ബജാജ് പൾസർ 150 ലിമിറ്റഡ് പുതിയ വേർഷൻ വിപണയിലെത്തുന്നു

  • 45
    Shares

ബജാജ് പൾസർ 150 മോട്ടോർസൈക്കിളിന്റെ പുതിയ വേർഷൻ വിപണയിലെത്തുന്നുവെന്ന് സൂചന. പുതിയ എഡിഷനിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. കോൺട്രാസ്റ്റ് റെഡ് ആക്‌സന്റുകളാണ് പുതിയ വേർഷന്. ഇന്ധന ടാങ്കിലെ പൾസർ ലോഗോ, ഗ്രാബ് റെയിലുകൾ, വീൽ റിമ്മുകൾ, ഹെഡ്‌ലാംപ് ഹൗസിംഗ്, സെന്റർ പാനൽ, ‘150’ ഡീകാൾ എന്നിവയിലെല്ലാം ചുവപ്പ് നിറമാണ്.

കാഴ്ച്ചയിൽ മറ്റ് മാറ്റങ്ങളൊന്നുമില്ല. 149 സിസി, സിംഗിൾ സിലിണ്ടർ മോട്ടോർ 8,000 ആർപിഎമ്മിൽ 14 എച്ച്പി കരുത്തും 6,000 ആർപിഎമ്മിൽ 13.4 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. 5 സ്പീഡ് ഗിയർബോക്‌സാണ് ട്രാൻസ്മിഷൻ ജോലികൾക്ക്. സ്റ്റാൻഡേഡ് പൾസർ 150 യിൽ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും. എബിഎസ് നൽകി പൾസർ 150 വൈകാതെ പരിഷ്‌കരിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *