ഫോബ്‌സ് പട്ടികയിൽ ഇടംപിടിച്ച 22കാരിയ്ക്ക് കേരളവുമായുള്ള ബന്ധം

  • 10
    Shares

ഡിജിറ്റൽ മാധ്യമരംഗത്ത് സാമ്രാജ്യം തീർത്ത 22കാരി ലിസ കോശിയെ കുറിച്ച് അറിയാതെ പോകരുത്. അമേരിക്കൻ വിനോദരംഗത്തെ താരമായ വൈൻ എന്ന വീഡിയോ ഹോസ്റ്റിംഗ് സർവീസിലൂടെ കോമഡി പരിപാടികൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ്. പിന്നീട് യുട്യൂബ് ചാനലിൽ ജനപ്രിയ താരമായി മാറിയ ലിസ നിരവധി സിനിമകളിലും ടിവി പരിപാടികളിലും അവതാരകയും അഭിനേതാവുമായി. കഴിഞ്ഞ ഏതാനും വർഷങ്ങളായി യു ട്യൂബിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായി മാറിയ ലിസ എണ്ണമറ്റ പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കി. ലിസയെ യു ട്യൂബിലും, ഇൻസ്റ്റാഗ്രാമിലും, ഫേസ്ബുക്കിലും ഉൾപ്പെടെയുള്ള നവമാധ്യമങ്ങളിലൂടെ പിന്തുടരുന്നവർ ലക്ഷക്കണക്കിനാണ്.

ഭാവിയിലെ വാഗ്ദാനങ്ങളെന്നു കരുതപ്പെടുന്ന 30 വയസിനു താഴെയുള്ള 30 പേരുടെ ഫോബ്‌സ് പട്ടികയിൽ ലിസ സ്ഥാനം പിടിച്ചു. എന്നാൽ ലിസ ഒരു മലയാളിയാണെന്ന് എത്രപേർക്ക് അറിയാം. ലിസയുടെ പിതാവ് ജോസ് കോശി മലയാളിയും, അമ്മ ജീൻ കരോൾ വെള്ളക്കാരിയുമാണ്. ലിസയുടെ യു ട്യൂബ് ചാനലിന് 16.3 ദശലക്ഷം വരിക്കാരും 2.5 ബില്യൻ വ്യൂകളും (views) ഉണ്ട്. വിദൂഷക വേഷം കെട്ടൽ, ഹാസ്യാനുകരണം എന്നിവയിലാണ് ലിസ സ്‌പെഷ്യലൈസ് ചെയ്യുന്നത്. എന്റെ ഓഫീസ് അടിസ്ഥാനപരമായി എന്റെ ഫോൺ ആണെന്നാണ് നടിയും കൊമേഡിയനുമായ ലിസ കോശി പറയുന്നത്. യുഎസിലെ ഹൂസ്റ്റൺ സ്വദേശിയായ ലിസ, വൈൻ (Vine) എന്ന ഹ്രസ്വ ദൈർഘ്യമുള്ള വീഡിയോ ഹോസ്റ്റിംഗ് സർവീസിലൂടെയാണ് ഡിജിറ്റൽ രംഗത്തെക്ക് കടന്നുവന്നത്.

2013ൽ വൈൻ എന്ന ആപ്പ് ലോഞ്ച് ചെയ്ത് ഏതാനും മാസങ്ങൾക്കു ശേഷം സ്വന്തം സെൽഫോണിൽ ആറ് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഷൂട്ട് ചെയ്ത് തുടങ്ങി. കൂടുതലും ഹാസ്യ സ്വഭാവമുള്ളവയായിരുന്നു. Lizzza എന്ന തൂലികാനാമത്തിലായിരുന്നു ആദ്യം വീഡിയോകൾ വൈനിൽ പോസ്റ്റ് ചെയ്തിരുന്നത്. സുഹൃത്തുക്കൾക്കൊപ്പം കാറിന്റെ മുകളിൽ കയറുന്ന ദൃശ്യങ്ങളായിരുന്നു ആദ്യ വീഡിയോ ക്ലിപ്പ്. ഇത് വൈനിൽ പോസ്റ്റ് ചെയ്തു. മെല്ലെ മെല്ലെ ലിസ, കാമറയിൽ പടം പിടിക്കാനുള്ള കഴിവും, വ്യക്തിയെന്ന നിലയിൽ കോമഡി അവതരിപ്പിക്കാനുള്ള കഴിവുമൊക്കെ വികസിപ്പിച്ചെടുക്കുകയായിരുന്നു. ലിസ വൈനിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾക്ക് കാഴ്ചക്കാർ കൂടി വന്നു. ഏഴ് മില്യൻ പേർ വൈനിൽ മാത്രം ലിസയെ പിന്തുടരുന്ന തലത്തിലെത്തി. ഇതോടെ വൈനിലെ ഷോർട്ട് ക്ലിപ്പുകൾ പിന്നിട്ട് മറ്റൊരു തലത്തിലേക്ക് ചുവടുവയ്ക്കണമെന്ന ആഗ്രഹം കൂടിവന്നു.

 

കുറച്ചുകൂടി വിപുലമായ ഓഡിയൻസിലേക്ക് ഇറങ്ങി ചെല്ലണമെന്നും തോന്നിത്തുടങ്ങി. അങ്ങനെ 2015 ജുലൈയിൽ യു ട്യൂബ് ചാനൽ ആരംഭിക്കുകയായിരുന്നു. പിന്നീട് 2018 നവംബർ വരെയുള്ള കണക്ക്പ്രകാരം, ലിസയുടെ യു ട്യൂബ് ചാനലിന് 16 ദശലക്ഷം വരിക്കാരും, 1.8 ബില്യൻ കാഴ്ചക്കാരുമുണ്ടായി. യു ട്യൂബിന്റെ ഏറ്റവുമധികം സബ്‌സ്‌ക്രൈബ് ചെയ്ത ചാനൽ ലിസ്റ്റിൽ ആദ്യ 100ൽ 84-ാം സ്ഥാനം ലിസയുടെ ചാനൽ സ്വന്തമാക്കി. യു ട്യൂബിൽ പരിപാടി അവതരിപ്പിക്കുമ്പോൾ ലഭിക്കുന്ന സ്‌പോൺസർഷിപ്പ്, ബ്രാൻഡ് പാർട്ണർഷിപ്പ്, എൻഡോഴ്‌സ്‌മെന്റ് ഡീൽ, പരസ്യങ്ങൾ എന്നിവയിലൂടെയാണ് ലിസ വരുമാനം കണ്ടെത്തി. ഗസറ്റ് റിവ്യുവിന്റെ കണക്ക്പ്രകാരം, ലിസയുടെ കണക്കാക്കപ്പെടുന്ന ആസ്തി 1.5 ദശലക്ഷം ഡോളറാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *