കേരളത്തിലെ ദുരിത ബാധിതർക്ക് സഹായകമായ പുതിയ പദ്ധതിയുമായി എം-ഗ്രൂപ്പ്
ദുബൈ: ഗൾഫ് മേഖലയിലെ പ്രമുഖ കാർഗോ ഗ്രൂപ്പ് ആയ എം- ഗ്രൂപ്പ് കേരളത്തിലെ ദുരിത ബാധിതർക്ക് സഹായകമായ പുതിയ പദ്ധതിയുമായി രംഗത്ത്. പദ്ധതിവഴി കേരളത്തിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് ഉപകാരപ്പെടുന്ന വസ്ത്രങ്ങൾ, ഭക്ഷണ വസ്തുക്കൾ മറ്റു നിത്യോപയോഗ സാധനങ്ങൾ എന്നിവ സൗജന്യമായി അയച്ചുകൊടുക്കാം. യു എ ഇ, സഊദി തുടങ്ങി വിവിധ ജിസിസി രാജ്യങ്ങളിലുള്ള എം- കാർഗോ ഗ്രൂപ്പ് കമ്പനികളായ 123കാർഗോ (ദുബൈ, അബുദാബി), ബെസ്റ്റ് എക്സ്പ്രസ്സ് കാർഗോ (എല്ലാ ബ്രാഞ്ചിലും), ടൈം എക്സ്പ്രസ്സ് കാർഗോ (എല്ലാ ബ്രാഞ്ചിലും), മെട്രോ കാർഗോ (ദുബൈ, അജ്മാൻ, ഷാർജ മേഖലയിലെ അഞ്ചു ബ്രാഞ്ചുകൾ), അൽ റോള കാർഗോ (ഷാർജ) തുടങ്ങിയ ബ്രാഞ്ചുകളിൽ ഈ സംവിധാനം ലഭ്യമാകും.
പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ കേരള മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ പദ്ധതിയിലേക്കും മറ്റു സംഘടനകൾക്കും ഇത് വഴി സൗജന്യമായി സാധങ്ങൾ അയക്കാമെന്നു എം കാർഗോ ഗ്രൂപ്പ് ചെയർമാൻ മുനീർ കാവുങ്ങൽ പറമ്പിൽ പറഞ്ഞു. ഗൾഫിലെ സംഘടനകൾക്കും വ്യക്തികൾക്കും തങ്ങളാൽ കഴിയുന്ന സാധനങ്ങൾ സംഘടിപ്പിച്ചു എം-ഗ്രൂപ്പ് കാർഗോ ഓഫീസിൽ എത്തിച്ചാൽ മതി. കൃത്യമായും ഉത്തരദിത്തത്തോടെയും സമയബന്ധിതമായും അവശ്യ വസ്തുക്കൾ കേരളത്തിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവരങ്ങൾക്ക്: 050-3507123.