പ്രവാസികൾക്കും ഇനി ടെൻഷനടിക്കാതെ വീട് നിർമിക്കാം; വ്യത്യസ്ഥമായി ജോബി ഗ്രൂപ്പ്

Loading...
  • 1.1K
    Shares

ഏതൊരു മനുഷ്യന്റെയും സ്വപ്‌നമാണ് അവകാശമാണ് താമസിക്കാൻ തൻറേതായ ഒരിടം. പ്രത്യേകിച്ച് പ്രവാസികളുടെ. ഒരു വീടുവെക്കണം എന്ന സ്വപ്നവുമായിട്ടാണ് ഏതൊരു പ്രവാസിയും പ്രവാസലോകത്തേക്ക് പോകുന്നത്. ചിലർ ബാങ്കിൽ നിന്നും ലോണുകളെടുത്ത് പലിശ അടക്കാനാവാതെ അവസാനം ജപ്തിയിലേക്ക് വരെ പോകാറുണ്ട്. ഇതിന് ഒരു പരിഹാരമാവുകയാണ് ജോബി ഗ്രൂപ്പ്. വർഷങ്ങളായ നിർമാണ രംഗത്ത് മുദ്ര പതിപ്പിച്ച കമ്പനിയാണ് ജോബി ഗ്രൂപ്പ് ബിൽഡേഴ്സ്. കൂട്ടുകുടുംബത്തിൽ നിന്ന് അണുകുടുംബത്തിലേക്കുള്ള പരിവർത്തനത്തിനിടയിൽ മലയാളിയുടെ ‘വീട്’ എന്ന സങ്കൽപ്പത്തിനും മാറ്റം വന്നു. പഴയ കേരളീയ ഭവനം നിർമ്മിക്കാനുപയോഗിച്ചിരുന്ന സാമഗ്രികളുടെ ലഭ്യതക്കുറവും, വിദഗ്ദ്ധരായ തൊഴിലാളികളുടെ അഭാവവും നമ്മെ മാറ്റി ചിന്തിപ്പിച്ചു അങ്ങനെ പലരും കണ്ടംപറ്റി ശൈലിയിലും യൂറോപ്യൻ ശൈലിയിലും വീടൊരുക്കി. പഴമയെ നെഞ്ചോടു ചേർത്തു പിടിച്ച ചുരുക്കം ചിലർ പാരമ്പര്യ ശൈലിയിൽ തങ്ങളുടെ സ്വപ്‌ന ഭവനം പൂർത്തീകരിച്ചു.

കൂടുതൽ വിവരങ്ങൾ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ആധുനിക കാലത്തെ തിരക്കു പിടിച്ച ജീവിതത്തിനിടയിൽ സ്വന്തം വീടിൻറെ നിർമ്മാണത്തിൽ ശ്രദ്ധിക്കാൻ കഴിയാതിരിക്കുക എന്നത് ഏതൊരു ശരാശരി മലയാളിയെയും അലട്ടുന്ന പ്രശ്നമാണ്. ഇക്കാരണം കൊണ്ടു തന്നെ ആഗ്രഹവും സാമ്പത്തികവും ഉണ്ടെങ്കിലും വീട് എന്ന സ്വപ്നം നീട്ടിവച്ച് വാടക വീടുകളിലും, മറ്റും കഴിയുന്നവർ നിരവധിയാണ്. കരാർ അടിസ്ഥാനത്തിൽ വീട് പണിതു കൊടുക്കുന്ന ചെറുതും വലുതുമായ നിരവധി കമ്പനികൾ നമ്മുടെ നാട്ടിലുണ്ട്. പല വൻകിട നിർമ്മാണ കമ്പനികളും വൻ സാമ്പത്തിക ബാദ്ധ്യതകളിൽപ്പെട്ട് തകർന്ന വീണത് നമ്മുടെ കൺമുനിൽ തന്നെയാണ്. ഇത്തരം കമ്പനികളോടുള്ള വിശ്വാസ്യതയും വീട് നിർമ്മാണത്തിൽ നിന്ന് നമ്മെ പിന്നോട്ടു വലിക്കുന്നു. ഇവിടെയാണ് ജോബി ഗ്രൂപ്പ് ബിൽഡേഴ്സ് വ്യത്യസ്ഥമാകുന്നത്. വർഷങ്ങളായ നിർമാണ രംഗത്ത് മുദ്ര പതിപ്പിച്ച കമ്പനിയാണ് ജോബി ഗ്രൂപ്പ് ബിൽഡേഴ്സ്.

വീടു നിർമ്മാണത്തിൽ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് സാമ്പത്തികം. സാമ്പത്തികമില്ലാതെ ആഗ്രഹം മാത്രമുണ്ടായിട്ട് കാര്യമില്ലല്ലോ. ആഢംബരമാണ് മനുഷ്യരുടെ ഒരു ന്യൂനത. ഒരുവൻ ഒരു വീട് വയ്ക്കുമ്പോൾ, തന്റേത് അതുപോലെയോ, അതിലും ആഢംബര പൂർണമാക്കാനോ ഉള്ള വ്യഗ്രത നമുക്കുണ്ട് എന്നാൽ അതിനുള്ള സാമ്പത്തികം കൈയിൽ കാണുകയുമില്ല. വീട് വയ്ക്കാൻ സ്വരുക്കുട്ടി വച്ച പണത്തിനു പുറമേ കിട്ടാവുന്നിടത്തു നിന്നെല്ലാം കടം വാങ്ങിയും, ലോണെടുത്തും വീട് പണിയും. ഫലമോ, മനസ്സമാധാനമായി ആ വീട്ടിൽ അന്തിയുറങ്ങാൻ കഴിഞ്ഞെന്നു വരില്ല. വീട് പണി കഴിയുമ്പോളേക്കും പലിശക്കാരും, ബാങ്ക് ലേണിന്റെ തിരിച്ചടവും നമ്മുടെ ഉറക്കം കെടുത്തും. കിട്ടാവുന്നിടത്തും നിന്നെല്ലാം കടം വാങ്ങി വീടു പണിത് കടക്കെണിയിലായി ഒരു വർഷം തികയും മുമ്പുതന്നെ വീട് വിറ്റവരും, ആത്മഹത്യ ചെയ്തവരും ഉണ്ട്. കൊക്കിലൊതുങ്ങുന്നത് കൊത്തുക എന്നതു മാത്രമേ ഇതിനൊരു പ്രതിവിധിയുള്ളു എന്നു വച്ചാൽ, നമ്മുടെ കൈയിലുള്ള പണത്തിനു വീട് പണിയുക ഒരു കൂലിപ്പണിക്കാരനോ, കുറഞ്ഞ വരുമാനമുള്ള സർക്കാർ ഉദ്യോഗസ്ഥനോ മുഴുവൻ തുകയും കണ്ടെത്തി വീടു പണി തുടങ്ങുക എന്നത് അപ്രാപ്യമാണ്.

വീട് വെക്കാൻ ഭൂമിയുള്ളവർക്ക് ഇൻസ്റ്റാൾമെന്റായാണ് ജോബി ഗ്രൂപ്പ് ബിൽഡേഴ്സ് വീട് നിർമിച്ചുകൊടുക്കുന്നത്. 10 ലക്ഷം രൂപ ചിലവാകുന്ന ഒരുവീടാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ 6 ലക്ഷം രൂപ മുടക്കി ബാക്കിയുള്ള തുക ഇൻസ്റ്റാൾമെന്റായി അടക്കാനുള്ള സൗകര്യമാണ് ജോബി ഗ്രൂപ്പ് ഒരുക്കിക്കൊടുക്കുന്നത്. ബാങ്കിൽ ലോണിന് വേണ്ടി ക്യൂ നിൽക്കേണ്ട ആവശ്യമില്ല. പലിശ വരുന്നില്ലാ എന്നതും ജോബി ഗ്രൂപ്പിന്റെ പ്രത്യേകതയാണ്. ഈ ആറ് ലക്ഷത്തിൽ തന്നെ തറ കെട്ടുന്ന സമയത്ത് 2 ലക്ഷവും, ഡിന്റൽ സമയത്ത് 2 ലക്ഷവും മെയിൻ വാർപ്പിന്റെ സമയത്ത് 2 ലക്ഷവുമാണ് കൊടുക്കേണ്ടത്. ബാക്കിവരുന്ന തുകയാണ് ഇൻസ്റ്റാൾമെന്റിൽ പെടുക. അത് 36 തവണകളായാണ് അടക്കേണ്ടത്. ആധാരമോ മറ്റു ഈടുകളൊന്നും വെക്കേണ്ടതില്ല എന്നതും പ്രത്യേകതയാണ്. സ്‌ക്വയർഫീറ്റിന് 1800 രൂപയാണ് ജോബി ഗ്രൂപ്പ് ഈടാക്കുന്നത്. അതിന്റെ ക്വാളിറ്റിയും വിശ്വാസ്യതയും, സ്റ്റാന്റേർഡും ഗുണഭോക്താക്കൾക്കുണ്ടാകുമെന്നും ജോബി ഗ്രൂപ്പ് ബിൽഡേഴ്സ് പറയുന്നു. കിച്ചൻ കബോഡ്, ബെഡ്റൂം കബോഡ് തുടങ്ങി എല്ലാ ഇന്റീരിയർ വർക്കുകളും തവണ വ്യവസ്ഥയിൽ ജോബി ഗ്രൂപ്പ് ചെയ്തുകൊടുക്കുന്നുണ്ട്.

പണ്ഡിതനും, പാമരനും , സമ്പന്നനും, ദരിദ്രനും, കൂലിപ്പണിക്കാരനും, സർക്കാർ ഉദ്യേഗസ്ഥനും എന്ന വേർതിരിവില്ലാതെ അവരവർക്കിണങ്ങുന്ന ബഡ്ജറ്റിൽ വീടൊരുക്കുക എന്ന സ്വപ്നം സാക്ഷാൽകരിക്കാൻ പറ്റുന്നത് ഞങ്ങളുടെ ഉപഭോക്താക്കളുടെ പ്രാർത്ഥന കൊണ്ടു കുടിയാണ്. പിന്നെ നിർമ്മാണ രംഗത്തെ വിദഗ്ദ്ധരായ ഞങ്ങളുടെ ജീവനക്കാരുടെ അർപ്പണ മനോഭാവവും, സത്യസന്ധതയും.. വീടു നിർമ്മാണത്തിൻറെ പ്രാരംഭഘട്ടം മുതൽ അവസാനഘട്ടം വരേയും സൂക്ഷമതയോടെ ഞങ്ങളുടെ ടീം പ്രവർത്തിക്കുന്നു കാരണം ഞങ്ങൾക്കറിയാം നിങ്ങളുടെ സ്വപ്നവും, സമ്പാദ്യവുമാണ് ഞങ്ങളുടെ കരങ്ങളിൽ നിങ്ങൾ ഏൽപ്പിച്ചിട്ടുള്ളതെന്ന്.

വീടു നിർമ്മാണത്തിൻറെ വിവിധ ഘട്ടങ്ങൾ നിർമ്മാണ സാമഗ്രികളുടെ ലഭ്യത, അവ ലഭ്യമാക്കുന്നയിടം, വില നിലവാരം, തൊഴിലാളികൾ, വ്യത്യസ്ത നിർമ്മാണ ഉൾപ്പന്നങ്ങളുടെ ഗുണങ്ങൾ ദോഷങ്ങൾ, തുടങ്ങി നിർമ്മാണ രംഗത്തുള്ള നിങ്ങളുടെ ഏതു സംശയത്തിനും ഞങ്ങളുടെ നമ്പരിൽ ഞങ്ങളെ ബന്ധപ്പെടുക. കൈയെത്തും ദൂരത്ത് ഞങ്ങളുണ്ട്… നിങ്ങൾക്കായി… JOBY GROUP BUILDERS, INTERIOR DESIGN & CONTRACTERS, CHELLANAM, KOCHI-8, 9495367777, 8111989777.

കൂടുതൽ വിവരങ്ങൾ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *