കടുത്ത രാഷ്ട്രീയ സമ്മർദ്ദം: അമേരിക്കയിൽ പ്രവർത്തനം വ്യാപിപിച്ച് ആപ്പിൾ

Loading...
  • 7
    Shares

ഓസ്റ്റിൻ: ഒടുവിൽ സമ്മർദ്ദങ്ങൾക്ക് പിന്നാലെ അമേരിക്കയ്ക്കുള്ളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി ആപ്പിൾ. നോർത്ത് ഓസ്റ്റിനിൽ പുതിയ ക്യാമ്പസ് തുടങ്ങുവാനാണ് കമ്പനിയുടെ പുതിയ പദ്ധതി. ഇതു വഴി 15,000 അമേരിക്കൻ പൗരൻമാർക്ക് ജോലി നൽകാനാവുമെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ വിവിധ കേന്ദ്രങ്ങളിൽ ഡേറ്റാ സെന്ററുകൾ എന്നിവയ്ക്കായി 3000 കോടി ഡോളർ നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചു. അടുത്ത കാലത്തായി രാജ്യത്തിനു പുറത്ത് വൻതോതിൽ നിർമാണ യൂണിറ്റുകൾ തുടങ്ങുന്ന യുഎസ് കമ്പനികൾ സമീപകാലത്തായി വലിയ രാഷ്ട്രീയസമ്മർദമാണ് നേരിടുന്നത്.

ചൈനയിൽനിന്ന് ഇറക്കുമതിചെയ്യുന്ന ഐഫോണുകൾക്കും മറ്റ് ആപ്പിൾ ഉത്പന്നങ്ങൾക്കും നികുതി ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പും നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ആപ്പിളിന്റെ പുതിയ നടപടി. സീറ്റിൽ, സാൻഡിഗോ, കൾവർ സിറ്റി എന്നിവിടങ്ങളിലും കമ്പനി പുതിയ കേന്ദ്രങ്ങൾ തുറക്കും. മൂന്നുവർഷത്തിനകം പിറ്റ്‌സ്ബർഗ്, കൊളറാഡോ തുടങ്ങിയ പ്രദേശങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *