എന്ത് തുടങ്ങണം? സംരംഭ മോഹികള്‍ വായിക്കാതെ പോകരുത്!!

 • 159
  Shares

സ്വന്തമായൊരു ബിസിനസ്സ് ആരംഭിക്കാം! ഓരോ മലയാളിയുടെയും സ്വപ്നമാണ് സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുക അല്ലെങ്കിൽ ഒരു സംരംഭകനാവുക എന്നുള്ളത്. എന്നാൽ എന്ത് ബിസിനസ് തുടങ്ങണം, എവിടെ തുടങ്ങണം എന്നുള്ളത് ഏതൊരു നവ സംരംഭകനും കീറാമുട്ടിയാണ്.

യാതൊരു ബിസിനസ് പാരമ്പര്യവുമില്ലാത്ത ഇടത്തരം കുടുംബങ്ങളിൽ നിന്ന് ബിസിനസ് മോഹവുമായി വരുന്ന യുവാക്കളും, ഏറെ കാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തി വിശ്രമ ജീവിതത്തോടൊപ്പം, ഒരു ബിസിനസ് കൂടെ നടത്തുക എന്ന ആഗ്രഹവുമായി എത്തുന്ന പ്രവാസികളും നേരിടുന്ന പ്രശ്‌നമാണ് ഏതു മേഖലയില്ലുള്ള ബിസിനസ്സിലാണ് ഇൻവെസ്റ്റ്മെൻറ് നടത്തേണ്ടതെന്നുള്ളത്. യുവാക്കളെ സംബന്ധിച്ച് ഒരു ബിസിനസ് ആരംഭിക്കാൻ ആവശ്യമായ പ്രാരംഭ മുടക്ക് മുതൽ ലഭ്യമായിരിക്കില്ല എന്നുള്ളതും അവർ നേരിടുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ്.. എന്നാൽ, ഇന്നു നമ്മുടെ സർക്കാരുകളും മറ്റു ബിസിനസ് പ്രോമോട്ടിങ്ങ് സംഘടനകളും യുവാക്കൾക്കിടയിൽ സംരംഭകരെ വളർത്തിയെടുക്കുക എന്ന ഉദ്യേശത്തോടെ നടപ്പിലാക്കി വരുന്ന വിവിധ സ്‌കീമുകളും ഈടില്ലാതെ നൽകി വരുന്ന വായ്പ്പകളും മൂലധന സമാഹരണം എന്നുള്ളത് അത്ര വലിയ പ്രയാസമുള്ള ഒന്നല്ലാതാക്കി മാറ്റിയിരിക്കുന്നു. എന്നിരുന്നാലും ഒരു ബിസിനസ് ആരഭിക്കുന്നതിനായി പ്രാരംഭ ഘട്ടത്തിൽ 20 മുതൽ 25 ലക്ഷം രൂപ വരെ നിക്ഷേപിക്കുക എന്നുള്ളത് ഏവരെയും ഏറെ ചിന്താ കുഴപ്പത്തിലേക്ക് തള്ളി വിടുന്ന ഒന്നാണ്. നിക്ഷേപിക്കുന്ന തുകക്ക് അനുശ്രിതമായി വരുമാനം വരുന്നില്ലെങ്കിൽ ബിസിനസ്സ് പരാജയപ്പെടാനും അതുവഴി ആ സംരംഭത്തിന്റെ ബാധ്യതകൾ നിറവേറ്റാൻ സാധിക്കാതെ സംരംഭം പാതി വഴിയിൽ ഉപേക്ഷിക്കേണ്ട അവസ്ഥ സംജാതമാവുകയും ചെയ്യും. ബാങ്ക് ലോൺ തിരിച്ചടവ് മുടങ്ങുക വഴി അത് സംരംഭകന്റെ സിബിൽ സ്‌കോറിനെ സാരമായി ബാധിക്കാനും പിന്നീടുള്ള ബാങ്കിംഗ് ഇടപാടുകൾക്ക് അത് തടസം സൃഷ്ടിക്കുകയും ചെയ്യുന്നു.

ആരോഗ്യ മേഖലയില്‍ ഒരു പുതുസംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നുവോ എങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം….

ഒരു ബിസിനസ് തുടങ്ങുമ്പോൾ ഒരു സംരംഭകൻ ചിന്തിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്നു നോക്കാം!
സാമൂഹിക പ്രതി ബദ്ധതയോട് കൂടിയ സംരംഭങ്ങൾ, അതായത് നിങ്ങൾ നൽകുന്ന ഉൽപ്പന്നം അഥവാ സേവനം സമൂഹത്തിൽ മികച്ച രീതിയിലുള്ള മാറ്റങ്ങൾ സൃഷ്ട്ടിക്കാനുതകുന്ന തരത്തിലുള്ള ഒന്നാണെങ്കിൽ തീർച്ചയായും നിങ്ങളുടെ സംരംഭത്തെ ജനങ്ങൾ ഇരു കൈയ്യും നീട്ടി സ്വീകരിക്കും എന്നുള്ളതിൽ യാതൊരു തർക്കവുമില്ല. കൂടാതെ 10 ലക്ഷത്തിൽ താഴെ മൂലധനം കൊണ്ട് തുടങ്ങാവുന്ന ഒരു ബിസിനസ് കൂടെ ആണെങ്കിൽ ബിസിനസ്സിന്റെ ബാധ്യതകൾ സംരംഭകന് താങ്ങാനാവുന്ന നിലയിൽ ആവുകയും ചെയ്യും.
നിലവിലുള്ള എതെങ്കിലും പ്രശ്‌നങ്ങളെ ദൂരീകരിക്കുന്ന ഒരു ഐഡിയ ആവിഷ്‌കരിക്കുക അല്ലെങ്കിൽ
നിലവിൽ വിജയകരമായി പ്രവർത്തിക്കുന്ന അത്തരത്തിലുള്ള ഒരു സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസികൾ സ്വന്തമാക്കുക എന്നുള്ളതാണ് അതിനുള്ള ഏറ്റവും നല്ല മാർഗ്ഗം.

എന്താണ് ഫ്രാഞ്ചൈസി ബിസിനസ് കൂടുതല്‍ അറിയാം, ഒരു ഫ്രാഞ്ചൈസി ബിസിനസ് സ്റ്റാര്‍ട്ട്‌ ചെയ്യാം …

ഒരു പുതിയ ആശയം കണ്ടുപിടിച്ച് അത് നടപ്പക്കുന്നതിനെക്കാൾ, നിലവിലുള്ള വിജയ സംരംഭത്തിൻറെ ഭാഗമാവുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

 • ആശയം തേടി അലഞ്ഞു സമയം കളയേണ്ടതില്ല.
 • കണ്ടെത്തിയ ആശയം വിജയകരമായി ആവിഷ്‌കരിക്കാൻ സാധിക്കുമോ എന്നതിനെ പറ്റി തല പുകക്കേണ്ടതില്ല.
 • വിജയ സാധ്യത പൊതുവേ കൂടുതലായിരിക്കും.
 • നിലവിൽ പ്രവർത്തിക്കുന്ന ആശയമായതിനാൽ മുതൽ മുടക്ക് താരതമ്യേന കുറവായിരിക്കും.
 • വിദഗ്ദ്ധരുടെ സേവനങ്ങളും അഭിപ്രായങ്ങളും ലഭ്യമാകുന്നു.
 • സ്വന്തം ബിസിനസ്സായി തന്നെ വളർത്തിയെടുക്കാം
 • മാർക്കറ്റിംഗ് / പ്രൊമോഷൻ എന്നിവ മാതൃ സംരംഭം നൽകും.
 • നിശ്ചിത കാലയളവിനുള്ളിൽ നിക്ഷേപം തിരിച്ചു കിട്ടത്തക്ക വിധത്തിലുള്ള പ്ലാനുകൾ / എഗ്രിമെന്റുകൾ ഉണ്ടാവും എന്നുള്ളതിനാൽ ധന നഷ്ട്ടം ഉണ്ടാവുന്നില്ല.
 • മാർക്കറ്റ് സ്റ്റഡി മാതൃ സ്ഥാപനം നടത്തിയ ശേഷം മാത്രം ഫ്രാഞ്ചൈസികൾ അനുവദിക്കുന്നതിനാൽ നഷ്ട സാധ്യത കുറവാണ്.

എങ്ങനെ ഒരു ഫ്രാഞ്ചൈസി ബിസിനസ് തുടങ്ങാം???  വിശദ്ധ വിവരങ്ങള്‍ അറിയാം

അങ്ങനെ എണ്ണിയാലൊടുങ്ങാത്തത്ര ഗുണ വശങ്ങൾ നമുക്ക് കാണാൻ സാധിക്കും. ഇങ്ങനെ യാതൊരു വിധ ബാധ്യതകൾക്കും ഇട നൽകാതെ ഏറ്റവും ചുരുങ്ങിയ നിക്ഷേപത്തിൽ നിങ്ങൾക്ക് സ്വന്തമായി നിങ്ങളുടെ ഏറ്റവും അടുത്ത പ്രദേശത്ത് തന്നെ ഒരു ബിസിനസ് തുടങ്ങാം അതും വരും വർഷങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുന്ന ആരോഗ്യ മേഖലയിൽ.. ഇതിനായി നിങ്ങൾക്ക് അവസരമൊരുക്കുന്നത് ആരോഗ്യ രംഗത്തെ പുത്തൻ ചുവടുവെപ്പായ പാലന വെൽനെസ്സ് സെന്റർ ആണ്. മലയാളികൾ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധാലുക്കളായിക്കൊണ്ടിരിക്കുന്നു, തെറ്റായ ഭക്ഷണ രീതികളും ജീവിത രീതികളും ജനങ്ങളെ ജീവിത ശൈലീ രോഗങ്ങളുടെ പടുകുഴിയിൽ വീഴ്ത്തിക്കൊണ്ടിരിക്കുകയാണ്, നാൽപ്പതു വയസു കഴിഞ്ഞ 98% പേരും ഇന്നു പ്രമേഹ രോഗികാണ്, പൊണ്ണത്തടി കുട്ടികളിൽ കൂടി വരുന്നു എന്നതൊക്കെ നമ്മെ പരിഭ്രാന്തരാക്കുന്നതോടൊപ്പം ആരോഗ്യ സംബന്ധ മേഖലയിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്ന ഘടകങ്ങൾകൂടെയാണ്. ജീവിത ശൈലി രോഗങ്ങൾ ഏറെ ചർച്ചയായികൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ രോഗങ്ങൾ വരാതെ എങ്ങനെ നോക്കാം എന്നുള്ള ആശയമാണ് പാലനയിലൂടെ ഇതിന്റെ സാരഥികൾ മുന്നോട്ടു വെക്കാൻ ശ്രമിക്കുന്നത്. നമുക്കിടയിൽ പ്രമേഹ രോഗികളും പൊണ്ണത്തടിയന്മാരും ഏറി വരുന്ന സാഹചര്യത്തിൽ പാലന വെൽനെസ്സ് സെന്ററിന്റെ പ്രാധാന്യവും ഏറെയാണ്. പ്രമേഹം അമിതവണ്ണം, സ്‌ട്രെസ്സ് മാനേജ്‌മെൻറ് മുതലായി ഇന്നത്തെ നമ്മുടെ സമൂഹം നേരിടുന്ന എണ്ണമറ്റ പ്രശ്‌നങ്ങൾക്ക് പ്രതിവിധി കണ്ടെത്തിയിരിക്കുകയാണ് പാലന വെൽനെസ്സ് സെന്ററിലൂടെ ഇതിൻറെ സാരഥികൾ. ബിസിനസ്സ് വിപുലീകരണത്തിന്റെ ഭാഗമായി കേരളത്തിൽ എല്ലായിടത്തും ഫ്രാഞ്ചൈസികൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പാലന. നിലവിൽ ബംഗളുരു, കൊച്ചി, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ പാലനയുടെ ശാഖകൾ പ്രവർത്തിച്ചു വരുന്നു, കുറഞ്ഞ മുതൽ മുടക്കിൽ കൃത്യവും സ്ഥിരവുമായ വരുമാനം ഉറപ്പു നൽകുക എന്നുള്ളതാണ് പാലന യുടെ ആപ്തവാക്യം. 5 മുതൽ 7 ലക്ഷം രൂപയും 300 സ്‌ക്വയർ ഫീറ്റ് കെട്ടിടവും മാത്രമാണ് ഇൻവെസ്റ്റ്മെൻറ് ആയി സംരംഭകർ നീക്കി വെക്കേണ്ടത്. ബിസിനസ്സിനു വേണ്ട മാർക്കറ്റിംഗ്/ പ്രോമോഷനുകൾ എന്നിവക്കായി ഫ്രാഞ്ചൈസി സംരംഭകന് യാതൊരു വിധ ചിലവുകളുമുണ്ടാവാതെ, കേന്ദ്രീകൃതമായി മാതൃസ്ഥാപനം തന്നെ നൽകുന്നതായിരിക്കും. ഒരു സംരംഭം വിജയിപ്പിക്കുന്നതിനു വേണ്ട ശരിയായ ട്രെയിനിങ്ങുകൾ പാലന കൃത്യമായി നൽകുന്നു. 18 മാസങ്ങൾക്കുള്ളിൽ മുടക്കുമുതലിനോപ്പം ലാഭവും നേടാൻ സാധിച്ചില്ലെങ്കിൽ മുടക്ക് മുതൽ തിരികെ നൽകും എന്ന എഗ്രിമെൻറ് കൂടെ നൽകിയ ശേഷം മാത്രമാണ് പാലന അവരുടെ ഫ്രാഞ്ചൈസികൾ ആരംഭിക്കാൻ സംരംഭകരെ സ്വാഗതം ചെയ്യാറുള്ളത് എന്നുള്ളതും, വരും വർഷങ്ങളിൽ 1.5 ലക്ഷം കോടി രൂപയിലേക്ക് അടുക്കുന്ന തരത്തിലാണ് നമ്മുടെ ആരോഗ്യ മേഖലയുടെ കുതിപ്പ് എന്നുള്ളതും ഈ മേഖലയിൽ ബിസിനസ് ആരംഭിക്കാനും നിക്ഷേപിക്കാനും സംരംഭകരെ പ്രേരിപ്പിക്കുന്നു.

പാലന വെൽനെസ്സ് സെന്‍റെറിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…

പാലന വെൽനെസ്സ് സെന്‍റെറിന്‍റെ ഫ്രാഞ്ചൈസി സംബന്ധമായ വിവരങ്ങൾക്ക് വിളിക്കാം +919496924274  +918025043052 അല്ലെങ്കിൽ പാലനയുടെ വെബ്‌സൈറ്റ് സന്ദർശിക്കാം www.palanawellness.com  ഇമെയിലിൽ ബന്ധപ്പെടാം [email protected]Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *