മലയാളികളുടെ രുചിയാകാൻ ശുക്ർ

  • 17
    Shares

കേരളത്തിന്റെ രുചിയാകാൻ പോകുകയാണ് ശുക്ർ ഫുഡ് കോർട്ട്. ഒരൊറ്റ ബ്രാൻഡ് നെയിമിൽ കലർപ്പില്ലാത്ത രുചികരമായ ഭക്ഷണം അടുത്ത വർഷം മുതൽ കേരളത്തിലെ നഗരങ്ങളിൽ വിളമ്പി തുടങ്ങും. പ്രവാസികളുടെ കൂട്ടായ പരിശ്രമത്തിൽ നടക്കുന്ന സംരംഭമായി ശുക്ർ മാറാനിരിക്കുകയാണ്. പ്രവാസികൾക്ക് താങ്ങും തണലുമാകാൻ പ്രാപ്തമായ രീതിയിലാണ് ശുക്ർ എന്ന ബിസിനസ് സംരംഭത്തിന്റെ രൂപരേഖ. എ കെ ഐ യു ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലാണ് ശുക്ർ എന്ന ഹോട്ടൽ പ്രസ്ഥാനം കേരളത്തിൽ തുടക്കം കുറിക്കാനിരിക്കുന്നത്.

കേവലം ഒരു ഹോട്ടൽ സംരംഭമല്ല, മറിച്ച് ഭക്ഷണ ശാലകളുടെ പ്രസ്ഥാനമായി മാറാനും രുചികരമായ ഭക്ഷണങ്ങളുടെ ബ്രാൻഡ് ആകാനുമാണ് ശുക്‌റിന്റെ വരവ്. എ കെ ഐ യു ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ഒരു ജില്ലയിൽ പത്ത് ഹോട്ടലുകളും ഒരു മാസ്റ്റർ ഹോട്ടലുമായി സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും വ്യാപിച്ചുകിടക്കുന്ന ഹോട്ടൽ ശൃംഖലയെന്ന ആശയമാണ് ശുക്‌റിന്റേത്. പതിനൊന്ന് ഹോട്ടലിൽ നിന്നും ഉപഭോക്താക്കൾക്ക് ഒരേ രുചിയിൽ ഭക്ഷണം കഴിക്കാനുള്ള സാഹചര്യമാണ് ഈ ഹോട്ടൽ ശൃംഖലയിൽ നിന്ന് ലഭിക്കുക. മുഴുവനായും ശീതീകരിച്ച മുറിയിൽ നിന്ന് മാന്യമായ ഇടപെടലുള്ള ജീവനക്കാരുടെ സേവനത്തിൽ നല്ല ഭക്ഷണം കഴിക്കാൻ ഇവിടെ സാഹചര്യമുണ്ടാകും. പ്രാഥമിക ഘട്ടത്തിൽ എറണാകുളം ജില്ലയിലാണ് ഇത് നടപ്പാക്കുക.

നല്ല ഭക്ഷണവും നല്ല മലയാളികളും
നല്ല ഭക്ഷണത്തെയും ഭക്ഷണ ശാലകളെയും പ്രണയിക്കുന്നവരാണ് മലയാളികൾ. രുചിയുള്ള ഭക്ഷണം ഏറ്റവും ശാന്തവും വൃത്തിയുമുള്ള സ്ഥലത്ത് നിന്ന് കഴിക്കാനാണ് മലയാളികൾ ശ്രമിക്കാറുള്ളത്. ലോകത്തിന്റെ ഏത് കോണിലെത്തിയാലും തങ്ങളുടെ ഭക്ഷണ രീതി മലയാളികൾ മറക്കാറില്ല. എന്നാൽ, മലയാളികളുടെ ഈ ഇഷ്ടം നിറവേറ്റിക്കൊടുക്കാൻ സംസ്ഥാനത്തെ ഒട്ടുമിക്ക ഭക്ഷണ ശാലകൾക്കും സാധിക്കാറില്ലെന്നതാണ് സത്യം.

രുചിയുള്ള ഭക്ഷണം ലഭിക്കുന്നിടത്ത് വൃത്തിയുള്ള ഇരിപ്പിടമുണ്ടാകില്ല. വൃത്തിയുള്ളയിടത്ത് രുചിയുണ്ടാകില്ല. ഇത് രണ്ടുമുള്ളയിടത്ത് നിന്നുള്ള ഭക്ഷണം ആരോഗ്യത്തിന് ഹാനികരവുമായിരിക്കും. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്ഥമായ സ്ഥാപനങ്ങൾ പ്രാദേശികമായി മാത്രം ഒതുങ്ങിക്കൂടുകയാണ്.
ഹോട്ടലുകളിൽ നിന്ന് വയറ് നിറയെ ഭക്ഷണം കഴിച്ച് ഒടുവിൽ മനസ്സറിഞ്ഞ് നന്ദി പറയാനുള്ള മലയാളിയുടെ കൊതിയാണ് ശുക്‌റിന്റെ പിറവിക്ക് കാരണം. നല്ല ഭക്ഷണം നൽകുന്ന ഹോട്ടലുകളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന പതിവാണ് മലയാളികൾക്കുള്ളത്. നല്ല ഭക്ഷണത്തിന്റെ രുചിയറിഞ്ഞ നാവുകൾ തന്നെയായിരുന്നു അത്തരം ഹോട്ടലുകളുടെ ഏറ്റവും വലിയ പ്രചാരം. ശുക്‌റിനെ സംബന്ധിച്ചെടുത്തോളം ഈ വക കാര്യങ്ങളിലൊന്നും ആശങ്കയില്ല.

 

പ്രവാസികളുടെ ശുക്ർ
സഊദി അറേബ്യയിൽ നാല് വർഷം മുമ്പാരംഭിച്ച നിതാഖാത്തും തുടർന്ന് മറ്റ് ഗൾഫ് രാജ്യങ്ങളിൽ പ്രഖ്യാപിച്ച സ്വദേശിവത്കരണവും പ്രവാസികളെ തെല്ലൊന്നുമല്ല വേവലാതിപ്പെടുത്തുന്നത്. അറബി പൊന്ന് വിളയുന്ന മരുഭൂമിയിൽ നിന്ന് ഗൾഫ് രാജ്യങ്ങൾ ഒരുപാട് അകലെയാകുകയാണ്. വർഷങ്ങളോളം രാപ്പകലെന്നില്ലാതെ പണിയെടുത്ത് കോർത്തിണക്കിയ പ്രതീക്ഷകളുടെ പൊൻതൂവലുകൾക്ക് മങ്ങലേറ്റുവന്ന സത്യം പ്രവാസം വേദനയോടെ തിരിച്ചറിയുകയാണ്. നാട്ടിലേക്കുള്ള ഓരോ വിമാന യാത്രകളും ഒരുകാലത്ത് ആനന്ദത്തിന്റെയും ആശ്വാസത്തിന്റെയും പറക്കലായിരുന്നെങ്കിൽ ഇപ്പോഴത് നിരാശകളുടെയും ആശങ്കയുടെയും കൊടുമുടിക്കയറ്റമായിരിക്കുകയാണ്.

ഭാവിയിൽ എന്ത് എന്ന ഉത്തരം കിട്ടാത്ത ചോദ്യത്തിന് മുമ്പിൽ നിനച്ചിരിക്കുകയാണ് രാജ്യത്തെ പ്രവാസി സമൂഹം. ഇവിടെയാണ് ഹാഫിസ് അബൂസ്വാലിഹ് ഉസ്താദിന്റെ ശുക്ർ ഫുഡ്‌കോർട്ട് എന്ന സ്വപ്‌നം പ്രവാസികൾക്ക് ആശ്രയമാകുന്നത്. എല്ലാ ഉപജീവന മാർഗങ്ങളും അടഞ്ഞ് നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്ക് തങ്ങൾ ഇതുവരെ സമ്പാദിച്ചതിന്റെ ചെറിയൊരു വിഹിതം കൊണ്ട് ശുക്‌റിന്റെ തണലിൽ കഴിയാം. അസൂയാവഹമായ പുനരധിവാസ വ്യാപാര സ്വപ്‌നമാണ് പ്രവാസികൾക്ക് വേണ്ടി ശുക്ർ നെയ്‌തെടുക്കുന്നത്. പതിറ്റാണ്ടുകളുടെ പ്രവാസ അനുഭവമുള്ള വ്യക്തിയുടെ വർഷങ്ങൾ നീണ്ട സ്വപ്‌നങ്ങളുടെ യാഥാർഥ്യമാണിതെന്നതിനാൽ ശുക്ർ പ്രവാസികൾക്ക് അനുഗ്രഹമാകുമെന്നതിൽ സംശയമില്ല.

മാസ്റ്റർ ഹോട്ടൽ
മാസ്റ്റർ ഹോട്ടലിൽ ഒരുക്കുന്ന സൗകര്യങ്ങൾ: ആയിരം ആളുകൾക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, കുട്ടികളുടെ പാർക്ക്, 4000 സ്‌ക്വയർ ഫീറ്റ് സൗകര്യമുള്ള കാറ്ററിംഗ്, 50 സീറ്റോട് കൂടിയ എ സി റെസ്റ്റോറന്റ്. ഇത്രയും സൗകര്യങ്ങളാണ് ഒരുക്കുന്നത്. നിലവിൽ ഓഡിറ്റോറിയം, കാറ്ററിംഗ് യൂണിറ്റ് റെഡിയാണ്. ഈ മാസ്റ്റർ ഹോട്ടലിൽ നിന്നാകും മറ്റ് പത്ത് ഹോട്ടലിലേക്കുമുള്ള ഭക്ഷണങ്ങളുടെ പ്രധാന വിഭവങ്ങൾ തയ്യാറാക്കുക. ഇവിടെ നിന്ന് പത്തിടങ്ങളിലേക്കും ഭക്ഷണമെത്തിക്കാനുള്ള പ്രത്യേക സംവിധാനവും ഒരുക്കും.

ഫാമുകളിൽ നിന്നെത്തുന്ന വിഭവങ്ങൾ
മാംസം, മത്സ്യം, കോഴി തുടങ്ങിയ വിഭവങ്ങൾ ഫാമുകളിലൂടെയും മറ്റും കരസ്ഥമാക്കാൻ ശുക്‌റിന് സാധിക്കും. ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫാമുകളിൽ നിന്ന് പതിനൊന്ന് ഹോട്ടലുകളിലേക്കുമുള്ള കോഴി, പോത്ത് എന്നിവയുടെ ഇറച്ചികൾ മാസ്റ്റർ ഹോട്ടലിലെത്തും. അവിടെന്ന് അവ പാകം ചെയ്ത് പത്ത് ഹോട്ടലുകളിലേക്കും എത്തിക്കും.

അജ്‌നാ മോട്ടോയില്ലാത്ത ഹോട്ടൽ
അജ്‌നാ മോട്ടോയെന്ന വിഷവസ്തു കൊണ്ട് കേരളത്തിലെ ഹോട്ടലുകൾ പ്രവർത്തിക്കുന്ന രീതി ശുക്‌റിലുണ്ടാകില്ല. പൂർണമായും അജ്‌നാ മോട്ടോയിൽ നിന്ന് മുക്തമായി വീട്ടിൽ നിന്ന് കഴിക്കുന്ന ഭക്ഷണത്തിന്റെ രുചി നിലനിർത്താൻ ശുക്‌റിന് സാധിക്കും. അജ്‌നാമോട്ടോ ഉപയോഗിച്ചുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും ഇതുവഴി ഒഴിവാക്കാൻ സാധിക്കും.

കറാച്ചി ദർബാറിൽ നിന്ന് ഉദിച്ച ശുക്ർ
ദുബൈയിലെ കറാച്ചി ദർബാർ ആണ് ശുക്‌റിന്റെ പ്രചോദനം. ദുബൈയിലെ ഒരു മാസ്റ്റർ ഹോട്ടലിൽ നിന്ന് ഭക്ഷണം നിർമിച്ച് എമിറേറ്റ്‌സിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്ന കറാച്ചി ദർബാർ ശൃംഖലക്ക് ലഭിക്കുന്ന ജനപിന്തുണ ശുക്‌റിനും ലഭിക്കുക തന്നെ ചെയ്യും. ഒരൊറ്റ രുചിയിൽ വ്യത്യസ്ത സ്ഥലങ്ങളിൽ ഭക്ഷണം വിളമ്പുമ്പോൾ സഞ്ചാരികൾക്കും മറ്റും ലഭിക്കുന്ന സന്തോഷമാണ് കറാച്ചി ദർബാറിന്റെ വിജയമെങ്കിൽ ശുക്‌റിന് കേരളത്തിൽ പുതു ചരിതം രചിക്കാനാകും.

കുശ്‌നിക്കാർ
പ്രധാന കുശ്‌നിക്കാരെല്ലാം മാസ്റ്റർ ഹോട്ടലിലായിരിക്കും ഉണ്ടാകുക. ഇതുവഴി തൊഴിലാളികളുടെ ക്ഷാമം മറികടക്കാൻ ഹോട്ടൽ നടത്തിപ്പുകാർക്ക് സാധിക്കും.

ശുദ്ധമായ ചായ
ലിപ്റ്റൺ അടക്കമുള്ള ഇംപോർട്ട് ചായപ്പൊടിയും ഫാമിൽ നിന്നുള്ള പാലുമാകും ശുക്‌റിലെ ഹോട്ടലുകളിൽ ഉപയോഗിക്കുക. പാക്കറ്റ് പാൽ പൂർണമായും ഒഴിവാക്കും. ഇതു വഴി ശുദ്ധമായ ചായയുടെ രുചി ഉപഭോക്താക്കൾക്ക് നൽകാൻ ശുക്‌റിന് സാധിക്കും.

കണ്ടെയിനർ ശുക്ർ
മാസ്റ്റർ ഹോട്ടലിന് പുറമെയുള്ള ഒരു ജില്ലയിലെ പത്ത് ഹോട്ടലുകൾക്ക് സ്ഥലപരിമിതി വലിയ വിഷയമായിരിക്കും. ഈ പരിമിതി ഒഴിവാക്കാൻ കണ്ടെയിനറുകളുടെ സാധ്യത തേടുകയാണ് ശുക്ർ. ഹോട്ടലുകൾക്ക് സാധ്യതയുള്ള, എന്നാൽ, കെട്ടിടങ്ങളില്ലാത്ത സ്ഥലങ്ങളിൽ കണ്ടെയിനറുകളിൽ ഭക്ഷണം ഒരുക്കാനുള്ള സാഹചര്യമാണ് ശുക്ർ ഒരുക്കുന്നത്.
അത്യാധുനിക സൗകര്യങ്ങൾ ഒരുക്കി കണ്ടെയിനറുകളെ താമസസ്ഥലമാക്കുന്ന നിർമാണ വിസ്മയം ഉപയോഗപ്പെടുത്തി ശുക്‌റിന്റെ ഹോട്ടലുകൾ നിർമിക്കാൻ സാധിക്കും. എ സിയും വൃത്തിയുള്ള ഇരിപ്പിടങ്ങളും ഒരുക്കി കണ്ടെയിനറുകളുടെ അകം ആനന്ദകരമാക്കും.

നിക്ഷേപകർ അറിയാൻ
വിശ്വാസ്യതയാണ് നിക്ഷേപകർക്ക് ശുക്ർ നൽകുന്ന ഉറപ്പ്. ശുക്‌റിന്റെ ഓരോ സ്പന്ദനങ്ങളും നിക്ഷേപകർ അറിയുന്നുവെന്നതാണ് പ്രധാന പ്രത്യേകത. മൂന്ന് ലക്ഷം രൂപയാണ് ശുക്‌റിലേക്കുള്ള ഒരു ഷെയർ. ഇത് പത്ത് ഹോട്ടലുകളുടെയും ഒരു മാസ്റ്റർ ഹോട്ടലിന്റെയും മാത്രം ഷെയറാണ്. മറ്റ് ജില്ലകളിലെ സമാനമായ ഹോട്ടൽ ശൃംഖലയിലേക്കും ഷെയർ വേണ്ടവർ മറ്റൊരു ഷെയർ എടുക്കണം. അങ്ങനെ വരുമ്പോൾ ലാഭവിഹിതം കൃത്യമായി നൽകാനും നിക്ഷേപകർക്ക് അത് മനസ്സിലാക്കാനും സാധിക്കും.
ലാഭ വിഹിതമായി ചുരുങ്ങിയത് ഒരു മാസം 10,000 രൂപയെങ്കിലും നൽകാൻ സാധിക്കുമെന്നാണ് ട്രസ്റ്റ് ഭാരവാഹികളുടെ വിശ്വാസം. ഹോട്ടലുകളുടെ ദൈനംദിന കാര്യങ്ങൾ സി സി ടി വി വഴി സൂക്ഷിക്കുന്നതാണ്.

15,000 മാസ വേതനത്തിൽ ഒരു തൊഴിൽ
മൂന്ന് ലക്ഷം രൂപ നൽകി നിക്ഷേപം എടുക്കുന്ന വ്യക്തിക്ക് പതിനൊന്ന് ഹോട്ടലിൽ ഏതിലെങ്കിലും ഒരു തൊഴിൽ ഉറപ്പാണ്. 15,000 രൂപയായിരിക്കും ഒരു മാസത്തിൽ ഈ തൊഴിലിന്റെ വേതനം. അത് നിക്ഷേപകർക്ക് സ്വന്തമോ അല്ലെങ്കിൽ നിക്ഷേപകർ പറയുന്ന ഒരാൾക്കോ നൽകാം. ഭണ്ഡാരി, അക്കൗണ്ടന്റ്, മനേജർ പോലുള്ള വിദഗ്ധ തൊഴിലുകളാണ് നിക്ഷേപകർ സ്വീകരിക്കുന്നതെങ്കിൽ ആനുപാതികമായ മാന്യമായ വേതനം അവർക്ക് ലഭിക്കും. പ്രവാസ ലോകത്ത് നിന്നും മറ്റും ജോലി നഷ്ടമായി തിരിച്ചെത്തുന്നവർക്ക് ശുക്ർ വലിയൊരു കൈത്താങ്ങാകും. ജോലി ഉറപ്പുള്ളതിനാൽ വിവിധ തസ്തികകളിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ഒരു നിക്ഷേപകന് മുതലാളിയുമാകാം. വേതനത്തോടൊപ്പം അവർക്ക് ലാഭവിഹിതവും കരസ്ഥമാക്കാം.

പലിശ പുരളാത്ത പണം
പലിശയെന്ന മഹാവിപത്ത് കൊണ്ടുണ്ടാകുന്ന ദുരന്തം അനുഭവിക്കുകയാണ് ആധുനിക ലോകം. മറ്റൊരാളുടെ കണ്ണുനീര് പറ്റിയ പണത്തിന് ഐശര്യത്തിന്റെ നാമ്പുകളുണ്ടാകില്ല. പലിശയുമായി ബന്ധപ്പെട്ട പണത്തിന് ബറക്കത്തുണ്ടാകില്ലെന്ന് മുൻഗാമികളായ പണ്ഡിതന്മാർ മുന്നറിയിപ്പ് നൽകിയതും അതുകൊണ്ട് തന്നെയാണ്. ശുക്‌റിലേക്കുള്ള ഓരോ നിക്ഷേപകരുടെ ഓരോ നോട്ടും പലിശയിൽ നിന്ന് മുക്തമാകണമെന്നൊരു കണിശ നിലപാട് ട്രസ്റ്റ് ഭാരവാഹികൾക്കുണ്ട്. പലിശ ലഭിച്ചതും ഹറാമായ മാർഗത്തിലൂടെ സമ്പാദിച്ചതുമായ പണം ശുക്‌റിലേക്ക് നിക്ഷേപമായി നൽകരുതെന്ന് സ്‌നേഹത്തോടെ ഉണർത്തുകയാണ്.

ലാഭവിഹിതം മൂന്നുമാസത്തിലൊരിക്കൽ
ആധുനിക കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് സംവിധാനം വഴി മൂന്നു മാസത്തിലൊരിക്കൽ നിക്ഷേപകർക്ക് ലാഭവിഹിതം നൽകുന്നതായിരിക്കും.

ഷെയർ പിൻവലിക്കൽ, വിൽക്കൽ
നിക്ഷേപം പിൻവലിക്കാൻ ആഗ്രഹിക്കുന്നവർ എഗ്രിമെന്റ് തിയ്യതി മുതൽ ഒരു വർഷത്തിന് ശേഷം ഔദ്യോഗികമായി രേഖാമൂലം അറിയിച്ചാൽ മൂന്ന് മാസത്തിനുള്ളിൽ ഷെയർ തിരിച്ചു നൽകുന്നതായിരിക്കും.

മനസ്സറിഞ്ഞ് ഇനി ശുക്ർ പറയാം
ഭക്ഷണം കഴിച്ചാൽ സ്രഷ്ടാവിനും ഭക്ഷണം നൽകിയവർക്കും മനസ്സറിഞ്ഞ് നന്ദി (ശുക്ർ) പറയൽ നല്ലൊരു വിശ്വാസിയുടെ കടമയാണ്. വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് ശുക്ർ പറയുമ്പോഴുള്ള ആത്മാർഥത പലപ്പോഴും ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങുമ്പോൾ നമുക്ക് കിട്ടാറില്ല. പഴകിയതും വൃത്തിഹീനവുമായ ഭക്ഷണം കഴിച്ച് ജീവനക്കാരുടെ തൃപ്തികരമല്ലാത്ത മനോഭാവവും കാണുമ്പോൾ നമ്മുടെ ശുക്ർ പറച്ചിൽ വെറുമൊരു കടമ തീർക്കലാകാറുണ്ട്. ഇതിൽ നിന്ന് വിഭിന്നമായി മനസ്സറിഞ്ഞ് നന്ദി പറയാനുള്ള സാഹചര്യമാണ് ശുക്ർ ഒരുക്കുന്നത്.

എ കെ ഐ യു ചാരിറ്റബ്ൾ ട്രസ്റ്റിന്റെ കീഴിൽ
പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ
1. മെട്രോ സ്റ്റീൽ റൂഫിംഗ്,
2. മെട്രോ ബിൽഡിംഗ് കൺസ്ട്രക്ഷൻസ്,
3. എസ് എസ് ഹാർഡ് വെയർ & മാനുഫാക്ചറിംഗ്
4. എ ജി എസ് ഇന്റീരിയൽ & ഡെക്കറേഷൻ,
5. ചിക്കൻ ഫാം (തമിഴ്‌നാട് – തേനി ഡിസ്ട്രിക്റ്റ്),
6. ആട്, പോത്ത് ഫാം (തമിഴ്‌നാട് – തേനി ഡിസ്ട്രിക്റ്റ്)

ഈ വർഷം പരിശുദ്ധ ഹറമിൽ ആദ്യമായി
ഇറങ്ങിയ ഉംറ ഗ്രൂപ്പ് അൽ സമ ഹോളിഡെയ്‌സ്
അടുത്ത റമളാൻ വരെ ഏത് സമയത്തും 45,000 രൂപക്ക് സഊദി എയർലൈൻസ് ഡയറക്ട് ഫ്‌ളൈറ്റിൽ ഉംറക്കുള്ള അവസരം ഉണ്ടായിരിക്കും.

എ കെ ഐ യു ചാരിറ്റബിൾ ട്രസ്റ്റ്
മാവിൻ ചുവട്,
പെരുമ്പാവൂർ. എറണാകുളം
മൊബൈൽ: +91 9061196708, +91 8939625245
വാട്‌സാപ്പ് നമ്പർ: +91 9188590630, +974 70432413Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *