യുപിഐ ഇടപാടുകളിൽ വർധനവ്

  • 6
    Shares

ന്യൂഡൽഹി: യുപിഐ പണമിടപാടുകളിൽ വർധനവ്. കഴിഞ്ഞ മാസം രാജ്യത്ത് 620.17 യുപിഐ പണമിടപാടുകളാണ് നടന്നത്. 524.94 ദശലക്ഷം ഇടപാടുകൾ നടന്ന മുൻ മാസത്തേക്കാൾ 18 ശതമാനം വർധനവാണുണ്ടായത്. നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ) ആണ് കണക്കുകൾ പുറത്തുവിട്ടത്. ഇതാദ്യമായിട്ടാണ് ഒരു മാസം ഇത്രയധികം യുപിഐ ഇടപാടുകൾ നടക്കുന്നത്. നവംബറിലാണ് ആദ്യമായി ഇടപാടുകളുടെ എണ്ണം 500 ദശലക്ഷം കടക്കുന്നത്. ഡിസംബറിൽ അത് 600 ദശലക്ഷത്തിലധികവുമായി. 102,594.82 കോടി രൂപയാണ് ഡിസംബറിലെ യുപിഐ ഇടപാടുകളുടെ ആകെ മൂല്യം.

പണം കൈമാറ്റം ചെയ്യുന്നതിന് ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിന്റെ വിശദവിവരങ്ങൾ ആവശ്യമില്ലെന്നുള്ള ഈ യുപിഐ പേമെന്റ് സംവിധാനം മൊബൈൽ പ്ലാറ്റ്ഫോം വഴി ബാങ്ക് അക്കൗണ്ടുകൾ തമ്മിൽ അതിവേഗത്തിൽ പണം വിനിമയം ചെയ്യാൻ അനുവദിച്ചുകൊണ്ട് എൻപിസിഐ അവതരിപ്പിച്ചതാണ്. കഴിഞ്ഞ കുറെ മാസങ്ങളായി വ്യാജ ഇടപാടുകൾ കുറയ്ക്കാനും യുപിഐ നമ്പറുകൾ വർധിപ്പിക്കുന്നതിൽ നിന്ന് ഫിൻടെക് കമ്പനികളെ നിയന്ത്രിക്കാനുമായി എൻപിസിഐ പല നടപടികളും സ്വീകരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരത് ഇന്റർഫേസ് ഫോർ മണി (ഭീം) എന്ന ഡിജിറ്റൽ പേമെന്റ് ആപ്പ് അവതരിപ്പിച്ചതിനുശേഷം യുപിഐയ്ക്ക്് വലിയ പ്രചാരം തന്നെ ലഭിക്കുകയുണ്ടായി. യുപിഐയുടെ 2.0 പതിപ്പ് എൻപിസിഐ ഓഗസ്റ്റിൽ പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തി പുറത്തിറക്കിയിരുന്നു.

ഉപഭോക്താക്കൾക്ക് അവരുടെ ഓവർഡ്രാഫ്റ്റ് എക്കൗണ്ടുകളെ പേമെന്റ് സംവിധാനവുമായി ബന്ധിപ്പിക്കാൻ പുതിയ പതിപ്പിൽ സൗകര്യമുണ്ടായിരുന്നു. കൂടാതെ ഇടപാടിന് മുമ്പെ അംഗീകാരം നേടാനും പിന്നീട് പേയ്മെന്റ് നടത്താനും ഇതിൽ അനുവദിച്ചിരുന്നു. ബോക്സ് ഫീച്ചറിൽ പുതിയതായി ഉൾപ്പെടുത്തിയ ഇൻവോയിസ് പേയ്മെന്റിന് മുമ്പ് തന്നെ ഉപഭോക്താക്കൾക്ക് കച്ചവടക്കാർ അയക്കുന്ന ഇൻവോയിസുകളെ പരിശോധിക്കാൻ അവസരം നൽകിയിരുന്നു. കൂടാതെ ക്യുആർ കോഡ് സ്‌കാനിംഗ് സമയത്ത് കച്ചവടക്കാർ അംഗീകാരമുള്ളവരാണോവെന്ന് പരിശോധിക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന ക്യുആർ ഫീച്ചറും ഇതിന്റെ ഭാഗമായിട്ടുണ്ടായിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *