ആയുഷ്മാന്‍ ഭാരത് :  നൂറുദിവസത്തിനുള്ളില്‍ ഏഴു ലക്ഷത്തോളം ഗുണഭോക്താക്കള്‍

  • 5
    Shares
ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ആദ്യത്തെ നൂറു ദിവസത്തിനുള്ളില്‍ ഏഴുലക്ഷത്തോളം പേര്‍  ഗുണഭോക്താക്കളായി. രാജ്യത്തെ 50 കോടിയിലേറെ ജനങ്ങള്‍ക്ക് ആരോഗ്യപരിരക്ഷ വാഗ്ദാനം ചെയ്യുന്ന പദ്ധതിയിലൂടെ വിവിധ ആശുപത്രികളിലായി 924 കോടിയുടെ സൗജന്യ  ആനുകൂല്യങ്ങളാണ് പ്രയോജനപ്പെടുത്തിയത്.
10.7 കോടി കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം 5 ലക്ഷം രൂപവരെ സൗജന്യ ആരോഗ്യപരിരക്ഷ ലഭിക്കും. ജനങ്ങള്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ മനസിലാക്കുകയാണെങ്കില്‍  വരും വര്‍ഷങ്ങളില്‍  ഒരു കോടിയിലധികം കുടുംബങ്ങള്‍ ആനുകൂല്യം ലഭിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പറഞ്ഞു. പദ്ധതിയെ പ്രശംസിച്ചുകൊണ്ടുള്ള ഫെയ്്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇൗ കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ കീഴില്‍  ആദ്യത്തെ 100 ദിവസത്തിനുള്ളില്‍  5.29 ലക്ഷം ക്ലെയിമുകളാണ് ഫയല്‍  ചെയ്തിട്ടുള്ളത്.
പദ്ധതിയുടെ കീഴില്‍ 16,000 ആശുപത്രികളെയാണ് സംസ്ഥാന സര്‍ക്കാറുകളും നാഷണല്‍  ഹെല്‍ത്ത് ഏജന്‍സിയും ( എന്‍.എച്ച്.എ) ചേര്‍ത്തിട്ടുള്ളത്. ഇതില്‍ പകുതിയോളം  ആശുപത്രികള്‍ സ്വകാര്യമേഖലയില്‍  നിന്നുള്ളതാണ്. കൂടുതല്‍ ബ്രാന്‍ഡഡ് സ്‌പെഷ്യാലിറ്റി ആശുപത്രികളെ പദ്ധതിയുടെ കീഴില്‍  കൊണ്ടുവരാനാണ് ശ്രമം. പദ്ധതിയെക്കുറിച്ച് ആളുകളെ അറിയിക്കാനും ഗ്രാമീണ ജനസംഖ്യയില്‍  നിന്നും ആളുകളെ ആശുപത്രിയില്‍  എത്തിക്കാനുമായി അഞ്ചുകോടി ഗുണഭോക്താക്കള്‍ക്കുള്ള കാര്‍ഡുകള്‍  വിതരണം ചെയ്യാനാണ് എന്‍.എച്ച്.എ ആലോചിക്കുന്നത്.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍  6 : 4  അനുപാതത്തില്‍  ആശുപത്രിയിലെയും ചികിത്സാ ചിലവിനെയും പങ്കിടുന്നു.  2018 -19 കാലഘട്ടങ്ങളില്‍ പദ്ധതിചിലവായി 4.000 കോടി രൂപയും  പദ്ധതിക്കായുള്ള ഐ.ടി സംവിധാനങ്ങള്‍  ഒരുക്കുന്നതിനായി 1,600 കോടി രൂപയുമാണ് കണക്കാക്കുന്നത്.  കര്‍ണാടക, തമിഴ്‌നാട്, ചത്തീസ്ഗഡ്, ഗുജറാത്ത്,  മഹാരാഷ്്ട്ര എന്നീ സംസ്ഥാനങ്ങളില്‍  ഉള്ളവര്‍ക്കാണ് ഇതുവരെ പദ്ധതിയുടെ ആനുകൂല്യങ്ങള്‍  ലഭിച്ചത്

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *