മൈജിയുടെ തിരുവല്ല ഷോറൂം ഉദ്ഘാടനം നാളെ

മൈജിമൈ ജനറേഷൻ ഡിജിറ്റൽ ഹബ്ബിന്റെ പുതിയ ഷോറൂം തിരുവല്ലയിൽ 13ന് 10.30ന് ഉണ്ണി മുകുന്ദനും നൂറിൻ ഷെറീഫും ചേർന്ന് ഉദ്ഘാടനം ചെയ്യും. മൈജി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.കെ.ഷാജി, മാർക്കറ്റിങ് ജനറൽ മാനേജർ സി.ആർ.അനീഷ്, ഓപ്പറേഷൻസ് ജനറൽ മാനേജർ സി.കെ.വി.നദീർ തുടങ്ങിയവർ സംബന്ധിക്കും. മാമഞ്ചിറ ഇന്ത്യൻ ഓയിൽ പമ്പിന് എതിർവശം എ.ആർ.എസ്.പ്ലാസാ ബിൽഡിങ്ങിലാണ് ഷോറൂം. വൻ ഓഫറുകളാണ് ഉദ്ഘാടന ദിവസം ഒരുക്കുന്നത്.

ആദ്യം പർച്ചേസ് ചെയ്യുന്ന 50പേർക്ക് 9999 രൂപയ്ക്ക് 32 ഇഞ്ച് എൽ.ഇ.ഡി. ടി.വി. ലഭിക്കും. കൂടാതെ ആദ്യം പർച്ചേസ് ചെയ്യുന്ന 50 പേർക്ക് 4ജി സ്മാർട്ട് ഫോൺ 1999 രൂപയ്ക്കു ലഭിക്കും. ഇതിനുപുറമേ ആദ്യത്തെ 50 പേർക്ക് 19,999 രൂപയ്ക്ക് ബ്രാന്റഡ് ലാപ്‌ടോപ്പുകളും ലഭിക്കും. 6999 രൂപ വിലയുള്ള ബ്രാന്റഡ് ടാബ്!ലറ്റ് 3699 രൂപയ്ക്കും ലഭിക്കും. ഉദ്ഘാടന ദിവസത്തിൽ ഷോറൂം സന്ദർശിക്കുന്നവരിൽനിന്ന് ഓരോ 55 മിനിറ്റുതോറുമുള്ള നറുക്കെടുപ്പിലൂടെ വിജയികൾക്ക് സ്മാർട്ട്‌ഫോൺ സമ്മാനമായി നൽകും. പ്രോസസിങ് ഫീസില്ലാതെ അതിവേഗ വായ്പ, ജി ഡോട്ട് പ്രൊട്ടക്ഷൻവഴി പൊട്ടിയ ഫോണുകൾ മാറ്റി വാങ്ങാം. എല്ലാ അക്‌സസറീസുകൾക്കും 50 ശതമാനം കിഴിവ്, ഷോറൂമിൽനിന്ന് ഇലക്ട്രിസിറ്റി ബില്ല് അടയ്ക്കാൻ പ്രത്യേക സൗകര്യം, മൈജി മണി ട്രാൻസ്ഫർ മുഖേന ബാങ്ക് അവധിദിവസങ്ങളിലും ഇന്ത്യയിലെവിടേക്കും പണം ട്രാൻസ്ഫർ ചെയ്യുവാനുള്ള സൗകര്യം തുടങ്ങിയ സേവനങ്ങളും മൈജി ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു.

ഷോറൂമിൽ നേരിട്ടെത്തി പർച്ചേസ് ചെയ്യാൻ ബുദ്ധിമുട്ടുള്ള ഉപഭോക്താക്കൾക്കായി ഓർഡർ നൽകിയാൽ മണിക്കൂറുകൾക്കുള്ളിൽ പ്രോഡക്ട് നേരിട്ട് എത്തിച്ചുനൽകും. ഇതിന് പ്രത്യേക ഡെലിവറി ചാർജോ സർവീസ് ചാർജോ നൽകേണ്ടതില്ല.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *