ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ പേരാമ്പ്ര ഷോറൂം പ്രവർത്തനമാരംഭിച്ചു

  • 16
    Shares

പേരാമ്പ്ര: സ്വർണ്ണാഭരണ രംഗത്ത് 156 വർഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വർണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സർക്കാരിന്റെ BIS അംഗീകാരത്തിനു പുറമെ അന്താരാഷ്ട്ര ISO അംഗീകാരവും നേടിയ ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ പേരാമ്പ്ര ഷോറൂം ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ഹണിറോസ് നിർവഹിച്ചു. ഗ്രൂപ്പ് പി.ആർ.ഒ. വി.കെ. ശ്രീരാമൻ, എ.സി. സതി (പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്), ഗംഗാധരൻ നമ്പ്യാർ (വൈസ് പ്രസിഡണ്ട്, പേരാമ്പ്ര ഗ്രാമപഞ്ചായത്ത്), എൻ. പത്മജ (പ്രസിഡണ്ട്, കായണ്ണ ഗ്രാമ പഞ്ചായത്ത്), എ.എം. രാമചന്ദ്രൻ മാസ്റ്റർ (വൈസ് പ്രസിഡണ്ട്, കായണ്ണ ഗ്രാമ പഞ്ചായത്ത്), ശ്രീധരൻ (വാർഡ് മെമ്പർ, പേരാമ്പ്ര ഗ്രാമപഞ്ചായത്ത്), യൂസഫ് കെ.പി. (വാർഡ് മെമ്പർ, പേരാമ്പ്ര ഗ്രാമപഞ്ചായത്ത്), കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് സുരേഷ് ബാബു, സെക്രട്ടറി സി.കെ. ചന്ദ്രൻ, ബി.ജെ.പി ജില്ലാക്കമ്മിറ്റി അംഗം കെ.എം. ബാലകൃഷ്ണൻ, ഐ.യു. എം. എൽ മണ്ഡലം സെക്രട്ടറി ടി.പി. മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ നിർദ്ധനരോഗികൾക്കുള്ള ധനസഹായം വിതരണം ചെയ്തു.

ഉദ്ഘാടനം പ്രമാണിച്ച് ഡയമണ്ട് ആഭരണങ്ങൾക്ക് 50% വരെ ഡിസ്‌ക്കൗണ്ടും സ്വർണ്ണാഭരണങ്ങൾ 3% മുതൽ പണിക്കൂലിയിലും ലഭിക്കുന്നു. സ്വന്തമായി ആഭരണനിർമ്മാണശാലകൾ ഉള്ളതുകൊണ്ട് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ, മായം ചേർക്കാത്ത 22 കാരറ്റ് 916 സ്വർണ്ണാഭരണങ്ങൾ ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിൽ നിന്നും എല്ലാ കാലവും ഉപഭോക്താക്കൾക്ക് ലഭിക്കുന്നു. വിവാഹ പാർട്ടികൾക്ക് സൗജന്യ വാഹന സൗകര്യമടക്കം അനവധി സേവനങ്ങളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് മാർക്കറ്റിംഗ് ജനറൽ മാനേജർ അനിൽ സി.പി. അറിയിച്ചു. കൂടാതെ ഷോറൂമിൽ നിന്ന് 10 പവൻ സ്വർണ്ണാഭരണമോ, ഒരു ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണമോ പർച്ചേയ്‌സ് ചെയ്യുമ്പോൾ ഗ്രൂപ്പിന്റെ ഓക്‌സിജൻ റിസോർട്ടിൽ രണ്ട് പേർക്ക് രണ്ട് ദിവസത്തെ സൗജന്യതാമസം നൽകുന്നതാണെന്നും, ഉദ്ഘാടനത്തോടനുബന്ധിച്ച് ഏപ്രിൽ 13 വരെ എഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ 3.5 കോടി വിലയും 10 കിലോഗ്രാം ഭാരവുമുള്ള മനോഹരമായ ഗോൾഡ് ഫ്രോക്കിന്റെ പ്രദർശനം ഉണ്ടായിരിക്കുന്നതാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *