എ സിയുടെ താപനില 24 ഡിഗ്രിയിൽ ക്രമീകരിക്കണമെന്ന് ഊർജമന്ത്രാലയം

  • 11
    Shares

ന്യൂഡൽഹി: എയർ കണ്ടീഷണറിന്റെ താപനില 24 ഡിഗ്രി സെൽഷ്യസായി ക്രമീകരിക്കണമെന്ന് ഊർജമന്ത്രാലയം. വരുംവർഷങ്ങളിൽ ആഗോള വ്യാപകമായി വേണ്ടിവരുന്ന വൈദ്യുതിയുടെ ആവശ്യം മുന്നിൽകണ്ടാണ് കമ്പനികളോട് മന്ത്രാലയത്തിന്റെ നിർദേശം. എസി നിർമാതാക്കളോട് 24 ഡിഗ്രി സെൽഷ്യസ് ഡീഫാൾട്ടായി സെറ്റ് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ഡിഗ്രി സെൽഷ്യസ് കുറച്ച് താപനില ക്രമപ്പെടുത്തുമ്പോൾ ആറ് ശതമാനം വൈദ്യുതി കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്ന് ഊർജമന്ത്രി ആർ.കെ സിങ് പറഞ്ഞു.

ജപ്പാൻ പോലുള്ള പലരാജ്യങ്ങളും ഇതേരീതിയിൽ താപനിലക്രമീകരിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം പറയുന്നു. ജപ്പാൻ നിശ്ചയിച്ചിട്ടുള്ളത് 28 ഡിഗ്രി സെൽഷ്യസാണ്. 2030 ഓടെ എസി മൂലമുള്ള കണക്ടഡ് ലോഡ് 200 ജിഗാവാട്‌സ് കടക്കുമെന്നാണ് ബ്യൂറോ ഓഫ് എനർജി എഫിഷൻസിയുടെ വിലയിരുത്തൽ. ആഗോള താപനംകുറയ്ക്കുന്നതിന്റെ ഭാഗമായി ബോധവത്കരണ കാമ്പയിനും മന്ത്രാലയം സംഘടിപ്പിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *