ഇ-കോമേഴ്സ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഫിജികാർട്ട് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുന്നു

  • 5
    Shares

തൃശൂർ – ഡയറക്ട് മാർക്കറ്റിംഗും ഇ-കോമേഴ്‌സ് വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫിജികാർട്ട്.കോം ഇന്ത്യയിലെത്തുന്നു. ഔപചാരികമായ ഉദ്ഘാടനം അങ്കമാലി ആഡ്‌ലെക്‌സ് കൺവെൻഷൻ സെന്ററിൽ ജൂലൈ 8ൻ ഉച്ചക്ക് രണ്ടു മണിക്ക് ബഹു: ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി തിലോത്തമൻ നിർവഹിക്കും. ഫിജികാർട്ടിന്റെ ഔദ്യോഗിക ലോഞ്ച് പ്രമുഖ ബോളിവുഡ് താരം തമന്ന നിർവഹിക്കും. ഉദ്ഘാടന സമ്മേളനത്തിൻ ശേഷം കലാപരിപാടികൾ അരങ്ങേറും. ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ സാരഥി ഡോ. ബോബി ചെമ്മണൂരാണ് ഫിജികാർട്ട്.കോം ചെയർമാൻ.

2016 ഒക്ടോബറിൽ ദുബായിലാണ് ഡയറക്ട് മാർക്കറ്റിംഗും ഇ-കോമേഴ്‌സ് വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ഫിസിക്കൽ ആന്റ് ഡിജിറ്റൽ മാതൃക(ഫിജിടെൽ)ആദ്യമായി പരീക്ഷിക്കപ്പെട്ടത്. അഭൂതപൂർവമായ പ്രതികരണമാണ് ഇതിന് ലഭിച്ചതെന്ന് സാരഥികൾ പറഞ്ഞു. ദുബായിൽ ആരംഭിച്ച ഫിജികാർട്ട്.കോമിന് ചുരുങ്ങിയ കാലംകൊണ്ട് തന്നെ യു.എ.ഇയിൽ വൻ തോതിൽ ഉപഭോക്താക്കളുടെ അംഗീകാരം നേടിയെടുക്കാനായി. ഇതിന്റെ ചുവടു പിടിച്ചാണ് കമ്പനി വിപുലീകരണത്തിന് തയ്യാറെടുക്കുന്നത്. ഇന്ത്യക്കു പുറമേ മലേഷ്യ, നേപ്പാൾ, യു.എസ് എന്നിവിടങ്ങളിലേക്കും സൗദി അറേബ്യ ഉൾപ്പെടെ ഇതര ജി.സി.സി രാജ്യങ്ങളിലേക്കും ഘട്ടം ഘട്ടമായി പ്രവർത്തനം വ്യാപിപ്പിക്കും.

ഓൺലൈൻ പ്ലാറ്റ്‌ഫോമിനുള്ളിൽ തന്നെ സൗജന്യമായി പാർട്ണർ സ്റ്റോറുകൾ ആരംഭിച്ചുകൊണ്ട് ആർക്കും ബിസിനസ് നടത്താനും ലാഭ വിഹിതം നേടാനും കഴിയുമെന്നതാണ് ഫിജികാർട്ട്.കോമിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫിജികാർട്ട്.കോമിലെ ഉത്പന്നങ്ങൾ തന്നെയാണ് വെബ്‌സൈറ്റിലെ പാർട്ണർ സ്റ്റോറുകളിലുമുണ്ടാകുക. മറ്റു ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഫിജികാർട്ടിനെ വ്യത്യസ്തമാക്കുന്ന പ്രധാന സവിശേഷതയും ഇത് തന്നെയാണ്. യു.എ.ഇയിൽ ഇപ്പോൾ 20,000ത്തിൽപരം പാർട്ണർ സ്റ്റോറുകളുണ്ട്. ഒരാൾക്ക് ഒരേ സമയം ഉപഭോക്താവും ബിസിനസ് പാർട്ണറുമാകാൻ ഇതിലൂടെ കഴിയുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇ-കോമേഴ്‌സ് പ്ലാറ്റ് ഫോമുകളായ ആമസോൺ, ഫ്‌ളിപ് കാർട്ട് തുടങ്ങിയവയിലൊന്നും ഇത്തരം പാർട്ണർ സ്റ്റോറുകൾക്ക് അവസരമില്ല.

http://phygicart.com എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് ഉൽപന്നങ്ങൾ ഓർഡർ ചെയ്യുന്നതിലൂടെയാണ് ഉപഭോക്താവ് ഫിജികാർട്ടുമായി ബന്ധം ആരംഭിക്കുന്നത്. ഇതിനായി സൗജന്യ മൊബൈൽ ആപും ലഭ്യമാണ്. ഗുണമേന്മയുള്ള ഉൽപന്നങ്ങൾ തെരഞ്ഞെടുത്താണ് ഫിജികാർട്ട്.കോമിലൂടെ വിപണനം ചെയ്യുന്നത്. മാർക്കറ്റിംഗിൽ താൽപര്യമുള്ളവർക്ക് തങ്ങളുടെ പൂർണ്ണ വിവരങ്ങളും ബാങ്ക് അക്കൗണ്ടും നൽകിക്കൊണ്ട് വെബ്‌സൈറ്റിൽ പാർട്ണർ സ്റ്റോറുകൾ ആരംഭിക്കാം. പാർട്ണർ സ്റ്റോർ വഴി വിൽക്കപ്പെടുന്ന സാധനങ്ങളുടെ ലാഭ വിഹിതം നേടുന്നതിനോടൊപ്പം പാർട്ണർ സ്റ്റോർ ഉടമക്ക് തന്റെ സ്റ്റോർ വഴി കൂടുതൽ ആളുകളെ ഫിജികാർട്ട്.കോം പാർട്ണർമാരാക്കി മാറ്റാനും കഴിയും. ഇവരുടെ സ്റ്റോറുകൾ വഴി നടക്കുന്ന കച്ചവടത്തിനും മെയിൻ സ്റ്റോർ ഉടമക്ക് നിശ്ചിത ലാഭ വിഹിതം ലഭിക്കും.

‘ഉപഭോക്താക്കളുമായി വ്യക്തിപരമായ ബിസിനസ് ബന്ധം സ്ഥാപിക്കാൻ കഴിയുന്നില്ലെന്നതാണ് ഇ- കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ എറ്റവും വലിയ ന്യൂനത. അതുകൊണ്ട് തന്നെ വഞ്ചിക്കപ്പെടുമോയെന്നുള്ള സംശയം ഉപഭോക്താക്കളിൽ എപ്പോഴും ആശങ്കയുണർത്തുന്നു. ഇതിന് എങ്ങനെ പരിഹാരം കാണുമെന്നുള്ളതിനെപ്പറ്റി വിശദമായി പഠനങ്ങൾ നടത്തിയപ്പോഴാണ് ഉപഭോക്താക്കളുമായി നേരിട്ടു ബന്ധപ്പെടുന്ന ഡയറക്ട് മാർക്കറ്റിംഗിനെയും ഇ-കോമഴ്‌സിനെയും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു ഓണ്‌ലൈൻ പ്ലാറ്റ്‌ഫോം എന്ന ആശയം ഉദിച്ചതും അത് ഫിജികാർട്ട്. കോമിന്റെ പിറവിയിലേക്കു നയിച്ചതും ”. ഫിജികാർട്ട്.കോം ചെയർമാൻ ഡോ.ബോബി ചെമ്മണൂർ പറഞ്ഞു.

‘ഓൺലൈൻ ബിസിനസിൽ ബ്രാൻഡിന്റെ പ്രത്യേകതയും വ്യാപാര മാധ്യമത്തിന്റെ സൗകര്യവുമാണ് ആളുകൾ കണക്കിലെടുക്കുന്നത്. ഇവ രണ്ടും പ്രത്യേകം പരിഗണിച്ചാണ് ഫിജി കാർട്ടിന്റെ ഓണ്‌ലൈൻ സ്റ്റോറുകൾ രൂപകൽപന ചെയ്തിട്ടുള്ളത്’ സി.ഇ.ഒ ഡോ:ജോളി ആന്റണി പറഞ്ഞു.

2022 ഓടെ പത്തു ലക്ഷം ഉപഭോക്താക്കൾ എന്ന ലക്ഷ്യത്തോടെയാണ് ഫിജികാർട്ട് മുന്നോട്ടു നീങ്ങുന്നതെന്ന് ഫിജികാർട്ട്. കോം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അനീഷ് കെ. ജോയ് പറഞ്ഞു. ‘പാർട്ണർ സ്റ്റോറുകൾ വഴി വ്യക്തിക്ക് ഒരേസമയം ഉപഭോക്താവും പാർട്ണറും ആകാൻ അവസരം ലഭിക്കുന്നു. ആഗോള തലത്തിൽ ഞങ്ങളോടു മത്സരിക്കുന്ന ആർക്കും തന്നെ ഇങ്ങനെയൊരു സൗകര്യമില്ല. 2010ൽ ഇന്ത്യയിലാണ് ഫിജികാർട്ടിന്റെ ആശയം രൂപം കൊണ്ടത്. ആദ്യമായാണ് ഓണ്‌ലൈൻ രംഗത്ത് ഡിജിറ്റലും ഫിസിക്കലുമായ ഇടപാടുകൾ ചേർന്ന കോമ്പിനേഷൻ നടപ്പാക്കുന്നത്. ഓണ്‌ലൈൻ ബിസിനസിലെ സാധ്യതകൾ കണക്കിലെടുത്ത് തുടക്കം ദുബായ് വിപണിയിലാക്കാൻ തീരുമാനിക്കുകയായിരുന്നു’. അദ്ദേഹം പറഞ്ഞു. വ്യത്യസ്ത സംരംഭങ്ങളിലായി 4000 കോടി രൂപ വിറ്റുവരവുള്ള ബോബി ചെമ്മണൂർ ഇന്റർനാഷനൽ ഗ്രൂപ്പിന്റെ കീഴിലാണ് ഫിജികാർട്ട് പ്രവർത്തിക്കുന്നത്.

ഫിജികാർട്ട് ചെയർമാനും ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ & മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂർ, ഫിജികാർട്ട് സി ഇ ഒ ഡോ.ജോളി ആന്റണി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അനീഷ് കെ ജോയ്, വൈസ് പ്രസിഡണ്ട് സജീവ് വി പി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *