150 ന്റെ നിറവിൽ ലുലു ഗ്രൂപ്പ്; ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് റിയാദിൽ ഉദ്ഘാടനം ചെയ്തു

  • 41
    Shares

റിയാദ്: വാണിജ്യ മേഖലയിലെ കുതിപ്പിന്റെ പ്രതീകമായ ലുലു ഗ്രൂപ്പിന്റെ 150-ാമത്തെ ഹൈപ്പർ മാർക്കറ്റ് സഊദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽപ്രവർത്തനമാരംഭിച്ചു. സഊദി ജനറൽ ഇൻ വെസ്റ്റ്‌മെന്റ് അതോറിട്ടി ഗവർണ്ണർ (സാജിയ) എഞ്ചിനീയർ ഇബ്രാഹിം അൽ ഒമറാണ് ലുലുവിന്റെ ഏറ്റവുംവലിയ ഹൈപ്പർമാർക്കറ്റ് റിയാദിലെ യാർമുഖിൽ ഉദ്ഘാടനം ചെയ്തത്.

സാജിയ ഡെപ്യൂട്ടി ഗവർണർ ഇബ്രാഹിം അൽ സുവൈൽ, സൗദിയിലെ യു.എ.ഇ. സ്ഥാനപതി ശൈഖ് ശഖ്ബൂത്ത് ബിൻ നഹ്യാൻ അൽ നഹ്യാൻ, ഇന്ത്യൻ സ്ഥാനപതി അഹമ്മദ് ജാവെദ്, ലുലു ചെയർമാൻ എം.എ.യൂസഫലി, എക്‌സിക്യൂട്ടീവ് ഡയറക്ടർ, എം.എ.അഷ്‌റഫ് അലി, ഡയറക്ടർ എം.എ. സലീം, ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് എന്നിവരും സംബന്ധിച്ചു.

പ്രിൻസ് തുർക്കി അൽ ഫർഹാൻ, മുഹമ്മദ് അൽ സുദൈരി രാജകുമാരൻ, മറ്റ് രാജകുടുംബാംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, ചേംബർപ്രതിനിധികൾ എന്നിവരടക്കം നിരവധി പേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ലോകത്തിലെ മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കാൻ സാധിച്ച ലുലുവിന്റെ വിജയകരമായ വളർച്ചയുടെ പുതിയ നാഴികകല്ലാണിതെന്ന് ലുലു ഗ്രൂപ്പ് ഭചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. സൗദിയിൽ ലുലുവിന്റെ സാന്നിധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായി കൂടുതൽഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കും. 2020 ആകുമ്പോഴേക്കും ഒരു ബില്യൺ സൗദി റിയാൽ (2000 കോടി രൂപ) മുതൽ മുടക്കിൽ 15 ഹൈപ്പർമാർക്കറ്റുകൾ കൂടിആരംഭിക്കും. റിയാദിൽ മൂന്നെണ്ണവും, താബൂക്ക്, ദമാം എന്നിവിടങ്ങളിൽ ഒരോന്ന് വീതവും ഉൾപ്പെടെയാണിത്.

3000 സൗദി പൗരന്മാർ സൗദിയിൽ ലുലുവിൽജോലി ചെയ്യുന്നുണ്ട്. 2020 ആകുമ്പോഴേക്കും ഇത് 6000 ആകും. ഇത് കൂടാതെ എല്ലാ തലങ്ങളിലും മികച്ച പരിശീലനം സൗദികൾക്ക് നൽകുന്നുണ്ടെന്നുംഅദ്ദേഹം പറഞ്ഞു. റിയാദിലെ കിംഗ് അബ്ദുള്ള എക്കണോമിക് സിറ്റിയിൽ 200 മില്യൺ റിയാൽ നിക്ഷേപത്തിൽ ആധുനിക് രീതിയിലുള്ള ലോജിസ്റ്റിക്‌സ് സെന്റർ ആരംഭിക്കുമെന്നും യൂസഫലി പറഞ്ഞു. 2.20 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് റിയാദിലെ യാർമുഖ് അത്യാഫ് മാളിലെ ലുലു ഹൈപ്പർമാർക്കറ്റ്. സൗദിയിലെ 13 മത്തെയും. ഗ്രോസറി, പച്ചക്കറികൾ, ഗാർഹിക ഉല്പന്നങ്ങൾ, ഇലക്ട്രോണിക്‌സ്, ഫാഷൻ, ഐ.ടി., സ്‌പോർട്‌സ്എന്നിവയുൾപ്പെടെയുള്ള ഉല്പന്നങ്ങളുടെ വിശാലയമായ ശേഖരമാണ് ഹൈപ്പർമാർക്കറ്റിൽ സജ്ജമാക്കിയിട്ടുള്ളത്.

 

വീഡിയോ കാണാം…Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *