രാജ്യത്ത് കടലാസിന് അമിത വില, അച്ചടിക്ക് ചിലവേറുന്നു

  • 19
    Shares

തിരുവനന്തപുരം: രാജ്യത്ത് കടലാസിന് അമിതമായ വിലക്കയറ്റം. ഇതോടെ അച്ചടിക്ക് ചിലവേറുന്നു. 25 ശതമാനം വരെയാണ് കടലാസിന്റെ വിലക്കയറ്റം നിലവിൽ ഉയർന്നത്. ജിഎസ്ടി നിരക്കിലുണ്ടായ വർദ്ധനവും രൂപയുടെ മൂല്യം ഇടിഞ്ഞപ്പോൾ ഇറക്കുമതി ചെലവ് കൂടിയതും അച്ചടിയുടെ നിരക്ക് വർദ്ധിക്കാൻ ഇടയായി.

അതേസമയം എല്ലാ ഗ്രേഡ് പേപ്പറുകൾക്കും ആനുപാതിക വിലക്കയറ്റം ഉണ്ടായിട്ടുണ്ട്. 70 ജി.എസ.്എം എ4 ഷീറ്റ് 500 എണ്ണത്തിന് 140 രൂപയായിരുന്നിടത്ത് ഇപ്പോൾ 170 രൂപയായി വർധിച്ചു. ഗുണമേന്മയുളള പേപ്പർ ആവശ്യത്തിന്റെ വലിയൊരു ഭാഗം ഇറക്കുമതി ചെയ്യുന്നതിൽ മുൻപിലാണ് ഇന്ത്യ. ഇന്തോനേഷ്യ ഉൾപ്പെടെയുളള രാജ്യങ്ങളിൽ പേപ്പർ പൾപ്പിന് വൻ വിലക്കയറ്റമാണ് നേരിടുന്നത്. ഇന്ത്യൻ പൾപ്പ് ഇവിടുത്തെ മില്ലുകൾ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതും ഇന്ത്യയിൽ പേപ്പറിന് വില കൂടാൻ ഒരു പ്രധാന കാരണമായി.

Leave a Reply

Your email address will not be published. Required fields are marked *