ആസ്റ്റർ ജീവനക്കാരെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആദരിച്ചു

  • 8
    Shares

പ്രളയത്തിന് ഇരയായവർക്ക് 2.25 കോടി രൂപ അഥവാ 1.16 ദശലക്ഷം യുഎഇ ദിർഹം ചെലവുവരുന്ന 45 വീടുകൾ പുനർനിർമ്മിക്കാൻ 60 ആസ്റ്റർ ജീവനക്കാരാണ് സംഭാവനയേകിയത്. പ്രളയത്തിൽ എല്ലാം നഷ്ടമായ കുടുംബങ്ങൾക്കായി കൊച്ചി, കളമശേരി, പറവൂർ, വയനാട് എന്നിവിടങ്ങളിൽ 90ഓളം വീടുകളുടെ നിർമ്മാണ പ്രവർത്തികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

ദുബൈ: കഴിഞ്ഞ വർഷത്തെ വിനാശകരമായ പ്രളയത്തിനുശേഷം കേരളത്തിലെ വീടുകൾ പുനർനിർമ്മിക്കാൻ നിസ്വാർത്ഥ സേവകരായി അണിനിരന്ന ആസ്റ്റർ ജീവനക്കാരെ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക ചടങ്ങിൽ ആദരിച്ചു. കേരളത്തിലുണ്ടായ പ്രളയത്തെത്തുടർന്ന്, ആസ്റ്റർ ഹോംസ് ഫണ്ടിലൂടെ കേരളത്തിന്റെ പുനർനിർമ്മാണത്തിനായി ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ 15 കോടി രൂപ അഥവാ 7.7 ദശലക്ഷം യുഎഇ ദിർഹം വാഗ്ദാനം ചെയ്തിരുന്നു.

ഇതിൽ 2.5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (ഇങഉഞഎ) നേരത്തേ സംഭാവന ചെയ്തിരുന്നു. ബാക്കി വരുന്ന 12.5 കോടി രൂപ അഥവാ 6.4 ദശലക്ഷം യുഎഇ ദിർഹം സംസ്ഥാനത്ത് പ്രളയത്തിനിരയായവർക്ക് പുതിയ വീടുകൾ നിർമ്മിക്കാനും, തകർന്ന വീടുകളുടെ കേടുപാടുകൾ ശരിയാക്കാനുമാണ് വിനിയോഗിക്കുന്നത്. ഇത്തരത്തിൽ 250 വീടുകളുടെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 60 ആസ്റ്റർ ജീവനക്കാരാണ് 2.25 കോടി രൂപ അഥവാ 1.16 ദശലക്ഷം യുഎഇ ദിർഹം ചെലവുവരുന്ന 45 വീടുകൾ പുനർനിർമ്മിക്കാൻ സംഭാവന നൽകിയത്. 9 രാജ്യങ്ങളിലായുളള ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപനങ്ങളിലെ ജീവനക്കാരും കേരളത്തിന്റെ പുനർ നിർമ്മാണത്തിനായുളള ആസ്റ്റർ ഹോംസ് ഫണ്ടിലേക്ക് അവരുടെ ശമ്പളത്തിൽ നിന്നും സംഭാവന നൽകിയിട്ടുണ്ട്. ജീവനക്കാരിൽ നിന്നും മൊത്തം സംഭാവനയായി ലഭിച്ചത് 5.88 കോടി രൂപ അഥവാ 3.04 ദശലക്ഷം യുഎഇ ദിർഹമാണ്.

സമൂഹത്തിന് തിരികെ നൽകുക എന്നത് ആസ്റ്റർ വോളണ്ടിയേർസ് ആഗോള ദൗത്യം ഉയർത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്ല്യമാണെന്ന് ഈ അവസരത്തിൽ സംസാരിച്ച ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോക്ടർ ആസാദ് മൂപ്പൻ വ്യക്തമാക്കി. കേരളത്തിലുണ്ടായ പ്രളയം പലർക്കും വീടുകൾ നഷ്ടപ്പെടുത്തുകയും നിരവധി പേരെ അഭയാർത്ഥികളാക്കുകയും ചെയ്തു. ഈ ദുരിത സാഹചര്യത്തിൽ, സഹായ ഹസ്തമാവശ്യമുളളവർക്കായി കർമ്മനിരതരായി രംഗത്തിറങ്ങുകയെന്നതാണ് നമുക്ക് ചെയ്യാനുളളത്. മറ്റുളളവർക്കായി നിസ്വാർത്ഥ സേവനത്തിന് തയ്യാറായ ജീവനക്കാരുടെ നല്ല മനസ്സിന് മുന്നിൽ അഭിമാനം കൊളളുന്നതായും ഡോക്ടർ ആസാദ് മൂപ്പൻ കൂട്ടിച്ചേർത്തു.

റോട്ടറി ഇന്റർനാഷനൽ, സർക്കാർ ഇതര സംഘടനകൾ, ജീവകാരുണ്യപ്രവർത്തകർ തുടങ്ങിയവരുടെയും പിന്തുണയോടെയാണ് കേരളത്തിൽ പ്രളയത്തിന് ഇരയായവർക്ക് വീടുകൾ പുനർനിർമ്മിച്ചുനൽകാനുളള ദൗത്യം ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ മുന്നോട്ട് കൊണ്ടുപോകുന്നത്. കേരളം പ്രളയക്കെടുതികളിലേക്ക് എടുത്തെറിയപ്പെട്ടപ്പോൾ ആരോഗ്യ പരിപാലനവും ദുരിത ബാധിതർക്ക് സന്നദ്ധ സേവനവുമേകി ആദ്യമെത്തിയ സംഘവും ആസ്റ്റർ വോളണ്ടിയേർസായിരുന്നു. ഈ പരിശ്രമത്തിലൂടെ പ്രളയം ബാധിച്ച ആദ്യ ആഴ്ചകൾക്കിടെ തന്നെ 50,000 പേരിലേക്ക് സഹായമെത്തിക്കാൻ ആസ്റ്റർ വോളണ്ടിയേർസിന് സാധിച്ചു. ആസ്റ്റർ വോളണ്ടിയേർസിന്റെ എയ്ഡ് കേരള ദൗത്യത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിലാണ് ആസ്റ്റർ ഹോംസ് എന്ന പേരിൽ നവകേരള സൃഷ്ടിക്കായി വീടുകളുടെ നിർമ്മാണമേറ്റെടുത്ത് മുന്നോട്ട് പോകുന്നത്.

ആസ്റ്റർ വോളണ്ടിയേർസിനെക്കുറിച്ച്
ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ ആഗോള സാമൂഹിക പ്രതിബദ്ധതയിലധിഷ്ഠിതമായ സംരംഭമാണ് ആസ്റ്റർ വോളണ്ടിയേർസ്. 2017ലെ ആസ്റ്റിന്റെ 30ാം വാർഷികാഘോഷവേളയിലാണ് ആസ്റ്റർ വോളണ്ടിയേർസ് നിലവിൽ വന്നത്. സഹായഹസ്തമാവശ്യമുളളവരെയും അത് നൽകാൻ സന്നദ്ധരായവരെയും യോജിപ്പിക്കുക എന്ന ദൗത്യമാണ് ആസ്റ്റർ വോളണ്ടിയേർസ് സാധ്യമാക്കുന്നത്. രക്തദാനക്യാമ്പുകൾ, പ്രാഥമിക ജീവൻ രക്ഷാ പരിശീലനം, സൗജന്യ ശസ്ത്രക്രിയകൾ, രോഗനിർണ്ണയം, മെഡിക്കൽ ക്യാമ്പുകൾ, ഭിന്നശേഷിക്കാർക്ക് ജോലി നൽകൽ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ സജീവമാണിന്ന് ആസ്റ്റർ വോളണ്ടിയേർസ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 982,773 ജീവനുകൾക്ക് ഈ സ്നേഹസ്പർശം ഇതിനകം കൈത്താങ്ങായിട്ടുണ്ട്. മൊബൈൽ മെഡിക്കൽ ക്ലിനിക്കുകളിലൂടെ 140,271 പേർക്ക് ചികിത്സ നൽകാനും, 145,998 പേർക്ക് ബേസിക്ക് ലൈഫ് സപ്പോർട്ട് (ആഘട) പരിശീലനം നൽകാനും സാധിച്ചു. 24,877 പേർക്ക് ശസ്ത്രക്രിയകളും ആരോഗ്യ പരിശോധനകളും പ്രദാനം ചെയ്യാനും, ഭിന്നശേഷിയുളള 108 പേർക്ക് ജോലി നൽകാനും കഴിഞ്ഞിട്ടുണ്ട്. 2826 സൗജന്യ മെഡിക്കൽ ക്യാംപുകൾ വഴി 433,883 പേർക്ക് ചികിത്സ നൽകാനും ആസ്റ്റർ വോളണ്ടിയേർസിന് ഇതിനകം സാധിച്ചിട്ടുണ്ട്. സോമാലി ലാന്റ്, ജോർദാൻ, ബംഗ്ലാദേശ്, കേരള എന്നിവിടങ്ങളിലായി 233,488 പേർക്ക് ദുരിതാശ്വാസ സഹായമെത്തിക്കാനും സാധിച്ചു.
സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ആരോഗ്യ പരിപാലന സ്ഥാപനങ്ങളിലൊന്നായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന് ക്ലിനിക്കുകളും ഹോസ്പിറ്റലുകളുമായി ജിസിസിയിൽ ശക്തമായ സാന്നിധ്യമാണുളളത്. ഇന്ത്യയിലെ ആരോഗ്യമേഖലയിലും മുന്നേറിക്കൊണ്ടിരിക്കുകയാണ് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ. ആരോഗ്യ പരിപാലന രംഗത്ത് പാരമ്പര്യത്തിന്റെ കരുതലുളള സ്ഥാപനം പ്രാഥമിക, വിദഗ്ധ തലങ്ങളിലും അതിനു മുകളിലുമുളള ശ്രേണികളിലും പ്രവർത്തിക്കുന്ന ലോകത്തിലെ തന്നെ അപൂർവ്വം സ്ഥാപനങ്ങളിലൊന്നാണ്. 21 ഹോസ്പിറ്റലുകൾ, 113 ക്ലിനിക്കുകൾ, 219 ഫാർമസികൾ എന്നിവ സ്ഥാപനത്തിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മികച്ച സേവനം ഉറപ്പാക്കി 17,800ലധികം ജീവനക്കാരാണ് ഗ്രൂപ്പിന് സാന്നിധ്യമുളള വിവിധ രാജ്യങ്ങളിലായി ജോലി ചെയ്യുന്നത്. ‘വീ വിൽ ട്രീറ്റ് യു വെൽ’ എന്ന സന്ദേശവാക്യത്തോടെയാണ് സ്ഥാപനത്തിന്റെ പ്രവർത്തനം. ആസ്റ്റർ, മെഡ്കെയർ, ആക്സസ് എന്നീ ബ്രാൻഡുകളിലൂടെയാണ് സ്ഥാപനം ജീസിസിയിൽ പ്രവർത്തിക്കുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *