സംരംഭകരുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്കൊരു പരിഹാരം!!!

Loading...
  • 142
    Shares

ഇന്നത്തെ കാലത്ത് ഒട്ടേറെ വെല്ലുവിളികളിലൂടെയാണ് ഓരോ സംരംഭകനും കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഒരു സംരംഭം തുടങ്ങുന്നത് മുതൽ ഉൽപ്പന്നം നിർമ്മിച്ച് അത് മാർക്കറ്റിൽ എത്തിക്കുന്നത് വരെയും തുടർന്നും നേരിടേണ്ടിവരുന്ന വെല്ലുവിളികൾ ചങ്കൂറ്റത്തോടെ നേരിടുന്നവർക്കും അത് മറികടക്കുന്നവർക്കും മാത്രമേ ഇന്നത്തെ കാലത്ത് തന്റെ സംരംഭക ജീവിതത്തെ ഒരു വിജയമാക്കി തീർക്കാൻ സാധിക്കുകയുള്ളൂ… എന്തൊക്കെയാണ് ഒരു സംരംഭകൻ നേരിടുന്ന വെല്ലുവിളികൾ? എന്തൊക്കെയാണ് അതിനുള്ള പരിഹാര മാർഗങ്ങൾ?? നമുക്ക് വിശദമായി തന്നെ പരിശോധിക്കാം.

സംരംഭകർ നേരിടുന്ന വെല്ലുവിളികളെ പ്രധാനമായും മൂന്നു ഘട്ടങ്ങളായി തിരിക്കാം, പ്രാരംഭ ഘട്ടത്തിൽ മനസിലുള്ള ആശയങ്ങൾ പ്രായോഗിക വൽക്കരിക്കുന്നതിലെ വെല്ലുവിളികളാണ് സംരംഭകർ നേരിടുക, ആശയത്തെ ഉൽപ്പന്നത്തിൻറെ ആദ്യരൂപത്തിൽ മെനഞ്ഞെടുക്കുന്നത് മുതൽ അതിനാവശ്യമായ ഫണ്ടും, വിദഗ്ധരുടെ നിർദേശങ്ങൾ ലഭ്യമാക്കുന്ന തരത്തിൽ വ്യക്തി ബന്ധങ്ങൾ സ്ഥാപിച്ചെടുക്കുന്നത് വരെയുള്ളതായിരിക്കും. അടുത്ത ഘട്ടം എന്നത് പ്രാരംഭ ഘട്ടത്തിൽ നിർമ്മിച്ച ഉൽപ്പന്നത്തെ കൂടുതൽ മികച്ചതാക്കുക എന്നുള്ളതും, കൂടുതൽ കാര്യക്ഷമമാക്കി അതിന്റെ അന്തിമ രൂപത്തിലെത്തിക്കുന്നതോടൊപ്പം, വ്യവസായപരമായ ലൈസൻസുകളും, സർക്കാർ അനുമതികളും നേടിയെടുക്കുക എന്നുള്ളതായിരിക്കും. ചെറുകിട വ്യവസായങ്ങളെ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെ, നമ്മുടെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾ വഴിയും മികച്ച പ്ലാനിങ്ങിലൂടെയും ഈ രണ്ടു ഘട്ടങ്ങളും ഒരു ശരാശരി സംരംഭകന് ഇന്നത്തെ നിലയിൽ വിജയകരമായി തരണം ചെയ്ത് മുന്നോട്ടു പോകാനും സാധിക്കുന്നു.

എന്നാൽ അവസാന ഘട്ടത്തിലേക്ക് കാലൂന്നുമ്പോഴാണ് പലരും കാലിടറി വീണു പോകാറുള്ളത്, അതാണ് പ്രോഡക്റ്റിന്റെ ബ്രാന്റിങ്ങും മാർക്കറ്റിങ്ങും. നിങ്ങൾ നിർമ്മിക്കുന്ന ഉൽപ്പന്നം എത്ര ഏറെ ഗുണ മേന്മ ഉള്ളതാണെങ്കിലും, മികച്ചരീതിയിൽ അത് ബ്രാൻഡ് ചെയ്യുകയും മാർക്കറ്റ് ചെയ്യപ്പെടുകയും ചെയ്തില്ലെങ്കിൽ എന്തായിരിക്കും അതിന്റെ അവസ്ഥ? ദിനംപ്രതിയെന്നോണം ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ എത്തിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ നിങ്ങൾ നിങ്ങളുടെ സംരംഭത്തിന്റെ മൂന്നാം ഘട്ടത്തെ നിസാരമായി കാണുന്നത് തീർത്തും അനാരോഗ്യകരമാണ്. ഉൽപ്പന്നത്തെ മികച്ച രീതിയിൽ അവതരിപ്പിക്കുന്നതും വിതരണ ശ്യംഖല ഒരുക്കുന്നതിനുമായി ഒരു നിശ്ചിത ശതമാനം പണം മുടക്കുന്നതുമൊന്നും ഒരു അനാവശ്യ ചിലവായല്ല കാണേണ്ടത്. എന്നിരുന്നാലും തന്റെ ഉൽപ്പന്നം വിശിഷ്ട വ്യക്തികളും ആയിരക്കണക്കിന് ജനങ്ങളും സന്നിഹിതരായിരിക്കുന്ന ഒരു വേദി ഒരുക്കുക എന്നത് പല ഇടത്തരം സംരംഭകർക്കും സ്വപ്നം മാത്രമായിരിക്കും. അതിനുള്ള ചിലവുകളുടെ കാര്യം ഓർക്കുമ്പോൾ തന്നെ ബോധക്ഷയം സംഭവിക്കും എല്ലാവർക്കും, എന്നാൽ കേരളത്തിലെ പ്രമുഖരായ ജനപ്രതിനിധികളും, പ്രശസ്തരായ ബിസിനസ്സുകാരും, വ്യവസായ – വ്യാപാര സംഘടനാ നേതാക്കളും അടങ്ങുന്ന വേദി, ആയിരത്തിലേറെ പേർ സന്നിഹിതരായിരിക്കുന്ന ഒരു സദസ്, ഇവിടെ നിങ്ങളുടെ ഉൽപ്പന്നത്തെ പ്രദർശിപ്പിക്കാനായാലോ? ഇതിൽപ്പരം ഒരു ഭാഗ്യം സംരംഭകൻ എന്നാ നിലയിൽ നിങ്ങൾക്ക് എങ്ങനെയാണ് ലഭിക്കുക? ഇതൊക്കെ സ്വപ്നം കാണാൻ കൊള്ളാം എന്നാണോ ചിന്തിക്കുന്നത്? അങ്ങനെ ചിന്തിക്കാൻ വരട്ടെ, പറഞ്ഞു വരുന്നത് അങ്ങനെ ഒരു സ്വപ്ന വേദി നിങ്ങൾക്ക് ലഭിക്കാൻ പോകുന്നതിനെക്കുറിച്ചാണ്. ഈ മാസം അതായത് ഫെബ്രുവരി 23 ന് ഏറണാകുളത്തെ ഗോകുലം പാർക്കിൽ വെച്ചു നടക്കാനിരിക്കുന്ന “WOW19” മെഗാ ഇവൻറിന്റിൽ സംരംഭകർക്കായി ഇങ്ങനെ ഒരു വേദി ഒരുക്കാനുള്ള ശ്രമത്തിലാണ് ഈ ഇവൻറിന്റെ അണിയറ പ്രവർത്തകർ. സംരംഭകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ഒരു മികച്ച വേദി എന്നതിലപ്പുറം, പ്രോഡക്റ്റ് ലോഞ്ചിംഗ് വീഡിയോ, ഡിസ്‌പ്ലേ സ്റ്റാളുകൾ എന്നിവയും ആവശ്യാനുസരണം ലഭ്യമാകാൻ ഉദ്ദേശിക്കുന്നു. സംരംഭകർക്ക് മാത്രമല്ല കേട്ടോ അവസരം, കോളേജ് വിദ്യാർത്ഥികൾക്കും, പൊതു ജനങ്ങൾക്കും വിവിധ മത്സരങ്ങളും സമ്മാനങ്ങളും വേദിയിൽ സംഘടിപ്പിക്കുക എന്ന ലക്ഷ്യം കൂടെ ഉണ്ട് WOW19 മെഗാ ഇവന്റിന്റെ സംഘാടകർക്ക് കോളേജ് വിദ്യാർത്ഥികൾക്കായി മികച്ച കോളേജ് മാഗസീൻ തിരഞ്ഞെടുപ്പ് മത്സരമാണെങ്കിൽ, പൊതു ജനങ്ങൾക്കായി ഫോട്ടോ കൺണ്ടസ്റ്റ് ആണ് സംഘടിപ്പിക്കുന്നത് മത്സരത്തിന്റെ നിബന്ധനകൾ താഴെ പറയുന്നവയാണ്

കോളേജ് മാഗസീൻ തിരഞ്ഞെടുപ്പ് മത്സരത്തിൻറെ നിബന്ധനകൾ
കേരളത്തിലെ മികച്ച കോളേജ് മേഗസീന് പാലന ട്രസ്റ്റ് പുരസ്‌ക്കാരം !
2017-18 വർഷത്തെ മാഗസിനാണ് മത്സരത്തിന് പരിഗണിക്കുക. *ഏറ്റവും മികച്ച മൂന്നു മാഗസിനുകൾക്കാണ് പുരസ്‌കാരം
* അപേക്ഷിക്കുന്ന മാഗസിന്റെ മൂന്ന് പ്രതി, സോഫ്റ്റ് കോപ്പി, സഹിതം അപേക്ഷിക്കേണ്ടതാണ്.
* മത്സരത്തിൽ പങ്കെടുക്കാൻ സമ്മതിച്ചു കൊണ്ട് സ്ഥാപനത്തിന്റെ തലവൻ/ സ്റ്റാഫ് എഡിറ്റർ നല്കുന്ന സമ്മതപത്രം സമർപ്പിക്കേണ്ടതാണ്. *മേഗസിന്റെ പ്രദർശനം ഉണ്ടായിരിക്കും
* അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രവരി18 9961444539, 9567710909. https://www.facebook.com/palanawellness/

പൊതു ജനങ്ങൾക്കായി ഫോട്ടോ കൺണ്ടസ്റ്റിന്റെ നിബന്ധനകൾ:


മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ഈ ലിങ്ക് പരിശോധിക്കുക

*ഒന്നാം സ്ഥാനം നേടുന്ന വ്യക്തിക്ക് സ്വർണ്ണനാണയം 1/4 പവൻ
* രണ്ടാം സ്ഥാനം നേടുന്ന രണ്ടു പേർക്ക് ബ്രാൻന്റഡ് ട്രാവൽ ബാഗ്

*കൂടാതെ സൗത്ത് ഇന്ത്യയിലെ പ്രമുഖ വെൽനെസ് ബ്രാൻഡായി മാറിക്കൊണ്ടിരിക്കുന്ന പാലനയുടെ പരസ്യചിത്രത്തിൽ പ്രമുഖ അഭിനേതാക്കളൊടൊപ്പം അഭിനയിക്കാനുള്ള അവസരവും

നിങ്ങൾ ചെയ്യേണ്ടത്:

പാലന വെൽനെസ് സെന്റർ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/palanawellness/

wow 19 ഡിസൈനിന്റെ താഴെ നിങ്ങളുടെ ഫോട്ടോ കമന്റ് ചെയ്യുക photo contest ൽ പങ്കെടുക്കുന്ന എല്ലാവർക്കും 5000/- രൂപ വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചർ

Terms and Conditions: *ഏറ്റവും അധികം ലൈക്ക് കിട്ടുന്ന ഫോട്ടോകൾ പരിഗണിച്ചാണ് പ്രൈസ് ലഭിക്കുക. *എല്ലാ പ്രായത്തിലുള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാം.
*ഫെബ്രുവരി 11മുതൽ 18 വരെയാണ് മത്സര കാലവധി.
* സമ്മാനങ്ങൾ ഫെബ്രു 23 ന് കൊച്ചിയിൽ നടക്കുന്ന മെഗാഈവന്റിൽ വിതരണം ചെയ്യും
NB: മിനിമം 200 ലൈക്ക് എങ്കിലും ലഭിച്ച വരെ മാത്രമേ മത്സരത്തിലേക്ക് പരിഗണിക്കൂ.


പ്രശസ്ഥ മെൻറ്‌ലിസ്റ്റും മൈൻഡ് റീഡറുമായ നിപിൻ നിരാവതിന്റെ സെഷനും, പ്രശസ്ത ട്രെയിനെർ അഡ്വ. എ. വി. വാമന കുമാറിന്റെ Skill for Success എന്ന സെഷനും, കാണികളെ ആവേശത്തിന്റെ മുൾമുനയിൽ എത്തിക്കാൻ ദേജാവൂ ബാൻഡ് ഒരുക്കുന്ന റോക്കിംഗ് സംഗീത രാവും പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും.

ഓൺലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉള്ള അവസരം ഉണ്ടായിരിക്കും. അതിനായി https://joboy.in/deal/details/kochi-wow-event ലിങ്ക് പരിശോധിക്കുക

വേദി സംബന്ധമായ വിവരങ്ങൾക്കും, മത്സര സംബന്ധമായ മറ്റെല്ലാ വിവരങ്ങൾക്കും ബന്ധപ്പെടാം
9961444539, 9567710909.
www.fb.com/Palanawellness



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *