മഹേന്ദ്ര സിംഗ് ധോണി ഭാരത് മാട്രിമോണിയുടെ ബ്രാൻഡ് അംബാസിഡർ

  • 30
    Shares

ഇന്ത്യയിലെ മുൻനിര മാട്രിമോണിയൽ വെബ്‌സൈറ്റുകളിൽ ഒന്നായ ഭാരത് മാട്രിമോണിയുടെ ബ്രാൻഡ് അംബാസിഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി നിയമിതനായി. ധോണിയെ ഉപയോഗിച്ചു കൊണ്ടുള്ള മാർക്കറ്റിംഗ് കാംപയ്‌നുകൾ കമ്പനി ഉടൻ ആരംഭിക്കും.

ധോണിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഭാരത് മാട്രിമോണി ഡോട്ട് കോം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മുരുഗവേൽ ജാനകീരാമൻ പറഞ്ഞു.ദശലക്ഷക്കണക്കിന് ചെറുപ്പക്കാർക്ക് പ്രചോദനമാണ് ധോണിയെന്നും അദ്ദേഹത്തിന്റെ നേതൃപാടവത്തിലൂടെ ക്രിക്കറ്റിൽ രാജ്യത്തിന് നിവധി നേട്ടങ്ങൾ കൈവരിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും വിശ്വസനീയവും വിജയകരവുമായ മാട്രിമോണി ബ്രാൻഡാണ് ഭാരത് മാട്രിമോണിയെന്ന് ധോണി അഭിപ്രായപ്പെട്ടു. ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ജീവിത പങ്കാളിയെ കണ്ടെത്താൻ മാട്രിമോണി സഹായിച്ചുവെന്നും ഇതൊരു മികച്ച പങ്കാളിത്തമാണെന്നും ധോണി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *