സൗജന്യ റോൾസ് റോയ്സ് ടൂറും താമസവും

സൗജന്യ റോൾസ് റോയ്സ് ടൂറും താമസവും, ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ഓക്സിജൻ റിസോർട് ഇന്ത്യയിലാദ്യമായി നടപ്പിലാക്കുന്നു. ലോകോത്തര നിലവാരത്തിലുള്ള ഓക്സിജൻ റിസോർട്ടുകളിൽ സുഖവാസത്തിനെത്തുന്നവർക്ക് വേണ്ടിയാണ് ഇങ്ങനെ ഒരു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

കുടുംബസമേതം രാജകീയ പ്രൗഢിയോടെ യാത്ര ചെയ്യാൻ റോൾസ് റോയ്സ് നിങ്ങളുടെ വീട്ടുപടിക്കൽ എത്തും. വീട്ടിൽ നിന്ന് നിങ്ങളെയും കൊണ്ട് പ്രധാന ടൂറിസ്ററ് കേന്ദ്രങ്ങളിൽ ഉല്ലാസയാത്രകൾ നടത്തുന്നതിനും കൂടാതെ താല്പര്യമുള്ളവർക്ക് റോൾസ് റോയ്സിനൊപ്പം സെൽഫിയെടുക്കുന്നതിനും ഓക്സിജൻ റിസോർട്ടിൽ സൗജന്യമായി താമസിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ശേഷം തിരികെ റോഡിലുള്ള കുണ്ടിലും കുഴിയിലും പെട്ടിട്ടുള്ള കഷ്ടപ്പാടുകളൊന്നുമില്ലാതെ റോൾസ് റോയ്സിൽ ഒഴുകി നിങ്ങളുടെ വീട്ടിലെത്താം എന്നുള്ളത് ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവമായിരിക്കും. വെറും 3000 രൂപ 11 തവണകളായി അടച്ചുകൊണ്ട് 5 മുതൽ 25 വർഷം വരെയുള്ള ഓക്സിജൻ റിസോർട് ടൈം ഷെയർ മെമ്പർഷിപ്പ് സ്വന്തമാക്കുന്നതിലൂടെ എല്ലാവർക്കും ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.

ഊട്ടി, മൂന്നാർ, തേക്കടി, ആലപ്പുഴ, ഗോവ എന്നിവിടങ്ങളിലാണ് കഴിഞ്ഞ 9 മാസമായി ഓക്സിജൻ റിസോർട്ടുകൾ പ്രവർത്തിച്ചുവരുന്നത്. 1000 ഏക്കറിൽ മൂന്നാറിൽ റിസോർട്ട്, അമ്യൂസ്മെന്റ് പാർക്ക് എന്നിങ്ങനെ എല്ലാസൗകര്യങ്ങളോടും കൂടി സ്വർഗ്ഗതുല്യമായ ഓക്സിജൻ റിസോർട്ട് ഉടൻ ആരംഭിക്കുകയും ചെയ്യും.

18003157171 ൽ മിസ്‌കോൾ ചെയ്തോ http://www.chemmanurinternationalgroup.com എന്ന വെബ്സൈറ്റ് സന്ദർശിച്ചോ നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ അറിയാവുന്നതാണ് എന്ന് ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഡോ. ബോബി ചെമ്മണൂർ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *