ഐഫോണിന്റെ പുതിയ മോഡലുകൾ ചരിത്രം മാറ്റി എഴുതും; ഉപഭോക്താക്കൾ ആഹ്ലാദത്തിൽ

Loading...
  • 13
    Shares

അബുദാബി: കഴിഞ്ഞ ദിവസം (ബുധൻ) രാത്രിയാണ് ആപ്പിൾ ആസ്ഥാനത്തെ സ്റ്റീവ് ജോബ്‌സ് തിയറ്ററിൽ നടന്ന ചടങ്ങിൽ ഐഫോണുകളുടെ മൂന്ന് പുതിയ പതിപ്പുകൾ പുറത്തിറക്കിയത്. ഫെയ്‌സ്ബുക്കിലൂടെയും മറ്റു ഓൺലൈൻ മാധ്യമങ്ങളിലൂടെ ലൈവായിട്ടായിരുന്നു ചടങ്ങ്. ഐഫോൺ XS, XS മാക്‌സ്, XR ഫോണുകളാണ് കമ്പനി അവതരിപ്പിച്ചത്. ഈ ഫോണുകളുടെ വിലയും പ്രീബുക്കിങ് വിവരങ്ങളും കാത്തിരിക്കുകയാണ് ഐ ഫോൺ പ്രേമികൾ പ്രത്യേകിച്ച് മലയാളികൾ. xs, xs മാക്‌സ് എന്നിവ 64ജി.ബി, 256 ജി.ബി, 512 ജി.ബി എന്നിങ്ങനെയുള്ള വേരിയന്റുകളിലാണ് ലഭിക്കുന്നത്. ഇതിന് യു.എ.ഇയിൽ 4229 ദിർഹം (ഏകദേശം 83,000രൂപ) മുതൽ 4649 ദിർഹം വരെയായിരിക്കും വില. ഐ ഫോൺ തഞ നും മൂന്ന് വേരിയന്റുകളുണ്ടാകും. 64 ജി.ബി, 128 ജി.ബി, 256 ജി.ബി എന്നിങ്ങനെയായിരിക്കും ഇതിന്റെ ശേഷി. യു.എ.ഇയിൽ 3179 ദിർഹം മുതലായിരിക്കും ഫോണിന്റെ വില.

ഉപഭോക്തക്കൾക്ക് സെപ്തംബർ 14 മുതൽ ഐഫോൺ xs, xs മാക്‌സ് എന്നിവ ഗൾഫിൽ പ്രീ ബുക്ക് ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്തംബർ 21 മുതൽ ഫോൺ ലഭിച്ചുതുടങ്ങും. എന്നാൽ തഞന്റെ പ്രീ ബുക്കിങിന് ഒക്ടോബർ 19 വരെ കാത്തിരിക്കണം. ഒക്ടോബർ 26 മുതലായിരിക്കും ഫോൺ ലഭിക്കുക. 5.8 ഇഞ്ച് ഒഎൽഇഡിയാണ് ആപ്പിൾ ഐഫോൺ xs ന്റെ സ്‌ക്രീൻ വലിപ്പം. ആപ്പിൾ ഐഫോൺ xs മാക്‌സിന്റെ സ്‌ക്രീൻ വലിപ്പം 6.5 ഇഞ്ചാണ്. ഇതുവരെ ഇറങ്ങിയ ഏറ്റവും സ്‌ക്രീൻ വലിപ്പമുള്ള ഫോണാണ് ആപ്പിൾ ഐഫോൺ തട മാക്‌സ്.

ആപ്പിളിന്റെ ഏറ്റവും പുതിയ എ12 ബയോണിക്ക് ചിപ്പാണ് ഈ ഫോണുകളുടെ ശേഷി നിർണ്ണയിക്കുന്നത്. ഇത് കൂടിയ ബാറ്ററി ലൈഫ് ഈ ഫോണുകൾക്ക് നൽകുന്നു. ശബ്ദത്തിൽ വൈഡറായ സ്റ്റീരിയോ സൗണ്ട്, സ്റ്റീരിയോ റെക്കോഡിംഗ് സൗണ്ട് ഈ ഫോണുകൾക്കുണ്ട്. 12 എംപി ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് ഈ ഫോണിനുള്ളത്. ഇവ പുതിയ സെൻസർ ആണെന്നതിനൊപ്പം സ്മാർട്ട് എച്ച്ഡിആർ എന്ന സംവിധാനവും പുതിയ ആപ്പിൾ ഐഫോണുകളിലുണ്ട്. ഡെപ്ത് കൺട്രോൾ അടക്കമാണ് ഐഫോൺ XS ൻറെ പോട്രിയേറ്റ് മോഡ് അവതരിപ്പിക്കുന്നത്. ഒപ്പം അഡ്വാൻസ് ബോക്കെ ഇഫക്ടും ലഭിക്കും. ഗോൾഡ് ഫിനിഷിൽ തീർത്ത സർജിക്കൽ ഗ്രേഡ് സ്റ്റെയിൻലെസ് സ്റ്റീലിലാണ് ഫോണിൻറെ നിർമ്മാണ്. ഐപി68 വെള്ളത്തിനെയും, പൊടിയേയും പ്രതിരോധിക്കാവുന്ന സംവിധാനം ഈ ഫോണിനുണ്ട്. ഡ്യൂവൽ സിം ഫോണാണ് ഇത്. ഒപ്പം വയർലെസ് ചാർജിംഗ് സംവിധാനം അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്. ഓഗ്മെൻറ് റിയാലിറ്റി ഏറ്റവും മനോഹരമായി സംയോജിപ്പിച്ച ഫോണുകളാണ് പുതിയ ഐഫോണുകൾ. ഓഗ്മെന്റഡ് റിയാലിറ്റിയിൽ തീർത്ത സ്‌പോർട്‌സ്, ഗെയിം, ലീവിങ്ങ് ടൂൾ ആപ്പുകൾ മനോഹരമായി ഈ ഫോണുകളിൽ ഉപയോഗിക്കാം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *