അഹല്യ മെഡിക്കൽ ഗ്രൂപ്പിന് വേൾഡ് ഹെൽത്ത്‌കെയർ ലീഡർഷിപ് അവാർഡ്

  • 5
    Shares

അബുദാബി: വർഷങ്ങളുടെ പ്രവർത്തനമികവുള്ള അഹല്യ മെഡിക്കൽ ഗ്രൂപ്പിനു വേൾഡ് ഹെൽത്ത്‌കെയർ ലീഡർഷിപ് അവാർഡ്. മൂന്നു പുരസ്‌കാരങ്ങളാണ് അഹല്യ മെഡിക്കൽ ഗ്രൂപ്പിനെ തേടിയെത്തിയത്. മുസഫയിലെ അഹല്യ ഹോസ്പിറ്റൽ (ജിസിസിയിലെ മികച്ച മൾട്ടി സ്‌പെഷ്യൽറ്റി ആശുപത്രി) അഹല്യ ഐ കെയർ ആശുപത്രി (നേത്രരോഗ പരിശോധനാ രംഗത്തെ മികവിനുള്ള ഐ ക്ലിനിക് പുരസ്‌കാരം), അഹല്യ ആയുർവേദ വിഭാഗം (മികവിനുള്ള പുരസ്‌കാരം) എന്നിവയെത്തേടിയാണ് അംഗീകാരമെത്തിയത്. വർഷങ്ങളുടെ പ്രവർത്തനമികവാണ് ഈ നേട്ടങ്ങൾക്കു നിദാനമായതെന്ന് അഹല്യ മെഡിക്കൽ ഗ്രൂപ്പ് സ്ഥാപകനും എംഡിയുമായ ഡോ വി.എസ്.ഗോപാൽ, അസിസ്റ്റന്റ് എംഡി ഡോ. വിപു ബോസ്, ഗ്രൂപ്പ് സിഇഒ വിനോദ് തമ്പി, മുസഫ മേഖലാ മെഡിക്കൽ ഡയറക്ടർ ഡോ. ആഷിഖ് ബഷീർ തുടങ്ങിയവർ പറഞ്ഞു.

ചടങ്ങിനോടനുബന്ധിച്ച് അഹല്യ മെഡിക്കൽ ഗ്രൂപ്പിൽ 25 വർഷത്തെ സേവനം പൂർത്തിയാക്കിയ ഡോക്ടർമാരായ വി ആർ അനിൽകുമാർ, കെ കെ മുരളീധരൻ, ശകുന്തള വ്യാസ്, വി ഭാസ്‌കരൻ, ജോർജി ഏബ്രഹാം, ബാഷ എൽദിൻ എന്നിവരെ ആദരിച്ചു.


വേൾഡ് ഹെൽത്ത്‌കെയർ ലീഡർഷിപ് അവാർഡ് അഹല്യ മെഡിക്കൽ ഗ്രൂപ്പ് കമ്യൂണിറ്റി സർവീസസ് ഡയറക്ടർ ശ്രിയ ഗോപാൽ, മുസഫ അഹല്യ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ആഷിഖ് സിൻഡ, അഹല്യ ഐകെയറിലെ ഡോ. ഫരീദ് അഹ്മദ് എന്നിവർ ഏറ്റുവാങ്ങിയപ്പോൾ. മാനേജിങ് ഡയറക്ടേഴ്‌സ് ഓഫിസ് മാനേജർ സൂരജ് പ്രഭാകരൻ, അഹല്യ ആയുർവേദ വിഭാഗത്തിലെ ഡോ. പ്രജിഷ എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *