ഒമാനിൽ നിന്നും നാട്ടിലേക്ക് കൂടുതൽ ലഗേജ്

Loading...
  • 9
    Shares

ഡിസംബർ 15 വരെ ഒമാനിൽ നിന്നും നാട്ടിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് സന്തോഷം തരുന്ന പ്രഖ്യാപനവുമായി ഒമാൻ എയർ. ഒമാന്റെ ദേശീയ എയർലൈൻ കമ്പനിയായ ഒമാൻ എയറിൽ 10 കിലോയുടെ അധിക ലഗേജ് ആനുകൂല്യമാണ് യാത്രക്കാരെ ആകർഷിക്കുന്നതിനായി കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫ് സീസൺ കാലയളവായതിനാലാണ് ഇത്തരത്തിൽ ഒരു ആനുകൂല്യം നൽകുന്നതെന്നും മൊത്തം 40 കിലോ വരുന്ന രണ്ട് ലഗേജുകളായിട്ടാവും ഇത് അനുവദിക്കുകയെന്നും ഒമാൻ എയർ അറിയിച്ചു. മസ്‌കത്ത്, സലാല എന്നീ എയർപോർട്ടുകളിൽ നിന്നുള്ള യാത്രക്കാർക്കാണ് ഡിസംബർ 15 വരെ ഈ ആനുകൂല്യം ലഭിക്കുക. ഹാൻഡ് ബാഗേജ് ആനുകൂല്യം ബിസിനസ്, ഫസ്റ്റ്ക്ലാസിൽ 14 കിലോയുടെ രണ്ടെണ്ണം, ഇക്കോണമി ക്ലാസിൽ ഏഴു കിലോയുടെ ഒന്ന് എന്ന നിലവിലെ രീതി തുടരും. കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് കൂടാതെ ചെന്നൈ, ബാംഗളൂരു, ഹൈദരാബാദ്, മുബൈ എന്നീ സെക്ടറുകളിലേക്കുമുള്ള യാത്രക്കാർക്കും പുതിയ ഓഫർ പ്രകാരമുള്ള ആനുകൂല്യം ലഭിക്കും.

കഴിഞ്ഞ ജനുവരി മുതൽ നടപ്പിലാക്കിയ ലഗേജ് നിയമം അനുസരിച്ച് 30 കിലോഗ്രാമിന്റെ ഒറ്റപ്പെട്ടിയിലാക്കി കൊണ്ട് പോകാനായിരുന്നു അനുമതി ഉണ്ടായിരുന്നത്. 20 കിലോ വരെയുള്ള അധിക ലഗേജും ഒറ്റ പെട്ടിയിൽ തന്നെയായിരിക്കണം എന്നായിരുന്നു നിയമം. അതിന് പക്ഷെ അധികമായി ചാർജ്ജ് ഈടാക്കിയിരുന്നു. ഈ അധിക ലഗേജിന് 20 റിയാലാണ് ചുമത്തിയിരുന്നത്. അധിക ലഗേജ് ഒരു കിലോയായാലും 20 റിയാൽ തന്നെ നൽകണം. ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കും, ഗോൾഡ്, സിൽവർ, സിന്ദ്ബാദ് കാർഡുള്ള ബിസിനസ്, ഇക്കോണമി ക്ലാസ് യാത്രക്കാർക്കും അധിക ലഗേജ് സൗജന്യമായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *