മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് നിർമിത ബുദ്ധി സാങ്കേതികവിദ്യ കൈവരിക്കുന്നു

  • 8
    Shares

ദുബൈ: പ്രമുഖ ജൂവലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് നിർമിത ബുദ്ധി (Artificial Intelligence) സാങ്കേതികവിദ്യ സ്വായത്തമാക്കുന്ന ആദ്യത്തെ ആഗോള ഇന്ത്യൻ ആഭരണ വ്യാപാര ശൃംഖലയായി മാറുന്നു. ഡിജിറ്റൽ സാങ്കേതിക സേവനരംഗത്തെ മുൻനിര കമ്പനിയായ ക്യാപ്പിലറി ടെക്‌നോളജീസാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ഇന്ത്യയിലെയും വിദേശത്തെയും 220 റീട്ടയിൽ ഷോറൂമുകളുടെ പ്രവർത്തനങ്ങളെ യോജിപ്പിച്ചു ഏകജാലക ഉപഭോക്തൃ ഇടപാട് നടത്താനുള്ള സംവിധാനം നവീകരിച്ചു നിർമിത ബുദ്ധി വേദികയിൽ ബൃഹദ് രേഖാവലി (Big Data) സാങ്കേതികവിദ്യയിലേക്ക് മാറുന്നത്.

ഇത് വഴി ഷോറൂമുകളിലെയും ഓൺലൈൻ മുഖേനയുള്ള മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ വ്യാപാരങ്ങളിൽ ഉപഭോക്താക്കളുടെ താൽപര്യങ്ങൾ, അഭിരുചികൾ, മാർക്കറ്റ് പ്രവണതകൾ എന്നിവ ഒരൊറ്റ സംവിധാനത്തിൽ നിമിഷാർദ്ധം മനസ്സിലാക്കാനും മെച്ചപ്പെട്ട സേവനം നൽകാനും സാധിക്കുമെന്ന് ഇന്റർനാഷണൽ മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു.

ഇന്ത്യക്കു പുറത്തു കഴിഞ്ഞ പത്തുവർഷമായി പ്രവർത്തിക്കുന്ന മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് നേടിയെടുത്ത 3.5 കോടി സ്ഥിര ഉപഭോക്താക്കളുടെ വിവരങ്ങൾ ഒരൊറ്റ സംവിധാനത്തിൽ കൊണ്ടുവരുമ്പോൾ തങ്ങൾക്കു ഈ രംഗത്ത് ഏറ്റവും മികച്ച സേവനം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിചേർത്തു. ആഗോള ചെറുകിട വ്യാപാര മേഖലയിലെ സേവന സാങ്കേതികവിദ്യയിൽ വന്ന കുതിച്ചുചാട്ടം മനസ്സിലാക്കിയാണ് തങ്ങൾ ഈ ചുവടുവെപ്പ് നടത്തുന്നതെന്നും ഷംലാൽ പറഞ്ഞു.

ലക്ഷക്കണക്കിന് ഉപഭോക്താക്കൾ ആവർത്തിച്ചു സന്ദർശിക്കുന്ന ഷോറൂമുകൾ ആ വിവിരങ്ങളും അവരുടെ ആവശ്യങ്ങളും ക്രോഡീകരിച്ചു അപഗ്രഥിക്കുകയും ഉപഭോക്താക്കളുടെ തന്നെ ഗുണത്തിനായി എല്ലാ ശാഖകളിലും ഒരേ സമയത്തു ഉപയോഗിക്കുകയും ചെയ്യുന്ന സംവിധാനമാണ് തങ്ങൾ സ്ഥാപിച്ചിരിക്കുന്നതെന്നു ക്യാപ്പിലറി ടെക്‌നോളജീസിന്റെ സി എം ഒയും ഗ്ലോബൽ സ്ട്രാറ്റജി വൈസ് പ്രെസിഡന്റുമായ സുനിൽ സുരേഷ് പറഞ്ഞു. ഇത് ഈ രംഗത്ത് മികച്ച അവസരങ്ങൾ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിനു നൽകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *