സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഉണർവേകാൻ 12 വിവിധ പദ്ധതികൾ; 59 മിനിറ്റിൽ ഒരു കോടി രൂപ വായ്പ

  • 9
    Shares

നോട്ട് റദ്ദാക്കലും ജിഎസ്ടി നടപ്പാക്കലും മൂലം തകർച്ചയിലായ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പുനരുദ്ധാരണത്തിന് മോദി സർക്കാരിന്റെ രക്ഷാപദ്ധതി. രാജ്യത്തെ 100 എം.എസ്.എം.ഇ ജില്ലകളുടെ സമഗ്ര വികസനമാണ് ലക്ഷ്യം. ഒരു കോടി രൂപ വരെ വായ്പയ്ക്ക് ബാങ്കിൽ പോകേണ്ട. പോർട്ടൽ വഴി അപേക്ഷിച്ചാൽ 59 മിനിറ്റിനകം തത്വത്തിൽ അംഗീകാരം. 72,680 ചെറുകിട സംരംഭകരെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതി പ്രഖ്യാപിച്ചു പ്രധാനമന്ത്രി പ്രസംഗിക്കുമ്പോൾ തത്സമയ അപേക്ഷ നൽകി 994 പേർ വായ്പ അനുമതി വാങ്ങി. എംഎസ്എംഇ സപ്പോർട്ട് ആൻഡ് ഔട്ട്‌റീച്ച് പ്രോഗ്രാ’മിൽ ഉൾപ്പെടുത്തിയ തീരുമാനങ്ങൾ ഇങ്ങനെയാണ്.

59 മിനിറ്റിൽ വായ്പ
ജിഎസ്ടിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എംഎസ്എംഇ കൾക്ക് 59 മിനിറ്റുകൊണ്ട് വായ്പ. പരമാവധി ഒരു കോടി രൂപവരെ വായ്പ ലഭിക്കും. ഇതിനായി ഒരു പുതിയ വെബ് പോർട്ടൽ തന്നെ ആരംഭിച്ചിട്ടുണ്ട്. ംംംwww.psbloansin59minutes.com ഇതാണ് പോർട്ടൽ. ഇതിൽ രജിസ്റ്റർ ചെയ്യണം.

പലിശ ഇളവ്
വായ്പയിന്മേൽ 2 ശതമാനം പലിശയിളവ് നൽകും. ചെറുകിട മേഖലയിലെ കയറ്റുമതിക്കാർക്ക് ഷിപ്‌മെന്റിന് മുൻപും ശേഷവും നൽകുന്ന വായ്പയിന്മേലുള്ള പലിശയിളവ് 3 ശതമാനത്തിൽ നിന്ന് 5 ശതമാനമായി ഉയർത്തി.

കമ്പനി ആക്ട്
ചെറിയ തെറ്റുകൾക്ക് നൽകുന്ന പിഴകളും ശിക്ഷകളും മറ്റും ലഘൂകരിക്കാൻ കമ്പനി ആക്ടിന് കീഴിൽ ഓർഡിനൻസ് ഇറക്കും.

പണലഭ്യത ഉറപ്പാക്കാൻ നടപടി
500 കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ള കമ്പനികൾ ‘ട്രേഡ് റിസീവബിൾസ് ഇഡിസ്‌കൗണ്ടിങ് സിസ്റ്റം’ (ഠഞലഉട) എന്ന പ്ലാറ്റ് ഫോമിൽ ചേരേണ്ടത് നിർബന്ധമാക്കി. ചെറുകിടക്കാർക്ക് ‘ട്രേഡ് റിസീവബിൾസി’ന്റെ അടിസ്ഥാനത്തിൽ വായ്പ ലഭ്യമാക്കാൻ ഇത് സഹായിക്കും.

പൊതുമേഖലാ സ്ഥാപനങ്ങളുടെ പങ്ക്
പൊതുമേഖലാ സ്ഥാപനങ്ങൾ ക്രയവിക്രയത്തിന്റെ 25% ചെറുകിട, ഇടത്തരം മേഖലയുമായി നടത്തണം

വനിതാ സംരംഭകർ
3 ശതമാനം വനിതകൾ നയിക്കുന്ന എംഎസ്എംഎകൾ ആയിരിക്കണം

ഇ വിപണി
സർക്കാരിന്റെ ഇലക്ട്രോണിക് മാർക്കറ്റ് പ്ലേയ്‌സ് ആയ ഏലങ ൽ എല്ലാ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും അംഗത്വം നേടണം.

ടെക്‌നോളജി
സാങ്കേതിക ഉപകാരങ്ങളും സഹായവും ലഭ്യമാക്കാൻ 6000 കോടി രൂപയുടെ പാക്കേജ് അനുവദിച്ചു. ഈ പണം കൊണ്ട് 20 ടെക്‌നിക്കൽ ഹബ്ബുകളും 100 ടൂൾ റൂമുകളും ഉണ്ടാക്കും.

ഒറ്റ വാർഷിക റിട്ടേൺ
എംഎസ്എംഎകൾക്ക് ഒരു തവണ വാർഷിക റിട്ടേൺ സമർപ്പിച്ചാൽ മതിയാകും.

ഇൻസ്‌പെക്ഷൻ
ഇൻസ്‌പെക്ഷനുകൾ കംപ്യൂട്ടറൈസ്ഡ് ആക്കും. ഇൻസ്‌പെക്ടർമാർ 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് അപ്ലോഡ് ചെയ്യുകയും വേണം.

പാരിസ്ഥിതിക അനുമതികൾ
പാരിസ്ഥിതിക അനുമതികളിൽ ഇളവ് അനുവദിച്ചു.

ഫാർമ കമ്പനികൾ
സർക്കാർ എംഎസ്എംഎ ഫാർമ കമ്പനികളുടെ ക്ലസ്റ്ററുകൾ രൂപീകരിക്കും.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *