സ്റ്റാർട്ട്അപ്പുകൾക്കും പുതുസംരംഭകർക്കും പതിനായിരം രൂപക്ക് കമ്പനി രജിസ്‌ട്രേഷൻ; ശ്രദ്ധേയമായി തലസ്ഥാനത്തുനിന്നൊരു ലീഗൽ സ്റ്റാർട്ട് അപ്പ്

  • 12
    Shares

സ്റ്റാർട്ട്അപ്പുകൾ ആരംഭിക്കാൻ തീരുമാനിക്കുമ്പോൾ തന്നെ സംരംഭകർ നേരിടുന്ന ആദ്യവെല്ലുവിളിയാണ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രജിസ്റ്റർ ചെയ്യുക എന്നത്. തുച്ഛമായ മൂലധനവുമായിട്ടായിരിക്കും പലരും സ്റ്റാർട്ട്അപ്പ് എന്ന സ്വപ്‌നത്തിനു പിന്നാലെ പായുന്നത്. ഈ മൂലധനം തന്നെ പലപ്പോഴും പലയിടത്തുനിന്നായി സമാഹരിച്ചതോ സുഹൃത്തുക്കളിൽനിന്നോ ബന്ധുക്കളിൽനിന്നോ കടം വാങ്ങിയതോ ഒക്കെ ആകാം. ഒരുലക്ഷം രൂപ പോലും ഇങ്ങനെ സമാഹരിക്കാൻ കഴിയാത്തവരും ഉണ്ടാകാം. കമ്പനി രൂപീകരിച്ചതിനുശേഷം മാത്രമേ ബിസിനസ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ എന്നതിനാൽ തന്നെ കമ്പനി രജിസ്‌ട്രേഷനും അതിനു ആവശ്യമായ തുകയും ഒരു കീറാമുട്ടിയായി ഇവരുടെ മുന്നിൽ നിൽക്കും.

പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളുടെ രജിസ്‌ട്രേഷനായി സമീപിക്കുന്നവരിൽനിന്നും ഭൂരിഭാഗം സ്ഥാപനങ്ങളും ഇരുപത്തിഅയ്യായിരം രൂപമുതലാണ് ഫീസ് ഈടാക്കുന്നത്. ഇത് ചിലപ്പോൾ മുപ്പതിനായിരമോ മുപ്പത്തിയഞ്ചായിരമോ വരെയൊക്കെ പോയെന്നും വരാം. തുക നൽകിയാൽപോലും ചിലപ്പോൾ ഒരു മാസമോ അതിൽകൂടുതൽ ദിവസങ്ങളോ കാത്തിരിക്കേണ്ടി വരുന്ന ദുരനുഭവങ്ങൾ ഉണ്ടായിട്ടുള്ളവരുമുണ്ട്. കഷ്ടിച്ച് ഒരു ലക്ഷം രൂപ സമാഹരിച്ച് ഒരു സ്റ്റാർട്ട്അപ്പ് ആരംഭിക്കാൻ ഇറങ്ങുന്ന സംരംഭകനെ സംബന്ധിച്ച് ഇതിൽനിന്നും ഇരുപത്തി അയ്യായിരം രൂപയോ മുപ്പതിനായിരം രൂപയോ കമ്പനി രജിസ്‌ട്രേഷനുവേണ്ടി മാത്രം മാറ്റി വയ്‌ക്കേണ്ടിവരുമ്പോൾ ബാക്കി തുകയിൽനിന്നുവേണം ഓഫീസ് ബിൽഡിങിന്റെ അഡ്വാൻസ്, ഫർണിഷിങ്, കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും പർച്ചേസ് തുടങ്ങി അതാതു ബിസിനസുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കേണ്ടത്. ഈ അവസ്ഥയിൽ കൈവശമുള്ള മൂലധനത്തിൽനിന്നും ഒരു രൂപയെങ്കിലും ലാഭിക്കാൻ കഴിഞ്ഞാൽ അത് പ്രസ്തുത സംരംഭകന് നൽകുന്ന ആശ്വാസം ചില്ലറയല്ല. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലീഗൽ ഗൈഡൻസ് എന്ന ലീഗൽ സ്റ്റാർട്ട്അപ്പ്, സംരംഭകർക്ക് ആശ്വാസമാകുന്നത്.

വെറും പതിനായിരം രൂപക്ക് പതിനഞ്ച് ദിവസത്തിനുള്ളിൽ സ്റ്റാർട്ട്അപ്പ് സംരംഭകർക്ക് സ്വന്തമായി ഒരു െ്രെപവറ്റ് ലിമിറ്റഡ് കമ്പനി അതാണ് ലീഗൽ ഗൈഡൻസ് ഉറപ്പുനൽകുന്നത്. തിരുവനന്തപുരം നാലാഞ്ചിറ മാർഇവാനിയോസ് വിദ്യാനഗറിലെ ബിഹബ്ബിൽ പ്രവർത്തിക്കുന്ന ലീഗൽ ഗൈഡൻസ് എന്ന സ്റ്റാർട്ട്അപ്പ് കമ്പനിയുടെ സഹായത്താൽ നിരവധി സ്റ്റാർട്ട്അപ്പ് സംരംഭകർ ഇതിനകം സ്വന്തം പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. സ്വന്തമായി ഒരു കമ്പനി രജിസ്റ്റർ ചെയ്യാൻ ഇതുമായി ബന്ധപ്പെട്ട ചില സ്ഥാപനങ്ങളെ സമീപിച്ചപ്പോൾ, അമിതമായ ഫീസ് ആവശ്യപ്പെട്ടതും അനാവശ്യ കാലതാമസമുണ്ടാകുന്നതും ഉൾപ്പടെയുള്ള സാഹചര്യങ്ങൾ വന്നുചേർന്നപ്പോഴാണ് കമ്പനികൾ രജിസ്റ്റർ ചെയ്യുന്നതിനായി ഒരു സ്റ്റാർട്ട്അപ്പ് എന്ന ആശയത്തിലേക്ക് എത്തിയതെന്നു ലീഗൽ ഗൈഡൻസിന്റെ സാരഥികൾ വ്യക്തമാക്കുന്നു. ഇന്ന് ഇന്ത്യയിൽ എവിടെയുമുള്ള സ്റ്റാർട്ട്അപ്പ് സംരംഭകർക്ക് കമ്പനി രജിസ്‌ട്രേഷനായി ലീഗൽ ഗൈഡൻസിനെ ഒരു മടിയും കൂടാതെ സമീപിക്കാം.

കൃത്യം പതിനഞ്ച് പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി റെഡി. ഡിജിറ്റൽ സിഗ്‌നേച്ചർ സർട്ടിഫിക്കറ്റിനും (ഡി എസ് സി) ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പറിനും (ഡിൻ) ഉൾപ്പടെ സർക്കാരിലേക്ക് അടക്കേണ്ട തുക മാത്രമാണ് സംരംഭകരിൽനിന്നും ലീഗൽ ഗൈഡൻസ് ഈടാക്കുന്നത്. ചുരുക്കത്തിൽ ഒരു തരത്തിലുമുള്ള കമ്മീഷനും ഫീസും ഈടാക്കാതെ സ്റ്റാർട്ട്അപ്പുകൾക്കു തങ്ങളുടെ സേവനം പൂർണമായും സൗജന്യമായി വിട്ടുനൽകുകയാണ് ലീഗൽ ഗൈഡൻസ് ചെയ്യുന്നത്. മറ്റുള്ളവർ അറുപതിനായിരം രൂപമുതൽ വാങ്ങുന്ന പബ്ലിക് ലിമിറ്റഡ് കമ്പനി രജിസ്‌ട്രേഷന് ലീഗൽ ഗൈഡൻസ് ഈടാക്കുന്നത് മുപ്പത്തി അയ്യായിരം രൂപ മാത്രമാണ്. വൺ പേഴ്‌സൺ കമ്പനിക്ക് ഇരുപതിനായിരം രൂപ പുറത്തുനൽകേണ്ടി വരുമ്പോൾ ലീഗൽ ഗൈഡൻസിന് പതിനായിരം രൂപ നൽകിയാൽ പതിനഞ്ച് ദിവസത്തിനുള്ളിൽ ഒപിസിയും റെഡി. ചെറുകിട സംരംഭകർക്കും സ്റ്റാർട്ട്അപ്പുകൾക്കും ലീഗൽ ഗൈഡൻസിന്റെ സഹായത്തോടെ 7,500 രൂപക്ക് നാലുദിവസത്തിനുള്ളിൽ ട്രേഡ് മാർക്ക് രജിസ്റ്റർ ചെയ്യാം.

ഡിജിറ്റൽ സിഗ്‌നേച്ചർ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് 2500 രൂപക്കും ഡിജിറ്റൽ സിഗ്‌നേച്ചർ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് രണ്ടായിരം രൂപക്കും ലീഗൽ ഗൈഡൻസിന്റെ സഹായത്തോടെ ജിഎസ്ടി രജിസ്‌ട്രേഷൻഎടുക്കാൻ കഴിയും. ഇഎസ്‌ഐ രജിസ്‌ട്രേഷൻ, ഇംപോർട്ട് എക്‌സ്‌പോർട്ട് കോഡ്(ഐഇസി) സേവനങ്ങളും കുറഞ്ഞനിരക്കിൽ , Halal Certification ,Project Report , RANDL LEGAL SERVICESൽ ലഭ്യമാക്കുന്നുണ്ട്. വിലാസം : RANDL LEGAL SERVICES PRIVATE LIMITED B'hub Mar Ivanios Vidyanagar Nalanchira Thiruvananthapuram Kerala 695015 Contact Number : 8086629113 Email : [email protected] in Website: www. legalguidance. inNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *