കുട്ടിസംരംഭകന്റെ ലക്ഷ്യം 2020ൽ 100 കോടി വിറ്റുവരവ്

  • 28
    Shares

മുംബൈ: ഈ കുട്ടി സംരംഭകനെ കുറിച്ചറിഞ്ഞാൽ ഞെട്ടും. ക്രിക്കറ്റും വിഡിയോഗെയിമും പഠനവും ഒക്കെയായി നടക്കേണ്ട പ്രായത്തിൽ ഒരു സ്ഥാപനത്തിന്റെ ഉടമയാകുക. അതും ഒരു ലോജിസ്റ്റിക്സ് സ്ഥാപനത്തിന്റെ. 13ാം വയസ്സിൽ ഒരു പാഴ്സൽ സർവീസ് സ്ഥാപനം ആരംഭിച്ച് 300ൽ പരം ആളുകൾക്ക് ജോലി നൽകി മാതൃകയായ മുംബൈ സ്വദേശി തിലക് മെഹ്ത എന്ന കുട്ടി. പേപ്പേഴ്സ് ആൻഡ് പാഴ്സൽസ് എന്ന തന്റെ സ്ഥാപനത്തിലൂടെ വ്യത്യസ്തമായ ഒരു സംരംഭകത്വ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് തിലക് മെഹ്ത. ശ്രമകരമായതും ചുമതലകൾ ഏറെയുള്ളതുമായ ലോജിസ്റ്റിക്സ് രംഗത്ത് എത്താൻ വിചാരിച്ചയൊരാളല്ല, തിലക്. ഒരിക്കൽ തന്റെ അവധിക്കാലം ചെലവഴിക്കുന്നതിനായി തിലക് തന്റെ അമ്മാവന്റെ വീട്ടിൽ പോയി. തിരിച്ചു തന്റെ വീട്ടിലേക്ക് വന്നപ്പോൾ പ്രിയപ്പെട്ട ചില പുസ്തകങ്ങൾ അവിടെ വച്ച് മറന്നു എന്ന് മനസിലായി. അത്യാവശ്യമായിരുന്ന ആ പുസ്തകങ്ങൾ എടുക്കുന്നതിനായി പലവിധ ശ്രമങ്ങൾ നടത്തി എങ്കിലും നടന്നില്ല. പെട്ടെന്ന് സാധനങ്ങൾ ഹോംഡെലിവറി നടത്തുന്ന പാഴ്സൽ ഏജൻസികൾ ഒന്നുംതന്നെ അവിടെ ഉണ്ടായിരുന്നില്ല.ഉണ്ടായിരുന്ന പാഴ്സൽ ഏജൻസികൾ ഈടാക്കിയിരുന്നത് വലിയ തുകയായിരുന്നു. ഒരു പാഴ്സൽ അതെ നഗരത്തിൽ തന്നെയുള്ള വ്യക്തിക്ക് അയക്കുന്നതിനായി 200 മുതൽ 250 രൂപ വരെയാണ് ഇവർ ആവശ്യപ്പെട്ടത്. ഇത് തീർത്തും അന്യായമാണ് എന്ന തോന്നൽ ഉണ്ടായതിനെത്തുടർന്നാണ് സിറ്റിക്കകത്ത് കുറഞ്ഞ ചെലവിൽ പാഴ്സൽ ഡെലിവറി നടത്തുന്നതിനായി ഒരു പാഴ്സൽ സർവീസ് സ്ഥാപനം തുടങ്ങണമെന്ന് തിലക് ചിന്തിക്കുന്നത്.

തന്റെ സിറ്റി ലിമിറ്റ് പാഴ്സൽ സർവീസ് സ്ഥാപനത്തെപ്പറ്റി പിതാവ് വിശാലിനോട് പറഞ്ഞപ്പോൾ അദ്ദേഹം തിലകിന് പൂർണ്ണ പിന്തുണ നൽകി. കാലങ്ങളായി ലോജിസ്റ്റിക്സ് സ്ഥാപനം നടത്തുന്ന അദ്ദേഹം തന്റെ പൂർണ പിന്തുണ മകന് നൽകുകയാണുണ്ടായത്. പേപ്പർ ആൻഡ് പാഴ്സൽ എന്നാണ് തന്റെ സ്റ്റാർട്ടപ്പിന് തിലക് പേരിട്ടത്. വ്യത്യസ്തമായ തന്റെ ആശയത്തെ പറഞ്ഞു ഫലിപ്പിക്കുന്നതിൽ 13 വയസ് മാത്രം പ്രായമുള്ള ഈ സംരംഭകന് വലിയ മിടുക്കായിരുന്നു. ഇതിന്റെ ഭാഗമായി തന്റെ ആശയം പറഞ്ഞു ബോധ്യപ്പെടുത്തി ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഘനശ്യാം പരേഖിനെ തന്റെ സ്ഥാപനത്തിന്റെ സിഇഒ ആക്കി. ബാങ്കിൽ നിന്നും മികച്ച ജോലി രാജിവച്ചാണ് ഘനശ്യാം തിലകിന്റെ സ്ഥാപനത്തിനൊപ്പം നിന്നത്.

മുംബൈ നഗരത്തിലെ ഉച്ചഭക്ഷണ വിതരണ ശൃംഖലയായ ഡബ്ബാവാലകളെയാണ് ഡെലിവറിക്കായി ഉപയോഗപ്പെടുത്തിയത്. മൊബീൽ ആപ്പുവഴിയാണ് പ്രവർത്തനം. പാഴ്സൽ എടുക്കേണ്ട സ്ഥലത്തു നിന്നും ആപ്പ് വഴി ഡെലിവറി ബോയ്സ് ആയ ഡബ്ബാവാലകളെ ഉപഭോക്താക്കൾക്ക് ബന്ധപ്പെടാം. ഡബ്ബാ വാലകൾക്ക് പുറമെ ഒലയും യൂബറിലും ചെറിയ സർവ്വീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ആപ്പിൽ റിക്വസ്റ്റ് ലഭിച്ചുകഴിഞ്ഞാൽ അത് തൊട്ടടുത്തുള്ള ഡബ്ബാവാലകളിൽ എത്തും. അവർ ഉപഭോക്താക്കളുടെ അരികിലെത്തി ഓർഡർ സ്വീകരിച്ച് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഗതാഗത മാർഗം മുഖാന്തരം അഡ്രസിൽ പറയുന്ന വ്യക്തിക്ക് എത്തിക്കും. മൊബൈൽ ആപ്പിനായി പണം നൽകിയത് പിതാവാണ്. ഒരുദിവസം 1200 ഓളം പാഴ്സലുകൾ തിലകന്റെ കമ്പനി ഏറ്റെടുക്കുന്നുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ഓർഡർ ചെയ്താൽ ഏഴ് മണിയ്ക്ക് സാധനം ആളുകളുടെ കൈയിലെത്തിക്കും. 40 മുതൽ 180 രൂപ വരെയാണ് ഇതിനായി ഈടാക്കുന്നത്. 2020 ഓടെ 100 കോടി രൂപയാണ് തിലക് ലക്ഷ്യം വെക്കുന്നത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *