പ്രളയം രൂക്ഷമായി ബാധിച്ച മേഖലയിലെ സ്‌കൂൾ കുട്ടികൾക്ക് പിന്തുണയുമായി ഹോസ്പിറ്റൽ ജീവനക്കാർ കേരളം സന്ദർശിക്കും

  • 9
    Shares

കനേഡിയൻ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ 6000 കിലോ സാധനങ്ങൾ ദുരിതാശ്വാസ സഹായമായി നൽകും; കേരളത്തിലെ 350 വിദ്യാർഥികൾക്കും സഹായം

ദുബായ്, യു എ ഇ; 2018 സെപ്തംബർ 17: ദുബായിലെ മുൻനിര മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളിലൊന്നായ കനേഡിയൻ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ എറണാകുളം ജില്ലയിലെ പ്രളയബാധിത മേഖലയിലെ 350 വിദ്യാർഥികൾക്ക് പിന്തുണ നൽകും. കേരളം മുഴുവൻ ബാധിച്ച വെള്ളപ്പൊക്കത്തിൽ രൂക്ഷമായ നാശനഷ്ടങ്ങളാണ് ഈ പ്രദേശത്തുണ്ടായത്.

കനേഡിയൻ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ബിസിനസ് ഡെവലപ്‌മെന്റ് ഹെഡ് അനൂപ് അച്യുതൻ കരുമാല്ലൂർ സെന്റ് ലിറ്റിൽ തെരേസാസ് സ്‌കൂൾ, ആലങ്ങാട് സെന്റ് ജോസഫ്‌സ് സ്‌കൂൾ എന്നിവിടങ്ങളിലെ കുട്ടികളെ ഒരു ചടങ്ങിൽ നേരിട്ട് കാണുകയും നോട്ട്ബുക്കുകൾ, ബാഗുകൾ, സ്റ്റേഷനറി സാധനങ്ങൾ, കുടകൾ എന്നിവ കൈമാറുകയും ചെയ്തു. കരുമാല്ലൂർ സെന്റ് ലിറ്റിൽ തെരേസാസ് സ്‌കൂളിൽ നടന്ന ചടങ്ങിൽ ഭാരത് മാത കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജയ റോസ്, സിഎംസി സഭ പ്രൊവിൻഷ്യൽ സിസ്റ്റർ ഡോ. പ്രസന്ന, മേരി മാത എജ്യുക്കേഷണൽ ട്രസ്റ്റ് കൗൺസിലർ സിസ്റ്റർ സൗമ്യ എന്നിവരും സന്നിഹിതിരായിരുന്നു.

യുഎയിലെ മറ്റു ഭാഗങ്ങളേപ്പോലെ തന്നെ കേരളവും കനേഡിയൻ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ കുടുംബത്തിന്റെ വലിയൊരു ഭാഗമാണെന്ന് കനേഡിയൻ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ സിഇഒ ഡോ. യാഷർ അലി പറഞ്ഞു. പ്രളയബാധിതരായ ജനങ്ങളെ സഹായിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാകുന്നതിൽ യഥാർഥത്തിൽ അഭിമാനവും സന്തോഷവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പ്രളയബാധിതർക്കായി അവശ്യസാധനങ്ങളുടെ ശേഖരണം കഴിഞ്ഞ മാസം ആദ്യം തന്നെ കനേഡിയൻ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആരംഭിച്ചിരുന്നു. ദുബായ് നിവാസികൾ നൽകിയ സംഭാവനകളുടെ സഹായത്തോടെ 6000 ത്തിലധികം കിലോ അവശ്യസാധനങ്ങൾ ശേഖരിക്കാനും പ്രളയബാധിത പ്രദേശങ്ങളിൽ അവ എത്തിക്കുവാനും ഹോസ്പിറ്റലിന് കഴിഞ്ഞു.

280 ലധികം പെട്ടികളിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ, മരുന്നുകൾ, പ്രഥമ ശുശ്രൂഷ കിറ്റുകൾ, അണുനാശിനികൾ, പേപ്പർ പ്ലേറ്റുകളും കപ്പുകളും, ഇൻസ്റ്റന്റ് നൂഡിൽസ്, ഡ്രൈ ഫുഡ് ഐറ്റംസ്, ക്രീമില്ലാത്ത ബിസ്‌ക്കറ്റുകൾ, പാൽപ്പൊടി തുടങ്ങിയ നിരവധി സാധനങ്ങളാണ് എമിറേറ്റ്‌സ്, എയർ ഇന്ത്യ വിമാനങ്ങൾ വഴി കേരളത്തിലെത്തിയത്.

കനേഡിയൻ സ്‌പെഷലിസ്റ്റ് ആശുപത്രി
ദുബായിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളിലൊന്നാണ് കനേഡിയൻ സ്‌പെഷലിസ്റ്റ് ആശുപത്രി. സ്‌പെഷ്യലൈസ്ഡ് രോഗനിർണ്ണയ, ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്ത ചെറുകിട, ഇടത്തരം മെഡിക്കൽ സെന്ററുകൾ റഫർ ചെയ്യുന്ന സ്ഥാപനവുമാണ്. ഈ പ്രദേശത്തെ ഏറ്റവും ആധുനികവും സമഗ്രവുമായ ആരോഗ്യ പരിരക്ഷ സ്ഥാപനമായി സിഎസ്എച്ച് വളർന്നു കഴിഞ്ഞു. കനേഡിയൻ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയെക്കുറിച്ച് കൂടുതലറിയാൻ, സന്ദർശിക്കുക http://www. csh. ae/.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *