മലബാർ ഗ്രൂപ്പിന്റെ ആസ്ഥാന മന്ദിരം കുറ്റിക്കാട്ടൂരിൽ ഉദ്ഘാടനം ചെയ്തു

  • 16
    Shares

മലബാർ ഗ്രൂപ്പിന്റെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം കുറ്റിക്കാട്ടൂരിലെ മൊണ്ടാന എസ്‌റ്റേറ്റിൽ മന്ത്രി ഇ പി ജയരാജൻ നിർവഹിച്ചു. മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് ആധ്യക്ഷം വഹിച്ചു. കോർപ്പറേറ്റ് വീഡിയോ മന്ത്രി ടി പി രാമകൃഷ്ണൻ പ്രകാശനം ചെയ്തു. പുതു തലമുറയിലെ പെൺകുട്ടികൾക്ക് ദിശാബോധമേകാനും അവരുടെ അഭിരുചികൾ കണ്ടെത്താനുമായി ആവിഷ്‌കരിച്ച ഗോൾഡൻ ഗേൾ പദ്ധതി മന്ത്രി എ കെ ശശീന്ദ്രൻ വേദിയിൽ പ്രഖാപിച്ചു,

എം കണക്ട് മൊബൈൽ ആപ്പ് പി കെ കുഞ്ഞാലിക്കുട്ടി എം പിയും ഒമാൻ ഭരണകൂടത്തിന്റെ ചീഫ് അഡ്മിനിസ്‌ട്രേറ്റർ ഖാമിസ് താനി തുനായ് അൽ മന്ദ്രിയും ചേർന്ന് പുറത്തിറക്കി. ബാങ്കിങ് ആപ്പ് ഡിസ്ട്രിക്ട് കളക്ടർ യു വി ജോസ് പ്രകാശനം ചെയ്തു. മലബാർ ഗ്രൂപ്പ് രജത ജൂബിലിയുടെ ഭാഗമായി പുറത്തിറക്കിയ സോഷ്യൽ മീഡിയ ഫ്രെയിം മലബാർ ഗോൾഡ് ആൻഡ് ദയമാൻഡ്‌സ്ഇന്റർനാഷണൽ ഓപ്പറേഷന്‌സ് എം ഡി ഷംലാൽ അഹമ്മദും എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ പി അബ്ദുൽ സലാമും ചേർന്ന് പ്രകാശനം ചെയ്തു. മലബാർ ഗ്രൂപ്പ് കോ ചെയർമാൻ ദൃ പി എ ഇബ്രാഹിം, ഹാജി, ഇന്ത്യൻ ഓപ്പറേഷന്‌സ് മാനേജിങ് ഡയറക്ടർ ഡോക്ടർ ഒ അഷർ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ പി വീരാൻകുട്ടി, എം എൽ എ മാരായ പി ടി എ റഹിം, പുരുഷൻ കടലുണ്ടി, ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി സ് ശ്രീധരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *