കല്ലായി പുഴയെ കൊല്ലരുതേ

Loading...
  • 12
    Shares

കോഴിക്കോട് കല്ലായി പുഴയിലെ കയ്യേറ്റം കണ്ടെത്തിയ സ്ഥലങ്ങളിൽ ജെണ്ട കെട്ടൽ നടപടി പുനരാരംഭിച്ചു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തെ തുടർന്നാണ് റെവെന്റ് ഉേദ്യാഗസ്ഥർ ജെണ്ട കെട്ടുന്നത്. പ്രദേശത്തുള്ള ചില വ്യാപാരികളുടെ കനത്ത പ്രതിഷേധത്തെ മറികടന്നായിരുന്നു നടപടികൾ പുരോഗമിക്കുന്നത്. കല്ലായി പുഴയുടെ തീരത്തെ 23.5 ഏക്കർ ഭൂമി കയ്യേറിയതായാണ് സർവേയിൽ കണ്ടെത്തിയിരുന്നത്. ജെണ്ട കെട്ടാനായി അഞ്ച് ലക്ഷം രൂപ കോഴിക്കോട് കോർപ്പറേഷൻ റവന്യൂ വകുപ്പിന് കൈമാറിയിരുന്നു.

കല്ലായി പുഴയുടെ തീരത്ത് നഗരം, കസബ വില്ലേജുകളിലാണ് ഏറ്റവുമധികം കയ്യേറ്റം നടന്നത്. സർവെ നടത്തി ഭൂമി അളന്ന് തിരിച്ചിരുന്നെങ്കിലും ജെണ്ടകെട്ടാനുള്ള നടപടികൾ വ്യാപാരികളുടെ എതിർപ്പിനെ തുടർന്ന് എങ്ങുമെത്തിയില്ല. തുടർന്ന് റവന്യൂവകുപ്പ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജണ്ടകെട്ടാനുള്ള നടപടികൾ പുനഃരാരംഭിച്ചത്. ജെണ്ട കെട്ടാനുള്ള നടപടികൾ ചില വ്യാപാരികൾ തടയാൻ ശ്രമിച്ചു.

പിന്നീട് പോലീസ് സഹായത്തോടെ ഉേദ്യാഗസ്ഥർ സ്ഥലത്ത് ജെണ്ട കെട്ടി. പിന്തുണയുമായി കല്ലായി പുഴ സംരക്ഷണസമിതി പ്രവർത്തകരുമെത്തി. സബ് കലക്ടർ വിഘ്‌നേശ്വരിയുടെയും തഹസിൽദാർ അനിതകുമാരിയുടെയും നേതൃത്വത്തിലാണ് റവന്യൂ ഉദ്യോഗസ്ഥർ എത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *