ഐ ഫോൺ വിൽപ്പന കുറയുമെന്ന് റിപ്പോർട്ട്

  • 6
    Shares

ഇന്ത്യയിലെ ഐ ഫോൺ വിൽപ്പനയിൽ ഏകദേശം 25 ശതമാനം ഇടിവ് നേരിട്ടേക്കും. നടപ്പു പാദത്തിൽ (ഒക്ടോബർ ഡിസംബർ) ആണ് ഈ കുറവ് സംഭവിക്കുകയെന്നാണ് റിപ്പോർട്ട്. ഇതോടെ ഈ വർഷത്തെ മൊത്തം വിൽപ്പന മുൻ വർഷത്തെ അപേക്ഷിച്ച് ഇടിവ് സംഭവിക്കും. ഒക്ടോബർ ഡിസംബർ പാദത്തിൽ 700,000800,000 യൂണിറ്റ് ഐഫോണുകൾ ആപ്പിൾ ഇന്ത്യയിൽ വിൽപ്പന നടത്തുമെന്ന് ഗവേഷണ സംരംഭമായ കൗണ്ടർപോയ്ന്റ് റിസർച്ചിന്റെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഏകദേശം പത്ത് ലക്ഷം യൂണിറ്റ് ഐഫോണുകൾ കമ്പനി ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചിരുന്നു.

നാല് വർഷത്തിനിടെ ഐഫോണുകളുടെ മൊത്തം വർഷത്തെ വിൽപ്പനയിൽ ഉണ്ടാകുന്ന ആദ്യത്തെ ഇടിവായിരിക്കും ഇതെന്ന് റിസർച്ചിന്റെ ഗവേഷണ വിഭാഗം ഡയറക്റ്റർ നീൽ ഷാ പറയുന്നു. വ്യാപാര യുദ്ധത്തിന്റെയും രൂപയുടെ മൂല്യ തകർച്ചയുടെയും ഫലമായി ഡിവൈസുകളുടെ വില വർധിച്ചത് ഇന്ത്യൻ ഉപഭോക്താക്കളെ നിരാശയിലാക്കിയിട്ടുണ്ട്. ഇതാണ് ഐഫോണുകളുടെ വിൽപ്പന കുറയാനുള്ള കാരണമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

അതേസമയം ഐഫോണുകൾക്ക് വില വർധിക്കുന്നുണ്ടെങ്കിലും അതിനനുസരിച്ച് പുതിയ ഫീച്ചറുകളോ പുതുമയോ ഡിവൈസുകളിൽ കൊണ്ടുവരാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. ഈ വർഷം ഇതുവരെ ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചിട്ടുള്ള ഐഫോണുകളിൽ പകുതിയിലധികവും പഴയ മോഡലുകളാണെന്നും കൗണ്ടർ പോയ്ന്റ് റിസർച്ച് റിപ്പോർട്ടിൽ പറയുന്നുണ്ട്. ആൻഡ്രോയ്ഡ് ഫോണുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വലിയ തോതിൽ വർധിക്കുന്നുണ്ട്. എന്നാൽ പുതിയ ഉപഭോക്തൃ അടിത്തറ സൃഷ്ടിക്കാൻ ആപ്പിളിന് കഴിയുന്നുമില്ല. വളരെ വേഗതയേറിയ വളർച്ചയ്ക്കിടെയുണ്ടായ സ്വാഭാവിക ആഘാതം’ എന്നാണ് ഇന്ത്യൻ വിപണിയിൽ ആപ്പിൾ നേരിടുന്ന പ്രശ്‌നത്തെ ആപ്പിൾ സിഇഒ ടിം കുക്ക് വിശേഷിപ്പിക്കുന്നു. ഇന്ത്യക്കാരുടെ ചെലവിടൽ ശേഷി വർധിച്ചുകൊണ്ടിരിക്കുകയാണെന്നും നഷ്ടത്തിൽ നിന്നും പ്രാതാപത്തിലേക്ക് തിരിച്ചുവരാൻ ആപ്പിൾ ബ്രാൻഡിന് കഴിയുമെന്നും ടിം കുക്ക് പറയുന്നു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *