ഡോ. ബോബി ചെമ്മണൂർ നിർമിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽ ദാനം നടന്നു

കട്ടപ്പന: സംസ്ഥാന ദേശീയ കായിക മത്സരങ്ങളിൽ മികവ് തെളിയിച്ച കായിക താരങ്ങളായ ഷാർലിൻ ജോസഫ്, ഷെമീന ജബ്ബാർ ദമ്പതികൾക്കു ഡോ. ബോബി ചെമ്മണൂരിന്റെ കൈത്താങ്ങ്. ഇവർ കിടപ്പാടം ഇല്ലാതെ കഷ്ടപ്പെടുന്നു എന്ന വാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞ ഡോ. ബോബി ചെമ്മണൂർ അവർക്കു സൗജന്യമായി നിർമിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽ ദാനം നടന്നു.

മുളകരമേടിൽ വെച്ച് നടന്ന ചടങ്ങിൽ കട്ടപ്പന മുൻസിപ്പൽ ചെയർമാൻ അഡ്വ. മനോജ്. എം തോമസ് വീടിന്റെ താക്കോൽദാനം നിർവഹിച്ചു. ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ ഡോ. ബോബിചെമ്മണൂർ ചടങ്ങിൽ അധ്യക്ഷനായിരുന്നു. കൗൺസിലർമാരായ കെ പി സുമോദ്, ടി ജി എം രാജു, ബിജു, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ പി ഹസ്സൻ, വെള്ളയാംകുടി പളളി ഇമാം ഷമീർ മൗലവി തുടങ്ങിയവർ സംസാരിച്ചു.

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ജനറൽ മാനേജർ അനിൽ സി പി സ്വാഗതവും കട്ടപ്പന ഷോറൂം മാനേജർ അനൂപ് കെ. ജോണി നന്ദിയും പറഞ്ഞു.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *