ലോക ടൂറിസം ഭൂപടത്തിൽ ശ്രദ്ധേയസ്ഥാനം നേടാൻ ഇന്ത്യയുടെ ഏറ്റവും വലിയ കൾച്ചറൽ സെന്റർ കോഴിക്കോട് നിർമ്മാണം പൂർത്തീകരിക്കുന്നു

കോഴിക്കോട്: കേരളീയർക്ക് അഭിമാനിക്കാൻ വക നൽകി ലോകചരിത്രത്തിന്റെ ഭാഗമാകാൻ കോഴിക്കോട് കൾച്ചറൽ സെന്ററിന്റെ നിർമ്മാണം അവസാനഘട്ടത്തിലേക്ക്. ചരിത്ര സ്മാരകങ്ങൾ പോലെ ശ്രദ്ധ ആകർഷിക്കാൻ വിധം അത്ര വൈവിധ്യങ്ങളോടെയാണ് കൾച്ചറൽ സെന്റർ ഒരുങ്ങുന്നത്.

കോഴിക്കോട് നഗര ഹൃദയത്തിൽ നിന്ന് 40 കിലോമീറ്റർ ദൂരെ സഹ്യാദ്രിയുടെ സുന്ദര താഴ്‌വരയായ കൈതപ്പൊയിലിൽ ഗ്രാമത്തിന്റെ ശാലീനതയും നഗരത്തിന്റെ സൗകര്യവും സാമൂഹിക ബന്ധങ്ങളുടെ ഇഴയടുപ്പവും സംസ്‌കാരത്തിന്റെ പ്രതാപവും പാരമ്പര്യത്തിന്റെ തനിമയും വിളിച്ചോതുന്ന വൈജ്ഞാന നഗരിയായ മർക്കസ് നോളജ് സിറ്റിയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ കൾച്ചറൽ സെന്റർ രൂപപ്പെടുന്നത്. ഈ ചരിത്രസ്മാരകത്തിന്റെ ഉദ്ഘാടനം 2020 മാർച്ച് മാസം നടക്കുമെന്ന് മർക്കസ് നോളേജ് സിറ്റിയുടെ എം ഡി. ഡോ. എം. എ. എച്ച് കണ്ടി അറിയിച്ചു. രാജ്യത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തിൽ തിളക്കമാർന്ന വിജ്ഞാന ഭൂമികയായി ശ്രദ്ധ നേടിയ നോളജ് സിറ്റി അറിവും ആവാസവ്യവസ്ഥയും വ്യാപാരവും ആരോഗ്യ സേവന മേഖലകളും തുടങ്ങി സർവ്വ തലങ്ങളേയും കോർത്തിണക്കുന്ന കൊച്ചുപട്ടണമാണ്. കൈതപൊയിലിൽ 125 ഏക്കറിൽ 30 ലക്ഷം ചതുരശ്ര അടിയിൽ മൂവായിരം കോടി രൂപ ചിലവ് വരുന്ന പദ്ധതിയാണ് മർക്കസ് നോളജ് സിറ്റി.

നോളജ് സിറ്റിയുടെ കേന്ദ്ര ബിന്ദുവായി പ്രവർത്തിക്കുന്ന കൾച്ചറൽ സെന്റർ ചരിത്രത്തിലിടം പിടിച്ച മഹത്തായ ജ്ഞാന കേന്ദ്രങ്ങളുടെ ചുവടു പിടിച്ചാണ് ഒരുങ്ങുന്നത്. മധ്യകാല അറബ്, മുസ്ലീം, പേർഷ്യൻ രാജകീയ കലകളും യൂറോപ്യൻ മാതൃകകളും സമന്വയിപ്പിക്കുന്നതാണ് ഇതിന്റെ ആവിഷ്‌കാരം.

മഹിതമായ ഭൂതകാലത്ത് പുനരാനയിക്കുന്ന പൈതൃക മ്യൂസിയം, സ്പിരിച്ച്വൽ എൻക്ലേവ്, ഗവേഷണ വികസന കേന്ദ്രം. വിവിധ വിഷയങ്ങളിൽ അപൂർവ്വമായ പ്രബന്ധങ്ങൾ ഉൾക്കൊള്ളുന്ന ലോകോത്തര ലൈബ്രറി, വിവിധ സാംസ്‌കാരിക പരിപാടികളും ഭൗതീക ചർച്ചകളും നടത്തുന്ന ഇന്റർനാഷണൽ ഈവന്റ് സെന്റർ തുടങ്ങിയവയും ഇതിൽ ഇടം പിടിക്കും.

വൈവിധ്യം പേറുന്ന ആറ് തരം വാസ്തു രീതികൾ പാലിച്ച് വിശിഷ്യ മുഗൾ നിർമ്മിതിക്ക് ഊന്നൽ നൽകി നിർമ്മിക്കുന്ന അത്ഭുതപൂർവ്വമായ കെട്ടിടമാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.

ഒൻപത് ഏക്കർ പ്ലോട്ടിലാണ് ചരിത്രത്തിന്റെ ഭാഗമാവാൻ പോകുന്ന ഈ കൾച്ചറൽ സെന്റർ ഉയരുന്നത്. അർദ്ധവൃത്താകൃതിയിൽ ഉരുക്കിൽ തീർക്കുന്ന കുംഭ ഗോപുരം പൂർത്തിയാകുന്നതോടെ രാജ്യത്ത് ഈ വിഭാഗത്തിലും ഏറ്റവും വലുതാകും. പതിനായിരത്തോളം പേരെ ഉൾക്കൊള്ളിക്കാവുന്ന സൗകര്യം ഇതിനുണ്ട്. കെട്ടിട ങ്ങൾക്കു മുകളിൽ 72, 000 ചതുരശ്ര അടിയിൽ ഒരുങ്ങുന്ന ഉദ്യാനം നൂറ് വ്യത്യസ്ത ഫലവ്യക്ഷങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും.

ആഗോള വിനോദ സഞ്ചാര ഭൂപടത്തിൽ സവിശേഷമായ സ്ഥാനം പിടിക്കുന്നതായിരിക്കും കൾച്ചറൽ സെന്റർ എന്ന് ഈ പദ്ധതിയുടെ സി. ഇ. ഒ ഡോ. അബ്ദുൾ സലാം അറിയിച്ചു. കൂടാതെ ഈ പദ്ധതിയിലൂടെ മികച്ച തൊഴിലവസരങ്ങളും വിവിധ തലങ്ങൾ വഴി സർക്കാരിന് നല്ല നികുതി വരുമാനവും ലഭിക്കുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു. ഈ പദ്ധതി യാഥാർത്ഥ്യമാവുന്നതോടെ ഈ പ്രദേശത്ത സമ്പദ്ഘടനക്ക് കാര്യമായ വളർച്ചയുണ്ടാകും.

സമ്പന്നമായ പൈതൃകവും ചരിത്രവും പേറുന്ന ദേശമാണ് കോഴിക്കോട്. ഈ പൈതൃകം പിൻതുടർന്ന് മധ്യപൗരസ്ത്യ ദേശത്തെ സവിശേഷ വാണിജ്യസംസ്‌കാരമായ സൂക്ക് ഈ കൾച്ചറൽ സെന്ററിന്റെ പ്രത്യേകതയാണ്. 50 വ്യത്യസ്ത ഇനം വ്യാപാരങ്ങൾക്ക് യോജിച്ച 150 ഷാപ്പുകൾ ഇതിലുണ്ടാവും. ഈ രംഗത്തെ ഇന്ത്യയിലെ ആദ്യത്തെ സംരംഭമാകും ഇത്.

ഈ ചരിത്ര സ്മാരകത്തിന്റെ നിർമ്മാതാക്കൾ

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാകുന്ന രാജ്യത്തെ ഏറ്റവും വലിയ ഈ കൾച്ചറൽ സെന്ററിന്റെ നിർമ്മിതിക്ക് ചുക്കാൻ പിടിക്കുന്നത് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാലന്മാർക്ക് ഡെവലപ്പേഴ്‌സ് ആണ്. ഇതിന്റെ സംരംഭകരായ എം ഹബീബുറഹ്മാൻ, എൻ. ഹിബത്തുള്ള, ടി. കെ. മുഹമ്മദ് ഷക്കീൽ എന്നിവരുടെ അശാന്ത പരിശ്രമത്തിന്റെ ഫലമാണ് ഈ ചരിത്ര നിർമ്മിതി. കൾച്ചറൽ സെന്ററിന്റെ വരവോടെ ഇന്ത്യയിലെ കെട്ടിട നിർമ്മാണ ശൈലികളെ നോക്കിക്കാണുന്ന രീതിക്ക് വൻ മാറ്റങ്ങളുണ്ടാക്കും. ഈ പദ്ധതിയുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ ഒരാളെ സംബന്ധിച്ച് മനുഷ്യായുസ്സിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമായിരിക്കും ഇത് എന്ന് ടാലന്മാർക്ക് എം. ഡി ഹബീബുറഹ്മാൻ അവകാശപ്പെട്ടു.

ചരിത്ര നിർമ്മിതികളായ ലണ്ടനിലെ സെന്റ് പോൾ കത്തീഡ്രൽ, ക്വാലാലംപൂരിലെ പെട്രോണാസ് ടവർ, ഇറ്റലിയിലെ ചരിഞ്ഞ ഗോപുരം, ഇന്ത്യയിലെ താജ്മഹൽ തുടങ്ങിയവ അനശ്വരങ്ങളാണെന്നിരിക്കേ എന്തുകൊണ്ട് നമുക്കിവിടെ അതുപോലൊരു ചരിത്ര സ്മാരകം പണിതുയർത്തികൂടാ എന്ന ചിന്തയിൽ നിന്നാണ് കർച്ചറൽ സെന്റർ ഉരുവെടുത്തത് എന്ന് ഡയറക്ടർ മുഹമ്മദ് ഷക്കീൽ പറഞ്ഞു.

ടാലന്മാർക്ക് വ്യത്യസ്തങ്ങളായതും സാംസ്‌കാരിക മുദ്രകളോട് ഇഴചേർന്നു നിൽക്കുന്നതും സൗന്ദര്യാത്മകതയുടെ നിദർശനങ്ങളുമായി നിർമ്മിതികൾ രാജ്യത്തിന് സംഭാവന ചെയ്യണം എന്ന ഉദ്ദേശത്തോടെയാണ് നിലകൊള്ളുന്നത് എന്ന് ഡയറക്ടർ ഹിബത്തുള്ള എൻ പറഞ്ഞു.

ചരിത്രവും പൈതൃകവും കൊണ്ട് സമ്പന്നമായ കോഴിക്കോട് യൂറോപ്യൻ, അറബ് സംസ്‌കാരങ്ങൾക്ക് ആകർഷണ കേന്ദ്രമായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഈ ചരിത്ര സ്മാരകം നിർമ്മിക്കുന്നത്. കെട്ടിട നിർമ്മാണത്തിന് പുറമേ ടാലൻമാർക്ക് ഹോസ്പിറ്റാലിറ്റി, ഫുഡ് ആന്റ് ബീവറേജസ് മേഘലകളിലും ചുവടുറപ്പിച്ചിട്ടുണ്ട്.

മർക്കസ് നോളജ് സിറ്റി സി. ഇ. ഒ. ഡോ. അബ്ദുൾ സലാം മുഹമ്മദ്, ടാലന്മാർക്ക് ഡെവലപ്പേഴ്‌സ് മാനേജിങ് ഡയറക്ടർ എം. ഹബീബ്‌റഹ്മാൻ, ഡയറക്ടർ ടി. കെ. മുഹമ്മദ് ഷക്കീൽ, എൻ. ഹിബാത്തുള്ള എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *