ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ ചെന്നൈ ഷോറൂം ഉദ്ഘാടനം ചെയ്തു

  • 3
    Shares

ചെന്നൈ; സ്വർണ്ണാഭരണ രംഗത്ത് 155 വർഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വർണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സർക്കാരിന്റെ ആകട അംഗീകാരത്തിന് പുറമേ അന്താരാഷ്ട്ര BIS അംഗീകാരവും നേടിയ ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ ചെന്നൈ അണ്ണാ നഗർ ഷോറൂമിന്റെ ഉത്ഘാടനം ചെയ്തു. 812 കിമി, റൺ യുണിക് വേൾഡ് റെക്കോർഡ് ഹോൾഡർ ഡോ ബോബി ചെമ്മണൂരും പ്രശസ്ത തെന്നിന്ത്യൻ സിനിമാ താരം വിജയ് സേതുപതിയും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. എസ് ആർ വിജയകുമാർ (എംപി സെൻട്രൽ ചെന്നൈ), എം മോഹൻ (എംഎൽഎ അണ്ണാനഗർ) ഗോകുല ഇന്ദിര (മുൻമന്ത്രി, ആർ ഗണേഷ് (എംഎൽഎ ഊട്ടി, എഎസ്പി ഝാൻസി റാണി (പ്രസിഡന്റ് മഹിളാ കോൺഗ്രസ്) എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

BIS ഹാൾമാർക്ക്ഡ് 916 സ്വർണ്ണാഭരണങ്ങളുടേയും ഡയ്മണ്ട് ആഭരണങ്ങളുടേയും ബ്രാന്റഡ് വാച്ചുകളുടേയും അതിവിപുലമായ സ്‌റ്റോക്കും സെലക്ഷനുമായി ഒരുക്കിയിട്ടുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഷോറൂമിൽ അസുലഭമായ ഷോപ്പിങ് അനുഭവത്തോടൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള ഭൗതിക സൗകര്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഉത്ഘാടനം കാണുവാനെത്തുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന പത്തുപേർക്ക് സ്വർണ്ണ സമ്മാനങ്ങൾ ലഭിക്കുന്നു. ഉത്ഘാടനം പ്രമാണിച്ച് ഡയ്മണ്ട് ആഭരണങ്ങൾക്ക് അമ്പത് ശതമാനം വരെ ഡിസ്‌ക്കൗണ്ട്, സ്വർണാഭരണങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ എന്നിങ്ങനെ അനവധി സേവനങ്ങളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ ബോബി ചെമ്മണൂർ പറഞ്ഞു.

ഉദ്ഘാടന വേളയിൽ ചെന്നൈയിലെ തിരഞ്ഞെടുക്കപ്പെട്ട നിർദ്ധന കുടുംബങ്ങളിലെ അംഗങ്ങൾക്കുള്ള ധന സഹായം വിതരണം ചെയ്തു. ആരോരുമില്ലാതെ വഴിയരികിൽ കിടക്കുന്ന അനാഥരെ മരുന്നും ഭക്ഷണവും നൽകി ജീവിതാന്ത്യം വരെ പോറ്റുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചുവരുന്ന നിരവധി പവർഹോമുകൾക്ക് പുറമേ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒട്ടേറെ മറ്റു സേവന പരിപാടികളും ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് സംഘടിപ്പിച്ചുവരുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തെ പ്രോത്സാഹനത്തിനായി പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കുന്നവർക്ക് തങ്കമെഡൽ നൽകി ആദരിക്കൽ, സൗജന്യ അരിവിതരണം, നേത്ര ചികിത്സാ ക്യാമ്പ്, സമൂഹ വിവാഹം, കടക്കെണി മൂലം ആത്മഹത്യ ചെയ്ത കുടുംബങ്ങൾക്കുള്ള ധനസഹായം ,ഭവന നിർമ്മാണം തുടങ്ങിയ സാമൂഹ്യ സേവനകൾക്കായി ജ്വല്ലറി ഗ്രൂപ്പിന്റെ ലാഭ വിഹിതത്തിൽ ഒരു നിശ്ചിത ശതമാനം സ്ഥിരമായി വിനിയോഗിച്ചു വരുന്നു. കൂടാതെ ബോബി ഫാൻസ്, അസോസിയേഷൻ വഴിയും ബോബി ഫ്രന്റ്‌സ് ബ്ലഡ് ബാങ്ക് വഴിയും ബോബി ചെമ്മണൂർ ഗ്രൂപ്പിന്റെ മുഴുവൻ ജീവനക്കാർ വഴിയും രക്തദാനത്തിന് സദാ സന്നദ്ധരായിരിക്കുന്ന രണ്ടര ലക്ഷം പേർ അടങ്ങിയ ബ്ലഡ് ഡൊണേഷൻ ഫോറം അനവധി രോഗികൾക്ക് ആശ്വാസമേകിക്കൊണ്ടിരിക്കുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *