കാരുണ്യവും കരുതലും മാരത്തോൺ ഡോ. ബോബി ചെമ്മണൂർ ഫ്‌ളാഗ് ഓഫ് ചെയ്തു

Loading...
  • 13
    Shares

എരമംഗലം: കിഡ്‌നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും ഇ മൊയ്തുമൗലവി മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന കാരുണ്യവും കരുതലും എന്ന ആരോഗ്യ പദ്ധതിയുടെ പ്രചരണാർത്ഥം മാരത്തോൺ സംഘഠിപ്പിച്ചു. വന്നേരി ഹയർ സെക്കന്ററി സ്‌കൂൾ ഹോൾഡറും ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂർ ഫ്‌ളാഗ് ഓഫ് ചെയ്തു. ചടങ്ങിൽ മൊയ്തുമൗലവി മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ ഷാജി കാളിയത്തേൽ അധ്യക്ഷനായിരുന്നു. കിഡ്‌നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാദർ ഡേവിസ് ചിറമ്മൽ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങൾ, പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് അനസ് മാസ്റ്റർ, വെളിയംകോട് പഞ്ചായത്ത് പ്രസിഡന്റ് പ്രേമജ സുധീർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാലൻ, പെരുമ്പടപ്പ് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മോഹനൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. അബ്ദുൽ ഗഫ്ഫാർ സ്വാഗതവും പി കെ സുബൈർ നന്ദിയും പറഞ്ഞു. മാരത്തോൺ എരമംഗലം, വെളിയങ്കോട്, പാലപ്പെട്ടി വഴി വന്നേരിയിൽ അവസാനിച്ചു. വിജയികൾക്കുള്ള സമ്മാനദാനം പെരുമ്പടപ്പ് പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ വിനോദ് വെളിയാറ്റൂർ നിർവഹിച്ചു. വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലെ കാൻസർ കിഡ്‌നി ഹൃദ്രോഗികളെ കണ്ടെത്തി അവരുടെ ചികിത്സയും തുടർ പരിചരണവും ഉറപ്പാക്കുന്ന ഇന്ത്യയിലെതന്നെ പ്രഥമ സംരംഭമാണ് കാരുണ്യവും കരുതലും പദ്ധതി എന്ന് ഭാരവാഹികൾ അറിയിച്ചു.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *