ഫാമിലി ഇനി തിരൂരിന് സ്വന്തം

പാണക്കാട് മുനവ്വർഅലി തങ്ങളും, മലയാള സർവ്വകലാശാല വൈസ് ചാൻസലർ അനിൽ വള്ളത്തോളും ചേർന്ന് ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ അഞ്ചാമത്തെ ഷോറൂം തിരൂരിനു സമർപ്പിച്ചു. ഫാമിലി വെഡ്ഡിംഗ് സെന്റർ മാനേജിംഗ് ഡയറക്ടർമാരായ അബ്ദുൽ ബാരി, മുജീബ് റഹ്മാൻ, അബ്ദുൽ സലാം തുടങ്ങിയവർ സമീപം

മലബാറിലെ വാണിജ്യ സംസ് കാരത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ചൈനയും അറേബ്യയും ബ്രിട്ടീഷുകാരുമായുള്ള വ്യാപാര സാംസ്‌കാരിക കൈമാറ്റവും ചരിത്രത്തിന്റെ ഭാഗമാണ്. കൈത്തറി വസ്ത്രങ്ങളുടെ വ്യവസായത്തിലും വ്യാപാരത്തിലും മലബാർ വിസ്മരിക്കാനാവാത്ത ചരിത്രം സമ്മാനിച്ചു. ബ്രിട്ടീഷ് ഭരണകാലഘ ട്ടത്തിൽ തന്നെ കൈത്തറി നെയ്ത്തുതൊഴിലാളികൾ വടകരയിലും ബേപ്പൂരിലുമുണ്ടായിരുന്നു. തനതായ കൈത്തറി നിർമാണ യൂണിറ്റുകളിൽ ഉത്പാദിപ്പിക്കുന്ന പരുക്കൻ വസ്ത്രങ്ങളും പന്ത്രണ്ടാം നൂറ്റാണ്ടിലെ പയ്യന്നൂർ പട്ടും ഉത്തര മലബാറിൽ പ്രസിദ്ധമാണ്. ഇവിടെ ഉത്പാദിപ്പിച്ച വസ്ത്രങ്ങൾ അറേബ്യയിലും യൂറോപ്പിലും പ്രചുര പ്രചാരം നേടി. വസ്ത്ര സങ്കൽങ്ങളെ ഭാവനാതീതമായി വിപണിയിലെത്തിച്ച് ജനശ്രദ്ധ നേടി മുന്നോട്ട് കുതിക്കുന്ന ദക്ഷിണേന്ത്യയിലെ പ്രസിദ്ധ വസ്ത്രവ്യാപാര കേന്ദ്രമായ ഫാമിലി വെഡ്ഡിംഗ് സെന്ററിലെ മലബാറിലെ വസ്ത്ര വ്യാപാര രംഗത്തെ സമകാലിക നാമമാണ്. വ്യക്തികളുടെയും കൂട്ടായ്മകളുടെയും സമർണത്തിന്റെയും അധ്വാനത്തിന്റെയും ചരിത്രമാണ് ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ പിറവിക്കും പുരോഗമനത്തിനും പിന്നിലുള്ളത്. 1980 കളിൽ കാപ്പാട് കല്ലിൽ ഇമ്പിച്ചി അഹമ്മദ് സാഹിബിന്റെയും പുതിയ നടമ്മൽ അബ്ദുൽ ഖാദറിന്റെയും നേതൃത്വത്തിൽ ആരംഭം കുറിച്ച കൽപറ്റ ബസാറിലൂടെയാണ് ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ അടിത്തറ പാകുന്നത്. കുടുംബാംഗങ്ങൾക്ക് സ്വീകാര്യമായ വസ്ത്ര വ്യാപാര സംരംഭത്തിന് അനുയോ ജ്യമായ നാമമായിരുന്നു ഫാമിലി.

1990 മുതൽ താമരശ്ശേരി, മേപ്പാടി, പന്തീരങ്കാവ്, മേപ്പയ്യൂർ, പേരാവൂർ, അമ്പലവയൽ, കുന്ദമംഗലം, വടകര, മഞ്ചേരി എന്നിവിടങ്ങളിൽ ഫാമിലി ടെക്സ്റ്റയിൽസ്, ഫാമിലി കളക്ഷൻസ്, ഫാമിലി വെഡ്ഡിംഗ് സെന്റർ എന്നീ പേരുകളിൽ വ്യത്യസ്തവും കണ്ണഞ്ചിപ്പിക്കുന്ന തുച്ഛമായ ഷോറൂമുകൾ തുറന്ന് പ്രവർത്തിച്ചു. പുതിയ ഓരോ ഷോറൂമുകളും നിലവിൽ വരുമ്പോഴും സൗകര്യത്തിലും വിസ്തൃതിയിലും കൂടുതൽ ശ്രദ്ധ പുലർത്തി. മാനേജിംഗ് പാർട്ണർമാരായ അബ്ദുൽ ബാരി, മുജീബ് റഹ്മാൻ, അബ്ദുൽ സലാം തുടങ്ങിയവരുടെ അക്ഷീണമായ പരിശ്രമമാണ് ഫാമിലിയുടെ വിജയകരമായ ഓരോ ചുവടുവെിനും പിന്നിലുള്ളത്.

കാഞ്ചീപുരം, ആർണി, ബനാറസ്, ജയ്പൂർ, ചിരാൽ, ബെൽഗാം, കൊൽക്കത്ത, ഡൽഹി, ബോംബെ, അഹമ്മ ദാബാദ്, സൂറത്ത് തുടങ്ങിയ ഇന്ത്യയിലെ അറിയപ്പെട്ട വസ്ത്ര നിർമാണ കേന്ദ്രങ്ങളിൽ നിന്നും സ്വന്തമായി രൂപ കൽപ്പന ചെയ്ത് വികസിപ്പിച്ച ഡിസൈനുകൾ ഇവ നേരിട്ട് ഉപ ഭോക്താക്കളിലേക്ക് എത്തിക്കുന്ന വിപണന രീതിയാണ് ഫാമിലി വെഡ്ഡിംഗ് സെന്റർ സ്വീകരിച്ചിട്ടുള്ളത്. ഉത്പാദനം മുതൽ വിപണനം വരെയുള്ള പ്രക്രിയയിൽ വസ്ത്ര ഉൽപന്നങ്ങളുടെ ഗുണനിലവാരത്തിൽ സജീവമായ ശ്രദ്ധ പുലർത്താറുണ്ട്. വസ്ത്ര വിപണന രംഗത്തെ കാലോചിതമായ പ്രവണതകളിൽ നിരന്തരം ഗവേഷണം നടത്തി ഉപഭോക്താക്കളുടെ ആവശ്യവും സൗകര്യവും പരിഗണിച്ചാണ് ഓരോ ഡിസൈനുകളും ഫാമിലിയുടെ ഷോറൂമുകളിലെത്തുന്നത്. വിവാ ഹ വസ്ത്രങ്ങളുടെ വൈവിദ്ധ്യമേറിയ കലവറ, അപൂർവമായ കിഡ്‌സ് കളക്ഷൻ, പുരുഷ വസ്ത്രങ്ങളിലെ വ്യത്യസ്തത, എത്തിനിക്, ബ്രൈഡൽ, ഡിസൈനർ വെയറുകളുടെ എണ്ണിയാലൊടുങ്ങാത്ത ശേഖരം തുടങ്ങിയവ ഫാമിലിക്ക് സ്വന്തമായി അവകാശെടാനുണ്ട്.

വെഡ്ഡിംഗ് സാരികളിലെ വൈവിദ്ധ്യം, അനാർക്കലി, ബ്രൈഡൽ ലെഹങ്ക, സഭ്യസാചി തുടങ്ങിയ ചുരിദാറുകളിലെ ചാരുത, കിഡ്‌സ് കളക്ഷനുകളിലെ നവീനത തുടങ്ങിയവ ഇവിടെ ഒത്തുചേരുന്നു. പുത്തൻ ട്രെന്റുകളെ വിപണിയിൽ പരിചയെപ്പടുത്തുന്നതോടൊപ്പം കുറഞ്ഞ വിലയിൽ മികച്ച ഗുണനിലവാരമുള്ള വസ്ത്രങ്ങൾ എന്ന കാഴ്ച്ചപ്പാട് ഫാമിലിയെ ജനകീയമാക്കി. ആയിരത്തിന് മുകളിലുള്ള ജീവനക്കാരുടെ കഠിനാധ്വാനം കൂടിയാണ് ഫാമിലിയെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നത്. ജീവനക്കാരിൽ നിന്നും കഴിവുറ്റ വ്യക്തികളെ സ്ഥാപനത്തിന്റെ മഹത്തരമായ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുത്ത് വസ്ത്ര വ്യാപാരത്തിലെ വേറിട്ട മാതൃക കാണിക്കുവാൻ ഫാമിലിക്ക് സാധിച്ചിട്ടുണ്ട്. സദാ സജ്ജരായ ജീവനക്കാരുടെ സ്‌നേഹവും സമീപനവും സേവനവുമാ ണ് ഉപഭോക്താക്കളെ ഈ വസ്ത്ര കേന്ദ്രത്തിലേക്ക് വീണ്ടുമെത്തിക്കുന്നത്. വിശിഷ്ടാവസരങ്ങളിൽ ആനുകൂല്യങ്ങളും ഉപഹാരങ്ങളും നൽകി ഉപഭോക്താക്കളെ ഫാമിലി വെഡ്ഡിംഗ് സെന്ററിലേക്ക് കൂടുതൽ ആകർഷിക്കുന്നു.

റംസാൻ, ഓണം, ക്രിസ്തുമസ് തുടങ്ങിയ സവിശേഷമായ ആഘോഷ വേളകളിൽ പ്രത്യേകം ഓഫറുകൾ നൽകി ഉപഭോക്താക്കളുടെ സംതൃപ്തമായ പ്രതികരണങ്ങൾ നേടിയിട്ടുണ്ട്. ഫാമിലി മെമ്പർഷിപ്പ് കാർഡ് പോലുള്ള കൈനിറയെ ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതികൾ ഇതിന് ഉദാഹരണമാണ്. മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് സാഹിബിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് 2013 മുതൽ ആരംഭിച്ച ഐ കെ ഗ്രൂപ്പ് ഓഫ് ചാരിറ്റി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി സജീവമായി പ്രവർത്തിച്ചുവരുന്നു. വസ്ത്ര വ്യാപാര രംഗത്ത് നിരന്തരമായ ഗവേഷണത്തിലൂടെ ശ്രേഷ്ഠമായ സ്ഥാനം ലക്ഷ്യമാക്കി ഫാമിലി വെഡ്ഡിംഗ് സെന്റർ അതിന്റെ പ്രയാണം തുടരുകയാണ്. ഉത്തമ വ്യാപാരം, ഉത്തമ സേവനം എന്ന ആപ്തവാക്യമാണ് ഫാമിലി വെഡ്ഡിംഗ് സെന്റർ എന്നും ഉയർത്തിപ്പിടിക്കുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *