സ്റ്റാമ്പ് നിർമാണത്തിലൂടെ തുടക്കം; വ്യവസായത്തിൽ വിപ്ലവകരമായ മാറ്റങ്ങളുമായി അബ്ദുള്ള കോയ

Loading...
  • 11
    Shares

പരമ്പരാഗത രീതിയുള്ളതും പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെട്ടതുമാണ് ഇന്ത്യൻ സ്റ്റാമ്പ് നിർമ്മാണ രീതി. തടിയും അകാലത്തിൽ നശിക്കുന്നതായ റബറും ഉപയോഗിച്ചുള്ളതായിരുന്നു മുൻപുള്ള സ്റ്റാമ്പ് നിർമ്മാണം. ചെലവേറിയതും താരതമ്യേന സമയനഷ്ടമുണ്ടാക്കുന്നതുമായ പരമ്പരാഗത രീതിക്ക് വിരുദ്ധമായി ആധുനിക മട്ടിലുള്ള സ്റ്റാമ്പുകൾ അബ്ദുള്ള കോയ അവതരിപ്പിച്ചു. ജാപ്പനീസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് അബ്ദുള്ള കോയ നിർമ്മിച്ച സ്റ്റാമ്പുകൾ ഈടുനിൽക്കുന്നതും ഗുണമേന്മ ഉള്ളവയും ആയിരുന്നു.

വൻതോതിൽ സ്റ്റാമ്പുകൾ വിറ്റുപോയപ്പോൾ അബ്ദുള്ള കോയ ‘സൺ സ്റ്റാമ്പർ’ എന്ന സ്റ്റാമ്പ് നിർമ്മാണ കമ്പനി സ്ഥാപിച്ചു. ‘സൺ സ്റ്റാമ്പർ’ മുൻകൂട്ടി മഷി നിറച്ച സ്റ്റാമ്പുകൾ ആയിരുന്നു നിർമ്മിച്ചത്. ‘സൺ സ്റ്റാമ്പറി’ന്റെ വിജയം ഇന്ത്യയിലെ നിരവധി അഭ്യസ്തവിദ്യരായ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ഇന്ത്യയിലും, മിഡിൽ ഈസ്റ്റിലും, ആഫ്രിക്കയിലും, സ്റ്റാമ്പ് വ്യവസായത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കമ്പനിയാണ് ‘സൺ സ്റ്റാമ്പർ’.

കോഴിക്കോട്ടുകാരനായ അബ്ദുള്ള കോയ 1978ലാണ് തൊഴിലന്വേഷിച്ച് യു.എ.ഇ.യിൽ എത്തുന്നത്. 1981ലാണ് ഇദ്ദേഹം വ്യവസായ മേഖലയിലേക്ക് കടക്കുന്നത്. ‘ആഡ്പ്രിന്റ്’ എന്ന സ്റ്റാമ്പ് നിർമ്മാണ സ്ഥാപനം തുടങ്ങിക്കൊണ്ടായിരുന്നു അത്. ‘ആഡ്പ്രിന്റ്’ ഇന്ന് ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഓസ്‌ട്രേലിയ, യു.കെ., ചൈന, സിങ്കപ്പൂർ, പാപുവ ന്യൂഗ്വിനിയ എന്നീ സ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. തന്റെ ആർജ്ജവവും കച്ചവടത്തിലുള്ള മിടുക്കും മറ്റു പല മേഖലകളിലും കൈവെക്കാൻ അബ്ദുള്ള കോയയെ സഹായിച്ചു. റൂഫിങ് ടൈലുകളും മറ്റുത്പന്നങ്ങളും നിർമ്മിക്കുന്ന കോഴിക്കോടുള്ള നാഷണൽ ടൈൽ ഫാക്ടറി, കെട്ടിടനിർമ്മാണാവശ്യങ്ങൾക്കുള്ള കല്ലുകളും, ലോഹവും നിർമ്മിക്കുന്ന ബീറ്റാ ഗ്രാനൈറ്റ്‌സ്, സ്റ്റാമ്പ് നിർമ്മാണത്തിനുള്ള ഫോമും പ്ലാസ്റ്റിക് ഭാഗങ്ങളും നിർമ്മിക്കുന്ന Mosou മൈക്രോ ഫ്‌ലാഷ് ഫോമ്‌സ്, ടി.എം.ടി സ്റ്റീൽ നിർമ്മിക്കുന്ന വാളയാർ സ്റ്റീൽസ് എന്നിവയും അബ്ദുള്ള കോയയുടെ ബിസിനസ് പാടവത്തിൽ നിന്നും പടുത്തുയർത്തിയതാണ്.

പല രാജ്യങ്ങളിലെയും സർക്കാർ സ്ഥാപനങ്ങൾക്കും സർക്കാരിതര പ്രസ്ഥാനങ്ങൾക്കും ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങളും ഇലക്ട്രിക്കൽ ഉപകരണങ്ങളും നൽകുന്ന ‘മെൽട്രാക്‌സ് ഇലക്ട്രോ മെക്കാനിക്കൽ ആൻഡ് ടെലികമ്യൂണിക്കേഷൻ സിസ്റ്റം’സും അബ്ദുള്ള കോയയുടെ ഉടമസ്ഥതയിലാണ്. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെയും ന്യൂസീലൻഡ് സർക്കാരിന്റെയും സഹായത്തോടെ നിർമിക്കുന്ന പവർ പ്രൊജെക്ടുകളിലും പ്രധാന സപ്ലയർ മെൽട്രാക്‌സ് ആണ്. നസീമയാണ് അബ്ദുള്ള കോയയുടെ ഭാര്യ. നൂറ അബ്ദുള്ള കോയ, മാജിദ അബ്ദുള്ള കോയ, അഹമ്മദ് സയീദ്, ഷൈമ അബ്ദുള്ള എന്നിങ്ങനെ നാല് മക്കളുമുണ്ട് ഇദ്ദേഹത്തിന്.

പി.കെ.അബ്ദുള്ളക്കോയ (ചെയർമാൻ അക്‌നോവെൽ ഗ്രൂപ്പ്) വ്യവസായ ബിസ്‌നസ് രംഗത്ത് ചെയ്ത സേവനങ്ങൾ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഷെയ്ഖ് സായിദ് ഗ്ലോബൽ അച്ചീവ്‌മെന്റ് അവാർഡ്, ഗർഷോം (ജപ്പാൻ) അവാർഡ്, ബിസിനെസ് എക്‌സലൻസ് (ദുബയ് ) തുടങ്ങിയ അവാർഡുകൾ ഈ അംഗീകാരങ്ങളുടെ സാക്ഷ്യപത്രങ്ങളാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *