ബുള്ളറ്റ് പ്രേമികൾക്ക് ഇതാ ഇരട്ട സന്തോഷം

  • 30
    Shares

ചെന്നൈ: ബുള്ളറ്റ് പ്രേമികൾക്ക് ഇതാ സന്തോഷവാർത്ത. ഇരട്ടകളുമായി റോയൽ എൻഫീൽഡ് എത്തിയിരിക്കുകയാണ്. ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 തുടങ്ങിയവയാണ് ആ രണ്ട് പുതിയ മോഡലുകൾ. നവംബർ 14ന് ആണ് റോയൽ എൻഫീൽഡ് ഔദ്യോഗികമായി ഇന്ത്യയിൽ അവതരിപ്പിക്കും.

ഏറ്റവും കരുത്തുറ്റ എഞ്ചിനാണ് ഇതിന്റെ പ്രത്യേകത. ഇന്ത്യയിൽ മൂന്ന് ലക്ഷത്തിനുള്ളിൽ ആണ് ഇതിന്റെ വില വരിക. 48 സിസി എയർകൂൾഡ് ഫ്യുവൽ ഇഞ്ചക്റ്റഡ് പാരൽ ട്വിൻ മോട്ടോറാണ് രണ്ടിനും കരുത്തേകുന്നത്. 7250 ആർ.പി.എമ്മിൽ 47 ബി.എച്ച്.പി പവറും 5250 ആർ.പി.എമ്മിൽ 52 എൻ.എം ടോർക്കുമേകും ഈ എൻജിൻ. സ്ലിപ്പർ ക്ലച്ചോടുകൂടിയ 6 സ്പീഡാണ് ഗിയർബോക്‌സ്. സ്റ്റാൻഡേർഡ്, കസ്റ്റം, ക്രോം എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ രണ്ട് മോഡലുകളും ലഭ്യമാകും.

റോയൽ എൻഫീൽഡ് നിരയിലെ ഏറ്റവും വേഗമേറിയതാണ് ഇവ. മണിക്കൂറിൽ 163 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ ഇന്റർസെപ്റ്റർ 650നും കോണ്ടിനെന്റിൽ ജിടിക്കും സാധിക്കുമെന്നാണ് റിപ്പോർട്ട്. മുന്നിലും പിന്നിലും ഡിസ്‌ക്ക് ബ്രേക്കിനൊപ്പം സ്റ്റാന്റേർഡായി ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും ഇതിനുണ്ട്. രൂപത്തിൽ പഴയ എൻഫീൽഡ് ബൈക്കുകളോട് സാമ്യമുണ്ട്. എന്നാൽ പാരലൽ ട്വിൻ സിലിണ്ടർ എൻജിനിൽ കമ്പനിയുടെ ആദ്യ ബൈക്കുകളാണിവ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *