ടെലികോം വിപണിയിൽ തീപാറും മത്സരങ്ങളുടെ കാലം; രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി ജിയോ മാറും

  • 18
    Shares

കൊൽക്കത്ത: കഴിഞ്ഞ കുറച്ചു കാലത്തിനുള്ളിൽ ഇന്ത്യൻ ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച ജിയോ കൂടുതൽ ഉയരങ്ങളിലേയ്ക്ക് വരും വർഷങ്ങളിൽ കടക്കുമെന്ന് റിപ്പോർട്ടുകൾ. വരുമാന വിഹിതത്തിന്റെയും ഉപഭോക്തൃ വിഹിതത്തിന്റെയും അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി റിലയൻസ് ജിയോ മാറുമെന്ന് റിപ്പോർട്ട്. വോഡഫോൺ ഐഡിയ ലിമിറ്റഡിനെയും ഭാരതി എയർടെലിനെയും അടുത്ത നാലോ അഞ്ചോ വർഷത്തിനുള്ളിൽ ജിയോ മറികടക്കുമെന്നും ബ്രോക്കറേജ് സംരംഭമായ സാൻഫോർഡ് സി ബേണസ്‌റ്റെയിനിന്റെ റിപ്പോർട്ടിൽ പറയുന്നത്.

ഈ ലക്ഷ്യം നേടിയെടുക്കും വരെ നിലവിലുള്ള അതേ രീതിയിൽ തന്നെ ജിയോഫോണുകളുടെ വിൽപ്പന തുടരാനാണ് കമ്പനിയുടെ തീരുമാനം. ആരെയും അതിശയിപ്പിക്കുന്ന തരത്തിലുള്ള സ്വപ്‌ന സമാനമായ ഓഫറുകൾ നൽകിയാണ് ജിയോ വിപണിയിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ കുതിച്ചു ചാട്ടം നടത്തിയത്. ഈ രീതി തന്നെ തുടർന്നും നടപ്പാക്കും. മൂന്ന് വർഷത്തേക്ക് 1500 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് മാത്രം വാങ്ങിയാണ് 4ജി വോൾട്ടി ഫീച്ചർഫോണായ ജിയോഫോൺ വിൽപ്പന നടത്തുന്നത്. വോഡഫോണും ഐഡിയയും ലയിച്ച് ഒന്നായതോടെ വിപണിയിൽ ഉണ്ടാകാൻ പോയേക്കാവുന്ന മത്സരങ്ങളെയും ജിയോ മുൻകൂട്ടി കാണുന്നുണ്ട്. കുറഞ്ഞ നിരക്കുകളിൽ കൂടുതൽ ഡാറ്റ, കോൾ ഓഫറുകൾ വാഗ്ദാനം ചെയ്ത് ഇന്ത്യൻ ടെലികോം വിപണിയിൽ ആധിപത്യമുറപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ ജിയോ നടത്തുന്നത്. ഈ ലക്ഷ്യം നിറവേറുന്നതോടെ ഉയർന്ന നിരക്കുകൾ ചുമത്തികൊണ്ട് വരിക്കാരിൽ നിന്നും ജിയോ കൂടുതൽ നേട്ടമുണ്ടാക്കാൻ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ സമയത്തിനായാണ് മറ്റു കമ്പനികൾ കാത്തിരിക്കുന്നതെന്നും സാൻഫോർഡ് സി ബേണസ്‌റ്റെയ്ൻ ചൂണ്ടിക്കാട്ടുന്നു. ചില പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലും ഗ്രാമീണ മൊബീൽ വിപണികളിലും അടുത്തിടെ ശക്തമായ പ്രകടനമാണ് ജിയോ കാഴ്ചവെച്ചിട്ടുള്ളത്. സെപ്റ്റംബർ അവസാനത്തെ കണക്ക് പ്രകാരം ജിയോയുടെ വരുമാന വിപണി വിഹിതം 375 ബേസിസ് പോയ്ന്റ് വർധിച്ച് 26 ശതമാനമായിട്ടുണ്ട്. ഇതിനു വിപരീതമായി ഭാരതി എയർടെലിന്റെ വരുമാന വിപണി വിഹിതം 75 ബേസിസ് പോയ്ന്റ് ഇടിഞ്ഞ് 30. 9 ശതമാനമായി. ഏഴ് പ്രധാന വിപണികളിലുണ്ടായ വരുമാന നഷ്ടമാണ് എയർടെലിന്റെ വരുമാന വിപണി വിഹിതം കുറയാൻ കാരണമായത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *