ചൈനീസ് സർക്കാരിന് വിവരങ്ങൾ ചോർത്തുന്നത് ഇവർ

Loading...
  • 14
    Shares

ഷാങ്ഹായ് : ചൈനീസ് സർക്കാരിന് ആഗോള വാഹന നിർമ്മാതാക്കൾ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നുവെന്ന് റിപ്പോർട്ട്. സ്വന്തം പൗരൻമാരെ നിരീക്ഷിക്കുന്നതിന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് സാങ്കേതികവിദ്യയെ വ്യാപകമായി കൂട്ടുപിടിക്കുന്ന സമയത്താണ് പുതിയ വാർത്ത പുറത്തുവന്നത്. ചൈനീസ് സർക്കാരിന്റെ നിരീക്ഷണ ഉപകരണങ്ങളായി ഇലക്ട്രിക് കാറുകൾ മാറുകയാണെന്നാണ് ആരോപണം. ഇലക്ട്രിക് വാഹനങ്ങളിൽനിന്നുള്ള തൽസമയ ലൊക്കേഷൻ വിവരങ്ങളും മറ്റ് ഡാറ്റയും ചൈനീസ് സർക്കാരിന്റെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് നൽകുന്നുവെന്നാണ് സൂചന. അതേസമയം കാർ ഉടമകൾ ഇതറിയുന്നില്ലെന്നാണ് റിപ്പോർട്ട്.

ഫോക്‌സ് വാഗൺ, ജനറൽ മോട്ടോഴ്‌സ്, ടെസ്ല, ബിഎംഡബ്ല്യു, ഡൈമ്ലർ, ഫോഡ്, നിസാൻ, മിറ്റ്‌സുബിഷി, നയോ സ്റ്റാർട്ടപ്പ് തുടങ്ങി 200ലധികം വാഹന നിർമ്മാതാക്കളാണ് ചൈനയിൽ ഇലക്ട്രിക് വാഹനങ്ങൾ വിൽക്കുന്നത്. ഇത്രയും വാഹന നിർമ്മാതാക്കൾ ചൈനീസ് സർക്കാരിന്റെ മോണിറ്ററിംഗ് പ്ലാറ്റ്‌ഫോമുകളിലേക്ക് ഏറ്റവും കുറഞ്ഞത് 61 ഡാറ്റ പോയിന്റുകളെങ്കിലും അയയ്ക്കുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ചൈനയിലെ നിയമങ്ങൾ അനുസരിക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നാണ് വാഹന നിർമ്മാതാക്കളുടെ വാദം. അതേസമയം ബദൽ ഇന്ധന വാഹനങ്ങൾക്ക് മാത്രമാണ് ഇത് ബാധകം.

‘മെയ്ഡ് ഇൻ ചൈന 2025’ പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങൾക്ക് വമ്പൻ പ്രോത്സാഹനമാണ് ചൈന നൽകുന്നത്. അങ്ങനെയെങ്കിൽ നിരീക്ഷിക്കപ്പെടുന്ന വാഹനങ്ങളുടെയും വ്യക്തികളുടെയും എണ്ണം ഇനിയും വർധിക്കും. ആവശ്യപ്പെട്ടാൽ പൊലീസിനും പ്രോസിക്യൂട്ടർമാർക്കും കോടതികൾക്കും വിവരങ്ങൾ കൈമാറുമെന്ന് ഷാങ്ഹായ് നിരീക്ഷണ കേന്ദ്രത്തിലെ ഡെപ്യൂട്ടി ഡയറക്റ്റർ ഡിംഗ് ഷിയോഹുവ വ്യക്തമാക്കി. ഓരോ കാറിന്റെയും തിരിച്ചറിയൽ നമ്പറാണ് ഡാറ്റ സെന്ററിൽ സൂക്ഷിക്കുന്നത്.

ഷാങ്ഹായ് നിരീക്ഷണ കേന്ദ്രവുമായി ഉപയോക്താക്കളുടെ വിവരങ്ങൾ പങ്കുവെയ്ക്കുന്നതിന് തുടക്കത്തിൽ വാഹന നിർമാതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കണമെങ്കിൽ ഇതൊരു നിർബന്ധിത വ്യവസ്ഥയാക്കുകയാണ് അധികൃതർ ചെയ്തത്. അതേസമയം യുഎസ്, യൂറോപ്പ്, ജപ്പാൻ സർക്കാരുകളിൽ നിന്ന് സബ്‌സിഡിയും മറ്റും വാങ്ങുമ്പോൾതന്നെ ഈ വാഹന നിർമ്മാതാക്കൾ യാതൊരു ഡാറ്റയും തിരികെ നൽകുന്നുമില്ല.

വിദേശ കാർ നിർമ്മാതാക്കളുടെ വിപണി മൽസരത്തെ ദുർബ്ബലപ്പെടുത്താനും സ്വന്തം പൗരൻമാരെ നിരീക്ഷിക്കുന്നതിനും ഡാറ്റ ഉപയോഗിക്കാപ്പെടാമെന്ന് ഇവർ ആശങ്കപ്പെടുന്നു. ഷി ജിൻപിംഗിന്റെ ഭരണത്തിൽ എതിരഭിപ്രായം പറയുന്നവർക്കെതിരെ ചൈന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടുതൽ കർശന പൊലീസിംഗിനായി ബിഗ് ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയാണ് ഇപ്പോൾ ചൈന ആശ്രയിക്കുന്നത്. കമ്യൂണിസ്റ്റ് ഭരണത്തിനെതിരായ ഏതൊരു വെല്ലുവിളികളെയും അതിവേഗം ഇല്ലായ്മ ചെയ്യാൻ ഇതുവഴി സാധിക്കും. നെക്സ്റ്റ്‌ജെൻ കണക്റ്റഡ് കാറുകളിൽനിന്ന് കൂടുതൽ വ്യക്തിപരമായ വിവരങ്ങൾ അതിവേഗം ‘വലിച്ചെടുക്കുമെന്ന’ ആശങ്കയാണ് ഇപ്പോൾ ചൈനയിൽ നിലനിൽക്കുന്നത്. ജനങ്ങളുടെ ദൈനംദിന ജീവിതത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയുന്നതിലൂടെ ഒരേസമയം സർവ്വവ്യാപക നിരീക്ഷണം നടത്തുകയാണ് ചെയ്യുന്നതെന്ന് ജോർജ് ഡബ്ല്യു ബുഷ് അമേരിക്കൻ പ്രസിഡന്റായിരിക്കേ ആഭ്യന്തര സുരക്ഷാ സെക്രട്ടറിയായിരുന്ന മൈക്കൽ ചെർടോഫ് വ്യക്തമാക്കി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *