കുടുംബശ്രീ പ്രവർത്തകർ ഒരുക്കുന്ന അത്യാധുനിക മാൾ കോഴിക്കോട്ട്‌

  • 13
    Shares

ഇന്ത്യയിൽ ആദ്യമായി കുടുംബശ്രീ പ്രവർത്തകർ ഒരുക്കുന്ന അത്യാധുനിക മാൾ കോഴിക്കോട്ട് ഈ മാസം 24ന് ആരംഭിക്കും. കേരളത്തിന്റെ നൂതന വികസന മാതൃകയായ കുടുംബശ്രീ ഒട്ടനവധി വിജയ മാതൃകകൾ സമ്മാനിച്ച് പെൺകരുത്തിന്റെ കയ്യൊപ്പുചാർത്തി സ്ത്രീ ശാക്തീകരണത്തിന്റെ അടയാളപ്പെടുത്തലുമായി 20 സംവത്സരത്തിലെത്തി നിൽക്കുമ്പോൾ ചെറുകിട വരുമാനദായക പ്രവർത്തനത്തിൽ നിന്നും വൻകിട സംരംഭങ്ങളിലേക്കും ഉൽപാദന സാമൂഹ്യസേവന വാണിജ്യമേഖലകളിലേക്കും ചുവട് വെച്ച് വിപണത്തിന്റെ അനന്ത സാധ്യതകൾ കണ്ടറിഞ്ഞ് സത്യത്തിന്റെയും വാണിജ്യത്തിന്റെയും നഗരമായ കോഴിക്കോടിന്റെ ഹൃദയഭൂമികയിൽ കോഴിക്കോട് കോർപ്പറേഷൻ കുടുംബശ്രീ യൂണിറ്റി ഗ്രൂപ്പ് ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ സൗഹൃദ ഷോപ്പിംഗ് സമുച്ചയമായ ‘വനിതാമാൾ’ ആരംഭിക്കുന്നത്. ഉൽപാദനം, വിതരണം, വിപണനം, ഭരണ നിർവ്വഹണം എന്നീ മേഖലകളൊക്കെ വനിതകൾ മാത്രം നിയന്ത്രിച്ചുകൊണ്ട് 105 സംരംഭ ഗ്രൂപ്പുകളെ സംയോജിപ്പിച്ചുകൊണ്ടാണ് വനിതാമാൾ പ്രവർത്തനം ആരംഭിക്കുന്നത്.

കേരളത്തിന്റെ വികസന സൂചികയെ അടയാളപ്പെടുത്തുന്നതിൽ വളരെ വലിയ പങ്കാണ് കുടുംബശ്രീ നിർവ്വഹിച്ചുപോരുന്നത്. ഇരുപത് സംവത്സരങ്ങളിൽ ഒട്ടനവധി വിജയമാതൃകകൾകൊണ്ട് ദാരിദ്ര്യമെന്ന സമസ്യക്ക് സാമൂഹ്യപരിഹാരം കണ്ടെത്തുന്ന നൂതന വികസന മാതൃകയായി കുടുംബശ്രീ മാറികഴിഞ്ഞിട്ടുണ്ട്. സാമ്പത്തിക സാമൂഹിക സ്ത്രീ ശാക്തീകരണത്തിന്റെ അടയാളപ്പെടുത്തലുകളുമായി പ്രാദേശിക സാമ്പത്തിക വികസനത്തിന് വളരെ വലിയ പങ്കാണ് സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനത്തിലൂടെ നിർവ്വഹിച്ചു വരുന്നത്. ലഘു സമ്പാദ്യ വായ്പാ പ്രവർത്തനത്തിൽ നിന്നും വരുമാനദായക പ്രവർത്തനങ്ങളിലേക്ക് ചുവട് വെച്ച കുടുംബശ്രീ വനിതകൾ നടന്നുകയറാത്ത വഴികളില്ല. ചെറുകിട വരുമാനദായക പ്രവർത്തനത്തിൽ നിന്നും വൻകിട സംരംഭങ്ങളിലേക്കും ഉൽപാദന സേവന വാണിജ്യമേഖലകളുടെ പുതിയ വാതായനങ്ങൡലേക്ക് കടന്നുകയറിയ കുടുംബശ്രീ സഹോദരിമാർ ലോകത്തിന് തന്നെ ശാക്തീകരണത്തിന്റെ പെൺകരുത്തിന്റെ കയ്യൊപ്പ് ചാർത്തുകയാണ്.

മറ്റെല്ലാ ഷോപ്പിംഗ് അനുഭവങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഉൽപാദനം, വിതരണം, വിപണനം, ഭരണ നിർവ്വഹണം എന്നീ മേഖലകളൊക്കെയും വനിതകൾ മാത്രം നിയന്ത്രിച്ചുകൊണ്ട് സ്ത്രീകളുടെ നാടൻ കൈപുണ്യത്തെ നൈപുണ്യമാക്കി വിപണനത്തിന്റെ അനന്ത സാധ്യതകളെ പ്രയോജനപ്പെടുത്തുകയാണ് മഹിളാമാളിലൂടെ. 54 സെന്റിൽ 5 നിലകളിലായി 36,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പ്രവർത്തനമാരംഭിക്കുന്ന കെട്ടിടത്തിൽ ഗ്രൗണ്ട് ഒന്ന്, രണ്ട്, മൂന്ന് നിലകളിലായി 80 സംരംഭങ്ങളെ സംയോജിപ്പിച്ചുകൊണ്ട് കുടുംബശ്രീ സംരംഭകർ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങളുടെയും വനിതാസൊസൈറ്റികളുടെയും മറ്റ് വനിതാ സ്വകാര്യ സ്ഥാപനങ്ങളുടെയും ഉൽപന്നങ്ങൾ കൂടി ലഭ്യമാക്കും. വിവിധ ഉൽപന്നങ്ങളുടെ ഷോപ്പുകൾ കൂടാതെ എ ടി എം കൗണ്ടർ, കിച്ചൺമാർട്ട് മിനി സൂപ്പർമാർക്കറ്റ്, കഫേശ്രീ റസ്റ്റോറന്റ്, മെഡിശ്രീ ഡയഗ്‌ണോസ്റ്റിക് സെന്റർ, ടെക്‌നോവേൾഡ് ഓൺലൈൻ സർവ്വീസസ്, ടെക്‌നോവേൾഡ് ട്രെയിനിംഗ് സെന്റർ, പ്ലേസോൺ, റൂഫ്ഗാർഡൻ, ഫുഡ്‌കോർട്ട് 10സിയുടെ കാർവാഷിങ് സെന്റർ തുടങ്ങിയ സ്ഥാപനങ്ങളും മാളിൽ ഇടംനേടിയിട്ടുണ്ട്.

കുടുംബശ്രീ സ്ത്രീകളുടെ കരവിരുതിൽ ഉൽപാദിപ്പിക്കപ്പെടുന്ന ചെറുകിട ഉൽപന്നങ്ങളുടെ വിപണനസാധ്യതകൂടി കണക്കിലെടുത്ത് മാാളിനോട് ചേർന്ന് 25 സംരംഭകരെ ഉൾപ്പെടുത്തി ഒരു സ്ഥിരം എക്‌സിബിഷൻ സെന്ററായി കുടുംബശ്രീ മൈക്രോബസാറും ഇതിനോടൊപ്പം പ്രവർത്തനം ആരംഭിക്കുകയാണ്. ആധുനീക സംവിധാനങ്ങളെ പരമാവധി മാളിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. വിശാലമായ പാർക്കിംഗ് ഗ്രൗണ്ട്, സെൻട്രൽ എ സി, രണ്ട് ലിഫ്റ്റുകൾ, 24 മണിക്കൂറും പ്രവർത്തന സജ്ജമായ സി സി ടി വി ക്യാമറകൾ, സെക്യൂരിറ്റി ഹാന്റിമെറ്റൽ ഡിറ്റക്ടർ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.

രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കുന്നുണ്ട്. പരിപാടിയിലേക്ക് ഏവരേയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്നും പൂർണമായി ഹരിത പെരുമാറ്റച്ചട്ടം അനുസരിച്ചാവും മാളിന്റെ പ്രവർത്തനമെന്നും കോർപറേഷൻ കുടുംബശ്രീ പ്രോജക്ട് ഓഫിസർ എം. വി. റംസി ഇസ്മാഈൽ പറഞ്ഞു. ജില്ലയിലെ കുടുംബശ്രീ സംരംഭകർ, വനിത സൊസൈറ്റികൾ, സ്വകാര്യ വനിത സംരംഭകർ എന്നിവർക്കാണ് സ്റ്റാളുകൾ അനുവദിക്കുക. ജില്ല കുടുംബശ്രീ മിഷൻ സഹകരണത്തോടെ കോഴിക്കോട് കോർപറേഷൻ സി. ഡി. എസിന് കീഴിൽ യൂനിറ്റി ഗ്രൂപ്പിലെ പത്ത് അംഗങ്ങൾക്കാണ് മാളിന്റെ നിയന്ത്രണച്ചുമതല. കെ. ബീന പ്രസിഡന്റും കെ. വിജയ സെക്രട്ടറിയുമായതാണ് നടത്തിപ്പു സമിതി.
കുടുംബശ്രീ ഉൽപന്നങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഡ്രസ് ബാങ്ക്, ഡ്രഗ് ബാങ്ക്, ജീവനം കാൻസർ പദ്ധതി, വനിത ബാൻഡ് സംഘം, തീർഥം കുടിവെള്ള പ്ലാന്റ്, നഗരത്തിൽ നാലു വനിത ഹോസ്റ്റൽ തുടങ്ങി ശ്രദ്ധേയ പദ്ധതികൾക്കു ശേഷമാണ് കോർപറേഷൻ കുടുംബശ്രീയുടെ മഹിളാമാൾ തുടങ്ങുന്നത്.

കാര്യ പരിപാടി
സ്വാഗതം: ശ്രീമതി. മീരാ ദർശക് (ഡെപ്യൂട്ടി മേയർ, കോഴിക്കോട് കോർപ്പറേഷൻ), അധ്യക്ഷൻ: ശ്രീ. തോട്ടത്തിൽ രവീന്ദ്രൻ (ബഹു. മേയർ കോഴിക്കോട്), പ്രോജക്ട് റിപ്പോർട്ട്: ശ്രീ. എം വി റംസി ഇസ്മായിൽ (മെമ്പർ സെക്രട്ടറി, കുടുംബശ്രീ സി ഡി എസ്), ഉദ്ഘാടനം: ശ്രീ. പിണറായി വിജയൻ (ബഹു. കേരള മുഖ്യമന്ത്രി), മൈക്രോബസാർ: ശ്രീ. എ സി മൊയ്തീൻ (ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി), കിച്ചൺമാർട്ട് മിനി സൂപ്പർമാർക്കറ്റ്: ശ്രീ. ടി പി രാമകൃഷ്ണൻ (ബഹു. തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി), കഫേ റസ്റ്റോറന്റ് ഉദ്ഘാടനം: ശ്രീ. എ കെ ശശീന്ദ്രൻ (ബഹു. ഗതാഗത വകുപ്പ് മന്ത്രി), ഫാമിലി കൗൺസലിംങ് സെന്റർ: ശ്രീമതി. കെ കെ ശൈലജ (ബഹു. ആരോഗ്യ സാമൂഹിക നീതി വകുപ്പ് മന്ത്രി), ട്രെയ്‌നിങ് സെന്റർ: ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ (ബഹു. തുറമുഖ വകുപ്പ് മന്ത്രി), വെബ്‌സൈറ്റ് ലോഞ്ചിങ്ങ്: ശ്രീമതി. സുരഭി ലക്ഷ്മി (ചലച്ചിത്ര താരം).

ആശംസകൾ: ശ്രീ. എം കെ രാഘവൻ എം പി, ശ്രീ. എളമരം കരീം എം പി, ശ്രീ ബിനോയ് വിശ്വം എം പി, ശ്രീ പ്രദീപ്കുമാർ എം എൽ എ, ശ്രീ. വി കെ സി മമ്മദ് കോയ എം എൽ എ, ശ്രീ. ബാബു പറശ്ശേരി (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്), ശ്രീമതി. കെ എസ് സലീഖ (ചെയർമാൻ, സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ), ശ്രീ. ടി പി ദാസൻ (പ്രസിഡന്റ്, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ), ശ്രീ. ഹരികിഷോർ ഐ എ എസ് (എക്‌സിക്യൂട്ടീവ് ഡയറക്ടർ ജില്ലാ കലക്ടർ), ശ്രീമതി അനിത രാജൻ (ചെയർപേഴ്‌സൺ ക്ഷേമകാര്യ സ്ഥിരം സമിതി), ശ്രീമതി. നിരജ്ഞന എൻ എസ് (സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ, മൈക്രോ എന്റർപ്രൈസസ്), ശ്രീമതി പി സി കവിത (കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ), ശ്രീ. ഡോ. ഷമീന പി എൻ (പ്രോഗ്രാം മാനേജർ, കുടുംബശ്രീ മിഷൻ).

സാന്നിധ്യം: ശ്രീ. പി. സി രാജൻ (ചെയർമാൻ, വികസനകാര്യ സ്ഥിരം സമിതി), ശ്രീ. കെ വി ബാബുരാജ് (ചെയർമാൻ, ആരോഗ്യകാര്യ സ്ഥിരം സമിതി), ശ്രീ. ലളിത പ്രഭ ടി വി (ചെയർപേഴ്‌സൺ, മരാമത്ത് കാര്യ സ്ഥിരം സമിതി), ശ്രീ. എം സി അനിൽകുമാർ (ചെയർമാൻ, നഗരാസൂത്രണകാര്യ സ്ഥിരം സമിതി), ശ്രീ. എം രാധാകൃഷ്ണൻ മാസ്റ്റർ (ചെയർമാൻ വിദ്യാഭ്യാസ കായികകാര്യ സ്ഥിരം സമിതി), ശ്രീമതി ആശാ ശശാങ്കൻ (ചെയർപേഴ്‌സൺ നികുതി അപ്പീൽ കാര്യ സ്ഥിരം സമിതി), ശ്രീ. പി എം സുരേഷ് ബാബു (കൗൺസിലർ), ശ്രീ. നമ്പിടി നാരായണൻ (കൗൺസിലർ), ശ്രീ. സി അബ്ദുർറഹിമാൻ (കൗൺസിലർ), ശ്രീ. കിഷൻ ചന്ദ് പൊറ്റങ്ങാടി (കൗൺസിലർ), ശ്രീ. കെ പി വിനയൻ (അഡീ. സെക്രട്ടറി കോഴിക്കോട് കോർപ്പറേഷൻ), ശ്രീ. ഗീരിഷൻ പി എം (അസി. മിഷൻ കോ-ഓഡിനേറ്റർ എം ഇ), ശ്രീ. ഗിരീഷ് കുമാർ. ടി (അസി. മിഷൻ കോ-ഓഡിനേറ്റർ അർബ്ബൻ), ശ്രീമതി എൻ ജയഷീല (സി ഡി എസ് സൗത്ത് പേഴ്‌സൺ), ശ്രീമതി രജിത ഒ (സെൻട്രൽ ചെയർപേഴ്‌സൺ), ശ്രീമതി ടി കെ ഗീത (സി ഡി എസ് നോർത്ത് ചെയർപേഴ്‌സൺ), കെ ബീന (പ്രസിഡന്റ് യൂണിറ്റി ഗ്രൂപ്പ്), കൃതജ്ഞത: ശ്രീമതി. കെ വിജയ (സെക്രട്ടറി, യൂണിറ്റി ഗ്രൂപ്പ്).Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *