ഡുകാറ്റി പാനിഗാലെ വി4 ഇന്ത്യയിൽ വിറ്റുതീർന്നു

ന്യൂഡെൽഹി: കഴിഞ്ഞ ജനുവരി മാസമാണ് ഡ്യുക്കാറ്റി പാനിഗാലെ V4 ഇന്ത്യയിലെത്തുന്നത്. എന്നാൽ ഈ വർഷം ഇന്ത്യയിലേക്ക് വകയിരുത്തിയ ഡുകാട്ടി പാനിഗാലെ വി4 മോട്ടോർസൈക്കിളുകളും വിറ്റു തീർന്നു. ഇന്ത്യയിൽ ഉപഭോക്താക്കൾക്ക് മുഴുവൻ പാനിഗാലെ V4 ലഭ്യമാക്കാനാണ് ഡ്യുക്കാട്ടിയുടെ തീരുമാനം. ബൈക്കിന്റെ വിലയിൽ മാറ്റമുണ്ടാകില്ല. ഇറ്റാലിയൻ നിർമ്മാതാക്കളുടെ ആദ്യ ഫോർ-സിലിണ്ടർ റോഡ് ലീഗൽ സൂപ്പർബൈക്ക് എന്ന വിശേഷണം പാനിഗാലെയ്ക്കുണ്ട്. 22.7 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. എസ്, ആർ, സ്‌പെഷാലെ വേരിയന്റുകളിലാണ് പാനിഗാലെ വി4 വരുന്നത്. സ്‌പെഷാലെ വേരിയന്റ് ലിമിറ്റഡ് എഡിഷനാണ് (1,500 യൂണിറ്റ് മാത്രം).

വി4 എസ് വേരിയന്റിന് 26.5 ലക്ഷം രൂപയും സ്‌പെഷാലെ വേരിയന്റിന് 51.8 ലക്ഷം രൂപയും വി4 ആർ വേരിയന്റിന് 51.87 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില. 2018 ൽ ലോകമാകെ 53,004 യൂണിറ്റ് മോട്ടോർസൈക്കിളുകൾ ഡുകാറ്റി വിറ്റിരുന്നു. ഇതിൽ 9,700 യൂണിറ്റ് പാനിഗാലെ ബൈക്കുകളായിരുന്നു. ഇതിൽ 6,100 യൂണിറ്റ് പാനിഗാലെ വി4 മാത്രമായിരുന്നു. ആഗോള സൂപ്പർബൈക്ക് വിപണിയുടെ 26 ശതമാനം കരസ്ഥമാക്കാൻ ഇറ്റാലിയൻ കമ്പനിക്ക് കഴിഞ്ഞു. അതായത് കഴിഞ്ഞ വർഷം വിറ്റ ഓരോ നാല് സൂപ്പർബൈക്കുകളിലൊന്ന് പാനിഗാലെ ആയിരുന്നു. പാനിഗാലെ V4 ൽ ഒരുങ്ങിയിട്ടുള്ള ഡബിൾ ലെയർ ഫുൾ ഫെയറിംഗ് മുഖേന റേഡിയേറ്ററിലേക്ക് വായു കടക്കും. പൂർണ ഡിജിറ്റൽ ടിഎഫ്ടി ഡിസ്പ്ലേ, 6-ആക്സിസ് ഇനേർഷ്യൽ മെഷർമെന്റ് യൂണിറ്റ് എന്നിവയും ബൈക്കിന്റെ വിശേഷമാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *