ഹൈ സൂം കാമറയുമായി സോണിയെത്തി

  • 6
    Shares

കൊച്ചി: സൈബർഷോട്ട് ശ്രേണിയിൽ ഡിഎസ്സി ഡബ്ലിയുഎക്‌സ് 800 എന്ന കാമറയുമായി സോണി. ട്രാവൽ ഹൈ സൂം കാമറകളിലാണ് പുതിയ ഉൽപ്പന്നവുമായി സോണി അവതരിച്ചത്. എ്‌പ്പോഴും കൊണ്ടുനടക്കാൻ സാധിക്കുന്ന കാമറയാണ് സോണിയുടെ പുതിയ ഈ മോഡലുകൾ 24 എംഎം1 മുതൽ 720 എംഎം1 വൈഡ് വരെയുള്ള വെർസട്ടെയ്ൽ സൂപ്പർ ടെലിഫോട്ടോ സൂം റേഞ്ച് ആണ് ഇതിനുള്ളത്. ഈ മോഡലുകളിൽ താൽക്കാലികമായി സൂം ഔട്ട് ചെയ്യാൻ സഹായിക്കുന്ന സൂം അസിസ്റ്റ് ഫങ്ഷനുണ്ട്. ഉയർന്ന സൂം റേഞ്ച് ട്രാവൽ ഫോട്ടോഗ്രാഫി ദൈനംദിന ജീവിതത്തിലേയും വ്യത്യസ്തങ്ങളായ ആവശ്യങ്ങൾക്ക് അനുയോജ്യമാക്കും. കൈയിൽ പിടിക്കുമ്പോഴോ ടെലിഫോട്ടോ ഷൂട്ടിംഗിനിടയിലോ കാമറ അനങ്ങുന്നത് മൂലം ചിത്രങ്ങൾക്കുണ്ടാകുന്ന മങ്ങൽ ഈ മോഡലുകൾക്കുണ്ടാകില്ല. ഒപ്റ്റിക്കൽ സ്‌റ്റെഡിഷോട്ട് വഴി ഇമേജുകളുടെ സ്‌റ്റെബിലൈസേഷൻ നിയന്ത്രിക്കും.

മികച്ച 4കെ മൂവി ഫുട്ടേജാണ് ഇതിന്റെ രണ്ട് മോഡലുകൾക്കും വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇമേജ് പ്രോസസിംഗ് എൻജിൻ, അതിവേഗ സ്പീഡ്, ടച്ച് ഫോക്കസ്/ ടച്ച് ഷട്ടർ ഫംഗഷൻ, ബ്ലൂടൂത്ത് വഴിയുള്ള ലൊക്കേഷൻ ഡാറ്റാ അക്വിസിഷൻ എന്നിവയും ഈ മോഡലുകളുടെ പ്രത്യേകതയാണ്. ഇതിന്റെ 180 ഡിഗ്രി ടിൽറ്റബിൾ എൽഡിഡി സ്‌ക്രീൻ സെൽഫിയെടുക്കുന്നത് വളരെ എളുപ്പമാക്കും. ഈ മോഡലുകൾ എല്ലാ സോണി സെന്ററുകളിലും ആൽഫാ ഫൽഗ്ഷിപ്പ് സ്‌റ്റോറുകളിലും പ്രധാനപ്പെട്ട ഇലക്ട്രോണിക് സ്‌റ്റോറുകളിലും ലഭിക്കും.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *