുവാവ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. റോഡരികിൽ നിൽക്കുന്ന വൃദ്ധന് ലിഫ്റ്റ് നൽകിയതായിരുന്നു നിധിൻ. എന്നാൽ അതുകണ്ട പോലീസുകാരൻ നിധിന്റെ ലൈസൻസ് വാങ്ങി വെച്ച് നാളെ പൊലീസ് സ്‌റ്റേഷനിൽ എത്തി ഫൈൻ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു, അപരിചിതർക്ക് ലിഫ്റ്റ് നൽകുന്നത് നിയമ വിരുദ്ധമാണെന്നായിരുന്നു പൊലീസ് പറഞ്ഞത്. എന്നാൽ പിന്നീട് വക്കീലിനെ സമീപിച്ചപ്പോളാണ് സ്വകാര്യ വാഹനങ്ങളിൽ അപരിചിതർക്ക് ലിഫ്റ്റ് കൊടുത്താൽ പൊലീസിന് ഫൈൻ അടിക്കാമെന്ന നിയമമുണ്ടെന്ന് അറിഞ്ഞതെന്ന് നിധിൻ പറയുന്നു.

ഈ നിയമപ്രകാരമാണ് നിധിന് ഫൈൻ ലഭിച്ചത്. ഒരു ദിവസം മുഴുവൻ ലിഫ്റ്റ് കൊടുത്തതിന്റെ പേരിൽ കൊടതിയിലും പൊലീസ് സ്‌റ്റേഷനിലും കയറി ഇറങ്ങി എന്നുമാത്രമല്ല പണവും നഷ്ടപ്പെട്ടു എന്നും ഇനി ലിഫ്റ്റ് കൊടുക്കുന്നവർക്ക് ഇതൊരു പാഠമായിരിക്കട്ടെ എന്നും നിധിൻ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

Guys this happened to me.. please read and be aware..My intention of this post is not to criticize or sham our system,…

Posted by Nitin Nair on 2018 m. Birželis 22 d., PenktadienisNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *