കാപ്പിക്കുള്ള ഗുണം ചെറുതല്ല, നിരവധി ആരോഗ്യ ആനുകൂല്യങ്ങളാണ് കാപ്പി നൽകുന്നത്

  • 25
    Shares

കാപ്പി, നൽകുന്ന ഗുണം ചെറുതല്ല. നമ്മുടെ പ്രഭാത ഭക്ഷണത്തിനൊപ്പം ദിവസം മുഴുവൻ നമ്മെ ഉന്മേഷവാന്മാരായി നിർത്തുന്നതിൽ കാപ്പി വഹിക്കുന്ന പങ്ക് ചെറുതല്ല. തലച്ചോറിൽ ദീർഘകാല സംരക്ഷണ ഫലങ്ങൾ ഉണ്ടാക്കാൻ കാപ്പിക്കാകുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു. കാപ്പിയിലടങ്ങിയിരിക്കുന്ന കഫീൻ നമ്മുടെ ഊർജസ്വലത മെച്ചപ്പെടുത്തുന്നുണ്ട്. ഡിമെൻഷ്യ, പാർക്കിൻസൺസ് എന്നിവയ്ക്കുള്ള സാധ്യതകൾ കുറയ്ക്കാൻ കാപ്പിക്ക് സാധിക്കും.

റൂട്ട്ഗേഴ്സ് റോബർട്ട് വുഡ് ജോൺസൺ സ്‌ക്കൂൾ ഓഫ് മെഡിസിനിൽ നിന്നുള്ള ഗവേഷകർ എയ്കോസനോയിൽ-5-ഹൈഡ്രൈാക്സിട്രിപ്റ്റമൈഡ് (ഇഎച്ച്ടി) എന്ന ഒരു ഫാറ്റി ആസിഡ് കാപ്പിക്കുരുക്കളിൽ കണ്ടെത്തിയിട്ടുണ്ട്. രോഗങ്ങളിൽ നിന്നും ഈ പദാർത്ഥം തലച്ചോറിനെ സംരക്ഷിക്കുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു. വറുത്തെടുത്ത കറുത്ത കാപ്പിക്കുരുക്കൾ കൊണ്ടുള്ള ഓരോ കപ്പ് കാപ്പിയിലും പ്രൊട്ടക്റ്റീവ് സംയുക്തങ്ങൾ കൂടുതലുണ്ടെന്നാണ് പഠനം. പാർക്കിൻസൺസ്, ഡിമെൻഷ്യ രോഗങ്ങളുമായി ബന്ധപ്പെട്ട ദോഷകരമായ പ്രോട്ടീനുകളുടെ ശേഖരണത്തെ തടയുന്നതിന് സഹായിക്കുന്ന ഉൽപ്രേരകം വർധിപ്പിക്കുന്നതിന് കഫീനിന്റെയും എഎച്ച്ടിയുടെയും സംയോജനം മൂലം സാധ്യമാകുന്നു. ഇഎച്ച്ടിയും കഫിനും മാത്രമല്ല കാപ്പിയിലെ സംരക്ഷിത സംയുക്തങ്ങളാണ്. ഇനി ഓരോ കാപ്പിയാവാം.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *