പുതിയ പരീക്ഷണങ്ങളുമായി ഇൻസ്റ്റഗ്രാം; ഇനി ഹിന്ദിയിലേക്കും
ഇന്ത്യയിലെ കൂടുതൽ ആളുകളെ ഇൻസ്റ്റഗ്രാമിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി ചില പരീക്ഷണങ്ങൾക്ക് ഒരുങ്ങുകയാണ് ഇൻസ്റ്റഗ്രാം.അമേരിക്ക കഴിഞ്ഞാൽ ഏറ്റവും അധികം ഇൻസ്റ്റാഗ്രാം ഉപഭോക്താക്കളുള്ളത് ഇന്ത്യയിലാണ്.
ഇന്ത്യൻ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഇൻസ്റ്റഗ്രാം ഹിന്ദിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്ന വിവരം ടെക് ലോകത്തെ പ്രമുഖ ജെയ്ൻ മാൻചുൻ വോങ് ട്വിറ്ററിലൂടെയാണ് പങ്കുവച്ചത്. ഇൻസ്റ്റഗ്രാമിന്റെ സെറ്റിങ്സ് പേജ്, നോട്ടിഫിക്കേഷൻസ്, കമന്റ് എന്നിവയുടെ ഹിന്ദി പതിപ്പിന്റെ സ്ക്രീൻഷോട്ടും ജെയ്ൻ മാൻചുൻ വോങ് ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിന്റെ വീഡിയോ ആപ്പ് ഐജിടിവിയും ഹിന്ദിയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ആൻഡ്രോയിഡിലും, ഐഒഎസിലും ഇൻസ്റ്റഗ്രാമിൽ ഹിന്ദി ഭാഷ ലഭിക്കുമെന്നും വോങ് പറയുന്നു.