ദുരിതാശ്വാസ നിധിയിലേക്ക് സൗജന്യമായി കാർഗോ അയക്കാനുള്ള സംവിധാനവുമായി എ ബി സി കാർഗോ

  • 3
    Shares

ദുബൈ: മഴക്കെടുതിയിൽ സർവതും നഷ്ടപ്പെട്ടവർക്ക് ആശ്വാസവുമായി ജി സി സി യിലെ പ്രശസ്ത കാർഗോ ഗ്രൂപ്പ് ആയ എ ബി സി കാർഗോ രംഗത്ത്.

പ്രവാസികൾ വ്യക്തിപരമായോ സംഘടന വഴിയോ സംഘടിപ്പിക്കുന്ന സാധനങ്ങൾ സൗജന്യമായി അയച്ചുകൊടുക്കുന്നതിനു എ ബി സി കാർഗോയുടെ ജി സി സി യിലെ എല്ലാ ബ്രാഞ്ചുകളുടെയും സേവനം ലഭ്യമാണെന്ന് എ ബി സി കാർഗോ മാനേജിങ് ഡയറക്ടർ ഡോക്ടർ ശരീഫ് അബ്ദുൽ ഖാദർ വാർത്താകുറിപ്പിൽ അറിയിച്ചു. ദുരിതം അനുഭവിക്കുന്നവർക്കും കഷ്ടപ്പെടുന്നവർക്കും ഒപ്പം എന്നും ഒരു കൈത്താങ്ങായി നിലകൊള്ളുന്ന എ ബി സി കാർഗോ ഗ്രൂപ്പിന്റെ ജനസേവന ദൗത്യം മഴക്കെടുതിയിൽ വലയുന്നവർക്ക് ഏറെ ആശ്വാസം പകരുമെന്നാണ് പ്രതീക്ഷ. എ ബി സി കാർഗോ നിർലോഭമായ സഹായങ്ങളാണ് ദുരിതമനുഭവിക്കുന്നവരിലേക്ക് എത്തിച്ചിട്ടുള്ളത്.

ജീവകാരുണ്യ രംഗത്തും സാമൂഹിക സേവന രംഗത്തും മുൻ കാലങ്ങളിൽ എ ബി സി ഗ്രൂപ്പ് നടത്തിയ നിരവധി സംരംഭങ്ങൾക്ക് ആവേശകരമായ സ്വീകരണമാണ് പ്രവാസി സമൂഹം നൽകിയതെന്ന് ഡോ. ശരീഫ് അബ്ദുൽ ഖാദർ നന്ദിയോടെ സ്മരിച്ചു. ഉത്തരവാദിത്തോടെ സമയബന്ധിതമായി സാധനങ്ങൾ നാട്ടിൽ അർഹതപ്പെട്ടവർക്ക് എത്തിച്ചുകൊടുക്കുന്നുമെന്നും അദ്ദേഹം അറിയിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *