ഒരു ഏഴ് വയസുകാരന്റെ യുട്യൂബിൽ നിന്നും സമ്പാദിച്ചത് 156 കോടി രൂപ

  • 20
    Shares

കാലിഫോർണിയ ‘ഒരു ഏഴു വയസ്സുകാരൻ തന്റെ ഈ ചെറിയ ജീവിത കാലയളവിനിടയിൽ സമ്പാദിച്ച രൂപയെത്രെയെന്നറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. മാതാപിതാക്കളുടെ തണലിൽ നിൽക്കേണ്ട ഏഴു വയസ്സ് പ്രായത്തിൽ അമേരിക്കൻ സ്വദേശിയായ റയാൻ എന്ന കൊച്ചു മിടുക്കന്റെ സമ്പാദിച്ചത് 156 കോടിരൂപ.

റയാൻ ടോയ്‌സ് റിവ്യു എന്ന തന്റെ യുട്യൂബ് ചാനൽ വഴിയാണ് റയാൻ ഈ ചെറുപ്രായത്തിൽ തന്നെ ഒരു കോടീശ്വരനായി മാറിയത്. സോഷ്യൽ മീഡിയ വിനോദത്തിനപ്പുറം വരുമാനത്തിനും കൂടിയുള്ള വഴിയാണ് എന്ന് തെളിയിക്കുകയാണ് റയാന്റെ വിജയം 2018ൽ യൂട്യൂബിലൂടെ ഏറ്റവും കൂടുതൽ പണം സമ്പാദിച്ച 10 പേരുടെ പട്ടിക ഫോബ്‌സ് മാഗസിൻ പുറത്തുവിട്ടപ്പോൾ റയാനാണ് ആ പട്ടികയിൽ ഒന്നാമതെത്തിയത്.

കളിപ്പാട്ടങ്ങളുടെ റിവ്യൂവാണ് ഈ ചാനലിലൂടെ റയാൻ നടത്തുന്നത്. തന്റെ മുന്നിലെത്തുന്ന ഓരോ കളിപ്പാട്ടങ്ങളുടെയും ഗുണങ്ങളും ദോഷങ്ങളും വിവരിച്ചുകൊണ്ട് വീഡിയോ ചെയ്തത് വളരെ വേഗത്തിൽ തന്നെ റയാന് ആരാധകരെ ഉണ്ടാക്കി. 2015ലാണ് രണ്ട് പേരിൽ മാതാപിതാക്കൾ യൂട്യൂബ് ചാനൽ ഉണ്ടാക്കി നൽകിയത്. 2017 ജൂണിനും 2018 ജൂണിനും ഇടയിൽ 156 കോടി രൂപയാണ് സമ്പാദിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റയാന്റെ സമ്പാദ്യം 75 കോടി രൂപയായിരുന്നു. 1.7 കോടി ഫോളോവേഴ്‌സാണ് യൂട്യൂബിൽ 7 വയസുകാരന് ഉളളത്.റയാന്റെ യുട്യൂബ് ചാനൽ ഹിറ്റായതോടെ, രസതന്ത്രം അധ്യാപികയായിരുന്ന ‘അമ്മ ജോലി രാജിവച്ചു. റയാന്റെ വീഡിയോകൾ കൂടുതൽ പ്രൊഫഷണലായി നിർമിക്കുകയായിരുന്നു ലക്ഷ്യം.

പല വീഡിയോകളിലും റയാന്റെ ഒപ്പം അമ്മയും പ്രത്യക്ഷപ്പെട്ടു. പ്രശസ്ത കളിപ്പാട്ട കമ്പനികൾ തങ്ങളുടെ ഉൽപന്നങ്ങൾ റയാന് അയച്ചു കൊടുത്തു. കോടിക്കണക്കിനു കാഴ്ചക്കാരിലേക്കു തങ്ങളുടെ കളിപ്പാട്ടങ്ങൾ എത്തിയതോടെ കമ്പനികളുടെ കച്ചവടവും ഉഷാറായി. കളിപ്പാട്ടങ്ങൾ നിർമിക്കുന്നവർ റയാന്റെ കൂടി അഭിപ്രായവും കേൾക്കാൻ സമയം കണ്ടെത്തി.അമേരിക്കകത്തും പുറത്തും നിന്ന് ധാരാളം ആളുകൾ റയാന്റെ ടോയ്‌സ് റിവ്യൂ നോക്കി മക്കൾക്കായി കളിപ്പാട്ടങ്ങൾ വാങ്ങാൻ കാത്തിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *