ഗൂഗിൾ പ്ലസിൽ വീണ്ടും സുരക്ഷാ വീഴ്ച്ച : 52 മില്ല്യൺ ആളുകളുടെ വിവരങ്ങൾ ചോർന്നു

  • 9
    Shares

ന്യൂഡൽഹി : ഗൂഗിൾ പ്ലസിനെ വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. ഫെയ്‌സുബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ ഭീമന്മാരെ വെല്ലുവിളിക്കാൻ ഗുഗിൾ ആരംഭിച്ച ഗൂഗിൾ പ്ലസ് ഒടുവിൽ കമ്പനിക്ക് തീരാ തലവേദനയായി മാറിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി ഗൂഗിൾ പ്ലസ് ഉപയോക്താക്കളായ 52 മില്യണോളം ആളുകളുടെ വിവരങ്ങൾ ചോർന്നതായാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. വൈറസ് ആക്രമണം മൂലമാണ് വിവരങ്ങൾ ചോർന്നത്. ഇതാദ്യമായല്ല ഗൂഗിൾ പ്ലസിൽ നിന്നും വിവരങ്ങൾ ചോരുന്നത്. കഴിഞ്ഞ ഒക്ടോബറിലും ഇത്തരത്തിൽ ഗൂഗിൾ പ്ലസ്സിൽ നിന്നുള്ള വിവരങ്ങൾ ചോർന്നിരുന്നു.

അന്ന് അഞ്ചുലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങളാണ് ചോർന്നത്. ഇതിനെ തുടർന്ന് നിരവധി ആരോപണങ്ങളാണ് ഗൂഗിളിനെതിരെ ഉയരുന്നത്. ഗൂഗിൽ പ്ലസ് ഉപയോക്താക്കളുടെ പേര്, ഇമെയിൽ, വയസ്, ജോലി തുടങ്ങിയ വിവരങ്ങൾ ഇതുവഴി ചോർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത്തരത്തിൽ ചോർന്ന വിവരങ്ങൾ ഹാക്കർമാർക്ക് ലഭിച്ചിട്ടില്ലെന്നാണ് ഗൂഗിൾ അധികൃതർ വാദിക്കുന്നത്. 2019 ഏപ്രിലോടെ ഗൂഗിൾ പ്ലസ് പ്രവർത്തനം നിർത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *