ജാവ ബൈക്കുകൾ ഡീലർഷിപ്പ് കേന്ദ്രങ്ങൾ വഴി ബുക്കിംഗ് തുടങ്ങി

  • 60
    Shares

ന്യൂഡെൽഹി : പുത്തൻ രൂപമാറ്റങ്ങളുമായെത്തുന്ന ജാവ ബൈക്കുകളുടെ ഡീലർഷിപ്പു തല ബുക്കിംഗ് ആരംഭിച്ചു. നിലവിൽ 5,000 രൂപ ടോക്കൺ തുക നൽകി ജാവ വെബ്‌സൈറ്റ് വഴി ബുക്കിംഗ് നടത്താനാണ് സൗകര്യമുള്ളത്. 27 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി നൂറിലധികം ഡീലർഷിപ്പുകളാണ് ജാവയുടേതായി വരുന്നത്. ഇവ ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കും.

പുതിയ ജാവ ബൈക്കുകൾ ബുക്ക് ചെയ്യുന്നതിന് മുമ്പ് ടെസ്റ്റ് റൈഡ് നടത്താൻ സൗകര്യമുണ്ടായിരിക്കും. ഓൺലൈൻ വഴി ബുക്കിംഗ് നടത്തിയവർക്ക് മുൻഗണന ലഭിക്കുമെന്നാണ് വിവരം.
അതായത് ഡീലർഷിപ്പുകൾ മുഖേന ബുക്ക് ചെയ്യുന്നവർക്ക് പുതിയ ജാവ കയ്യിൽക്കിട്ടുന്നതിന് കുറേക്കൂടി കാത്തിരിക്കേണ്ടിവരും.

മൂന്ന് ജാവ ബൈക്കുകൾ വിപണിയിൽ അവതരിപ്പിച്ചെങ്കിലും ജാവ, ജാവ ഫോർടി ടു (42) എന്നീ ബൈക്കുകൾ മാത്രമേ ഇപ്പോൾ വാങ്ങാൻ കഴിയൂ. യഥാക്രമം 1.64 ലക്ഷം രൂപ, 1.55 ലക്ഷം രൂപയാണ് ഡെൽഹി എക്‌സ് ഷോറൂം വില. ജാവ പെരാക് (1.89 ലക്ഷം രൂപ) 2019 രണ്ടാം പകുതിയോടെ വിപണിയിലെത്തും

മഹീന്ദ്ര ഗ്രൂപ്പിന്റെ ഉപകമ്പനിയായ ക്ലാസിക് ലെജൻഡ്‌സാണ് ജാവ ബ്രാൻഡ് ഒരിക്കൽക്കൂടി
ഇന്ത്യയിലെത്തിച്ചത്. ജാവയുടെ ഇന്ത്യയിലെ റൈറ്റ്‌സ് ക്ലാസിക് ലെജൻഡ്‌സ് വാങ്ങുകയായിരുന്നു. ക്ലാസിക് ലെജൻഡ്‌സിൽ 60 ശതമാനമാണ് മഹീന്ദ്രയുടെ ഓഹരി പങ്കാളിത്തം. ഐഡിയൽ ജാവ സ്ഥാപകൻ റുസ്തം ഇറാനിയുടെ മകൻ ബോമൻ ഇറാനിയും അനുപം തരേജയും ബാക്കി ഓഹരികൾ കയ്യാളുന്നു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *