ഇനി ലോകത്തെവിടേക്കും സൗജന്യമായി വിളിക്കാം; പുതിയ സംവിധാനവുമായി ബി എസ് എൻ എൽ

  • 7
    Shares

തിരുവനന്തപുരം: വോയിസ് ഓവർ ഇന്റർനെറ്റ് പ്രോട്ടോകോൾ അധിഷ്ഠിത സൗകര്യം ഒരുക്കുകയാണ് ബി എസ് എൻ എൽ. ഇനി ലോകത്തെവിടെയുമുള്ള ലാൻഡ് ഫോണിലേക്കും മൊബൈൽ ഫോണിലേക്കും സൗജന്യമായി കാൾ ചെയ്യാം.
‘ബി.എസ്.എൻ.എൽ വിംഗ്സ്’ എന്നാണിതിന്റെ പേര്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ടെലികോം കമ്പനി ഈ സേവനം ലഭ്യമാക്കുന്നത്. രജിസ്ട്രേഷൻ ആരംഭിച്ചുവെന്നും ആഗസ്റ്റ് ഒന്നുമുതൽ ഉപയോഗിക്കാമെന്നും കേരള ചീഫ് ജനറൽ മാനേജർ പി ടി മാത്യു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗൾഫിലും മറ്റുമുള്ള പ്രവാസികൾക്കും അവരുടെ നാട്ടിലെ ബന്ധുക്കൾക്കുമാണ് ഈ സൗകര്യം ഏറെ പ്രയോജനപ്പെടുക.

വാട്സ്ആപ്പ്, ഫേസ്ബുക്ക് മെസഞ്ചർ, സ്‌കൈപ്പ് തുടങ്ങി വീഡിയോകാൾ ആപ്പുകൾ നിരവധിയുണ്ടെങ്കിലും വിളിക്കുന്നയാളും വിളിക്കപ്പെടുന്നയാളും ഇതേ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്നത് നിർബന്ധമാണ്. ബി.എസ്.എൻ.എൽ വിംഗ്‌സിൽ ഈ പ്രശ്നമില്ല. ലാൻഡ്‌ലൈനിലേക്കും വിളിക്കാം.

പുതിയ സേവനത്തിലൂടെ സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ പുതിയ ഉപഭോക്താക്കളെ ലഭിക്കുമെന്നാണ് ബി.എസ്.എൽ.എല്ലിന്റെ പ്രതീക്ഷ. ഇന്റർനെറ്റ് കണക്ഷനുള്ള ആൻഡ്രോയ്ഡ്, ആപ്പിൾ, വിൻഡോസ് സൗകര്യമുള്ള മൊബൈൽ ഫോണുകളിൽ ഉപയോഗിക്കാം. ഉപഭോക്താക്കൾ ആധാർ നമ്പറും 1,099 രൂപയും നൽകി ബി.എസ്.എൻ.എൽ വിംഗ്‌സിൽ രജിസ്റ്റർ ചെയ്യണം. ഇതിന് പ്രത്യേക സിംകാർഡില്ല.

രജിസ്റ്റർ ചെയ്യുമ്പോൾ പത്തക്ക നമ്പറും ലോഗിൻ പേരും പാസ്വേഡും ലഭിക്കും. തുടർന്ന്, സ്നാപ്ചാറ്റ്, ഐ.എം.ഒ, ഹൈക്ക്, വൈബർ തുടങ്ങിയവയിൽ ഏതെങ്കിലും ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യണം. ഇതിൽ ബി.എസ്.എൻ.എൽ നൽകിയ ലോഗിൻ പേരും പാസ്വേഡും ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്യണം. തുടർന്ന്, സാധാരണ കാൾ ചെയ്യുന്നത് പോലെ ലോകത്തെവിടെയുമുള്ള ഫോണുകളിലേക്കും വിളിക്കാം. മൊബൈൽ ഫോണുകളിൽ ബി.എസ്.എൻ.എല്ലിന്റെ ഇന്റർനെറ്റ് കണക്ഷൻ തന്നെ വേണമെന്നില്ല. വൈ-ഫൈ, വൈ-ഫൈ ഹോട്ട് സ്പോട്ട് തുടങ്ങിയവയും ഉപയോഗിക്കാം.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *